- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ പ്രതിസന്ധി: എംപിമാർ ഒറ്റക്കെട്ടായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം: ഇൻഫാം
കോട്ടയം: റബർ പ്രതിസന്ധിയിൽ കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങൾ വിഘടിച്ചു നിന്ന് മത്സരിച്ച് വഴിപാടു സമരങ്ങൾ നടത്താതെ ഒറ്റക്കെട്ടായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുവാൻ തയ്യാറാകണമെന്നും ഇടതു വലതു രാഷ്ട്രീയ അജണ്ടകൾ മാറ്റിവച്ച് കർഷക രക്ഷയ്ക്കായി ശക്തമായി ശബ്ദിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ
കോട്ടയം: റബർ പ്രതിസന്ധിയിൽ കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങൾ വിഘടിച്ചു നിന്ന് മത്സരിച്ച് വഴിപാടു സമരങ്ങൾ നടത്താതെ ഒറ്റക്കെട്ടായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുവാൻ തയ്യാറാകണമെന്നും ഇടതു വലതു രാഷ്ട്രീയ അജണ്ടകൾ മാറ്റിവച്ച് കർഷക രക്ഷയ്ക്കായി ശക്തമായി ശബ്ദിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
പാർലമെന്റിനുമുന്നിൽ പ്ലക്കാർഡുകളേന്തി വാർത്തകളിലിടം തേടുന്ന പ്രതിഷേധങ്ങൾക്കപ്പുറം പാർലമെന്റിനുള്ളിൽ കാർഷിക പ്രതിസന്ധിയുടെ രൂക്ഷതയിൽ കർഷകർക്കായി ഒറ്റക്കെട്ടായി വാദിക്കുവാനും പരിഹാരമുണ്ടാക്കുവാനും ജനപ്രതിനിധികൾക്ക് സാധിക്കണം. 2015 ഡിസംബർ 10-18 വരെ നെയ്‌റോബിയിൽ ചേരുന്ന ലോക വ്യാപാര സംഘടനയുടെ ആഗോള സമ്മേളനത്തിൽ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില എടുത്തുകളയുവാനും സബ്‌സിഡികൾ നിർത്തലാക്കുവാനുമുള്ള കരട് നിർദ്ദേശങ്ങളിൽ തീരുമാനമെടുക്കാനിരിക്കെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകജനതയ്ക്ക് ഇത് വളരെ പ്രതികൂലമായി ബാധിക്കുമെന്നും കേരളത്തിൽ നിന്നുള്ള കർഷകസ്‌നേഹികളായ ജനപ്രതിനിധികൾ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും വി സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ വഴിപാടുസമരങ്ങൾ കർഷകർ മുഖവിലയ്‌ക്കെടുക്കുകയില്ല. പ്രഹസനങ്ങളാകുന്ന പ്രഖ്യാപനങ്ങളല്ല അടിയന്തര നടപടികളാണ് വേണ്ടത്. കേന്ദ്രസർക്കാർ റബർ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി മോറട്ടോറിയം പ്രഖ്യാപിക്കുകയും കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിസ്ഥാന വിലയായ 150 രൂപയ്ക്ക് റബർ നേരിട്ടു സംഭരിക്കുവാൻ തയ്യാറാവുകയുമല്ലാതെ മറ്റൊരു പോംവഴിയും റബർ പ്രതിസന്ധി പരിഹരിക്കാനില്ലെന്നും വിസി സെബാസ്റ്റ്യൻ പറഞ്ഞു.