- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടപടികളില്ലാത്ത പ്രഖ്യാപനങ്ങളിലൂടെ കേന്ദ്രസർക്കാർ റബർ കർഷകരെ അപമാനിക്കുന്നു: ഇൻഫാം
കൊച്ചി: റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി നിയന്ത്രിക്കുവാനോ വിലയിടിവുമൂലം തകർന്ന ആഭ്യന്തരവിപണി ഉയർത്തുവാനോ ക്രിയാത്മക പ്രഖ്യാപനങ്ങളും നിർദ്ദേശങ്ങളും നടപടികളുമില്ലാതെ അവസാനിച്ച, ഡൽഹിയിൽ കേന്ദ്രവാണിജ്യമന്ത്രാലയം അടിയന്തരമായി വിളിച്ചുചേർത്ത സമ്മേളനം കർഷകരെ നിരാശപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. വിലത്തകർച്ചയിൽ അടിയന്തരനടപടികളാണ് കേന്ദ്രസർക്കാരിൽ നിന്ന് കർഷകർ പ്രതീക്ഷിച്ചത്. ഇതിന് തുനിയാതെ ഉല്പാദനച്ചെലവ് കണക്കാക്കുവാൻ വിദഗ്ദ്ധസമിതിയെ രൂപീകരിച്ച് സർക്കാർ കർഷകരെ വിഢികളാക്കുകയായിരുന്നു. ഉല്പാദനച്ചെലവിന്റെ വ്യക്തമായ കണക്കുകൾ റബർബോർഡിൽ ഉണ്ടായിരിക്കുമ്പോൾ ഇത്തരം അടവുനയം വിലപ്പോവില്ല. വാണിജ്യവിളയായതുകൊണ്ട് റബറിന് അടിസ്ഥാനവില പ്രഖ്യാപിക്കുവാൻ സാധിക്കില്ലെന്ന് ലോകസഭയിൽ പ്രഖ്യാപിച്ച കേന്ദ്രമന്ത്രിയുടെ നിലപാട് റബർ ആക്ടിന്റെ 13-ാം വകുപ്പ് പ്രകാരം തെറ്റാണെന്ന് ഇൻഫാം കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുൻകാലങ്ങളിൽ തറവില പ്ര
കൊച്ചി: റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി നിയന്ത്രിക്കുവാനോ വിലയിടിവുമൂലം തകർന്ന ആഭ്യന്തരവിപണി ഉയർത്തുവാനോ ക്രിയാത്മക പ്രഖ്യാപനങ്ങളും നിർദ്ദേശങ്ങളും നടപടികളുമില്ലാതെ അവസാനിച്ച, ഡൽഹിയിൽ കേന്ദ്രവാണിജ്യമന്ത്രാലയം അടിയന്തരമായി വിളിച്ചുചേർത്ത സമ്മേളനം കർഷകരെ നിരാശപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
വിലത്തകർച്ചയിൽ അടിയന്തരനടപടികളാണ് കേന്ദ്രസർക്കാരിൽ നിന്ന് കർഷകർ പ്രതീക്ഷിച്ചത്. ഇതിന് തുനിയാതെ ഉല്പാദനച്ചെലവ് കണക്കാക്കുവാൻ വിദഗ്ദ്ധസമിതിയെ രൂപീകരിച്ച് സർക്കാർ കർഷകരെ വിഢികളാക്കുകയായിരുന്നു. ഉല്പാദനച്ചെലവിന്റെ വ്യക്തമായ കണക്കുകൾ റബർബോർഡിൽ ഉണ്ടായിരിക്കുമ്പോൾ ഇത്തരം അടവുനയം വിലപ്പോവില്ല.
വാണിജ്യവിളയായതുകൊണ്ട് റബറിന് അടിസ്ഥാനവില പ്രഖ്യാപിക്കുവാൻ സാധിക്കില്ലെന്ന് ലോകസഭയിൽ പ്രഖ്യാപിച്ച കേന്ദ്രമന്ത്രിയുടെ നിലപാട് റബർ ആക്ടിന്റെ 13-ാം വകുപ്പ് പ്രകാരം തെറ്റാണെന്ന് ഇൻഫാം കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുൻകാലങ്ങളിൽ തറവില പ്രഖ്യാപിച്ചിട്ടുമുണ്ട്. തറവിലയോടൊപ്പം അടിസ്ഥാന ഇറക്കുമതിവിലയും പ്രഖ്യാപിക്കുവാൻ കേന്ദ്രസർക്കാർ ശ്രമിക്കേണ്ടതാണ്. റബർനയം പ്രഖ്യാപിച്ചാൽ വിപണിയിൽ വില ഉയരുമെന്ന് കർഷകരെ ചിലകേന്ദ്രങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.
കേരളത്തിൽ ഉല്പാദിപ്പിക്കുന്ന റബറിന് ഗുണമേന്മയില്ലെന്നുള്ള വ്യവസായികളുടെ ആരോപണം വീണ്ടും വൻ ഇറക്കുമതി ലക്ഷ്യംവച്ചുള്ളതാണ്. കർഷകരെ വെല്ലുവിളിച്ച് രാജ്യാന്തര ഇറക്കുമതിക്ക് ഒത്താശചെയ്യുന്ന നയമാണ് കേന്ദ്രസർക്കാരിന്റേതെന്ന് ഡൽഹി സമ്മേളനം വ്യക്തമാക്കുന്നുവെന്നും നികുതിരഹിത റബർ ഇറക്കുമതി ആഭ്യന്തരവിപണിയെ വരുംനാളുകളിൽ പൂർണ്ണമായി തകർക്കുമെന്നും വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.