- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർദ്ധിപ്പിച്ച ഭൂനികുതിയടച്ച കർഷകർക്ക് തുക തിരികെ നൽകണം: ഇൻഫാം
കോട്ടയം: റബർ സഹായധന പദ്ധതിയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി മുൻകാല പ്രാബല്യത്തോടെ പതിന്മടങ്ങായി വർദ്ധിപ്പിച്ച ഭൂനികുതിയടച്ച ലക്ഷക്കണക്കിനായ കർഷകർക്ക് ധനകാര്യ മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ തുക തിരികെ നൽകണമെന്നും വില്ലേജ് ഓഫീസുകളിലേയ്ക്ക് ഇതിനായി അടിയന്തര നിർദ്ദേശമുണ്ടാകണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലി
കോട്ടയം: റബർ സഹായധന പദ്ധതിയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി മുൻകാല പ്രാബല്യത്തോടെ പതിന്മടങ്ങായി വർദ്ധിപ്പിച്ച ഭൂനികുതിയടച്ച ലക്ഷക്കണക്കിനായ കർഷകർക്ക് ധനകാര്യ മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ തുക തിരികെ നൽകണമെന്നും വില്ലേജ് ഓഫീസുകളിലേയ്ക്ക് ഇതിനായി അടിയന്തര നിർദ്ദേശമുണ്ടാകണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
റബർ സഹായധനപദ്ധതിക്കായി തന്നെ 2.5 ലക്ഷത്തോളം അപേക്ഷകൾ രജിസ്റ്റർ ചെയ്തു. വിവിധ ആർപിഎസുകളിലായി ലക്ഷക്കണക്കിന് അപേക്ഷകൾ കംപ്യൂട്ടർ രജിസ്‌ട്രേഷനായി കെട്ടിക്കിടക്കുന്നു. ഈ സാമ്പത്തിക വർഷം തന്നെ വിവിധ വ്യക്തിഗതവും കാർഷികവുമായ ഇതര വായ്പകളും ബാങ്കുകൾ വഴി പലർക്കും എടുക്കേണ്ടതായി വന്നിട്ടുണ്ട്. ഇതിനെല്ലാം വർദ്ധിപ്പിച്ച വൻ ഭൂനികുതിയടച്ച രസീതുകളാണ് ഹാജരാക്കേണ്ടിവന്നിരിക്കുന്നത്. വർദ്ധിപ്പിച്ച ഭൂനികുതി ഒഴിവാക്കുമെന്ന ധനമന്ത്രിയുടെ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ, അടിയന്തരമായി ഇത് സർക്കാർ ഉത്തരവായി പുറത്തിറക്കണം. കാർഷികമേഖല തകർന്നടിഞ്ഞിരിക്കുന്ന അവസ്ഥയിൽ അധികനികുതി ചുമത്തി ഖജനാവിലേയ്ക്ക് സ്വരൂപിച്ച തുക നികുതിദായകർക്ക് മടക്കിനൽകി സർക്കാർ മാന്യത കാട്ടുന്നില്ലെങ്കിൽ കർഷകരുടെ ശക്തമായ പ്രതിഷേധത്തെ വരുംദിവസങ്ങളിൽ നേരിടേണ്ടിവരുമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും വിസി സെബാസ്റ്റ്യൻ പറഞ്ഞു.