- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാണിജ്യബാങ്കുകളുടെ കാർഷികവായ്പാ കണക്കുകൾ അന്വേഷണ വിധേയമാക്കണം: ഇൻഫാം
കോട്ടയം: 2014-15 കാലഘട്ടത്തിലെ സംസ്ഥാനത്തെ വാണിജ്യബാങ്കുകളുടെ പ്രവർത്തന അവലോകന റിപ്പോർട്ടിലെ കാർഷിക മേഖലയെ സംബന്ധിച്ച വായ്പാ കണക്കുകൾ തെറ്റിദ്ധാരണാജനകവും അവിശ്വസനീയവുമാണെന്നും കേന്ദ്രസർക്കാരും റിസർവ് ബാങ്കും ഇതു സംന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ ആവശ്യപ്പെട്
കോട്ടയം: 2014-15 കാലഘട്ടത്തിലെ സംസ്ഥാനത്തെ വാണിജ്യബാങ്കുകളുടെ പ്രവർത്തന അവലോകന റിപ്പോർട്ടിലെ കാർഷിക മേഖലയെ സംബന്ധിച്ച വായ്പാ കണക്കുകൾ തെറ്റിദ്ധാരണാജനകവും അവിശ്വസനീയവുമാണെന്നും കേന്ദ്രസർക്കാരും റിസർവ് ബാങ്കും ഇതു സംന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
കുറഞ്ഞ പലിശനിരക്കിൽ ലഭിക്കേണ്ട കാർഷികവായ്പകൾ കേരളത്തിലെ ബഹുഭൂരിപക്ഷം കർഷകർക്കും ലഭിക്കുന്നില്ല. തന്നാണ്ട് വിളകൾ കൃഷിചെയ്യുന്ന 40 ലക്ഷത്തോളം കർഷകർ കേരളത്തിലുണ്ടായിരിക്കെ അവർക്കു കൃഷി ആവശ്യത്തിനായി കിസാൻ ക്രഡിറ്റ് കാർഡ് വായ്പകൾ 6.43 ലക്ഷം എണ്ണം മാത്രമാണ്. ഇങ്ങനെ വിതരണം ചെയ്തിരുന്നത് 14156 കോടി രൂപയാണെന്നും സംസ്ഥാന ബാങ്കിങ് അവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 3 ലക്ഷം രൂപയിൽ താഴെ വായ്പയെടുത്തവർ 4.68 ലക്ഷമാണെങ്കിൽ അവരെടുത്ത മൊത്തം വായ്പ 6250 കോടിരൂപയാണ്. 3 ലക്ഷം രൂപയിൽ അധികം വായ്പയെടുത്ത കർഷകർ 1.75 ലക്ഷവും വായ്പാ തുക 7636 കോടിരൂപയുമാണ്. കേരളത്തിൽ 150 ഓളം ശാഖകൾ മാത്രമുള്ള ഒരു പ്രമുഖ സ്വകാര്യ വാണിജ്യബാങ്ക് 2512 കോടി രൂപ 128254 കർഷകർക്കായി 3 ലക്ഷം രൂപയിലധികമുള്ള കിസാൻ ക്രഡിറ്റ് കാർഡ് വായ്പകൾ നൽകി എന്ന കണക്ക് നീതീകരണമില്ലാത്തതിനാൽ അടിയന്തര അന്വേഷണവിധേയമാക്കണമെന്നും ഇൻഫാം ദേശീയ സമിതി ആവശ്യപ്പെട്ടു.
40 ലക്ഷം കർഷകരിൽ 6.4 ലക്ഷം കർഷകർക്കു മാത്രമാണ് കേരളത്തിലെ വാണിജ്യബാങ്കുകൾ തന്നാണ്ടുവിളകൾക്കായി വായ്പ നൽകിയതെന്ന കണക്കുതന്നെ കേരളത്തിലെ ബഹുഭൂരിപക്ഷം കർഷകരും വാണിജ്യ ബാങ്കുകളുടെ കാർഷികവായ്പയിൽ നിന്നും പുറത്താണെന്നു വ്യക്തമാക്കുന്നു. അതിനാൽ തന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകൾ യഥാർത്ഥ കർഷകർക്കു ലഭിക്കുന്നില്ലെന്നും അഡ്വ. വി സി. സെബാസ്റ്റ്യൻ കുറ്റപ്പെടുത്തി.