- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ പ്രതിസന്ധി: വിലസ്ഥിരതാ പദ്ധതി പരാജയപ്പെടുവാൻ അനുവദിക്കരുത്: ഇൻഫാം
കോട്ടയം: റബറിന്റെ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും മൂലം കർഷകർ വൻ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 300 കോടിയുടെ വിലസ്ഥിരതാ സഹായധനപദ്ധതി അട്ടിമറിക്കുവാൻ ചിലകേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നതായി സംശയിക്കപ്പെടുന്നുവെന്നും പദ്ധതി പരാജയപ്പെടുവാൻ യാതൊരു കാരണവശാലും അനുവദിക്കരുതെന്നും
കോട്ടയം: റബറിന്റെ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും മൂലം കർഷകർ വൻ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 300 കോടിയുടെ വിലസ്ഥിരതാ സഹായധനപദ്ധതി അട്ടിമറിക്കുവാൻ ചിലകേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നതായി സംശയിക്കപ്പെടുന്നുവെന്നും പദ്ധതി പരാജയപ്പെടുവാൻ യാതൊരു കാരണവശാലും അനുവദിക്കരുതെന്നും സർക്കാർ സംവിധാനങ്ങളും റബർ ബോർഡും ശീതസമരമൊഴിവാക്കി കർഷകരക്ഷയെക്കരുതി പരിപൂർണ്ണമായി സഹകരിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസിസെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ച ഭൂനികുതി മുൻകാല പ്രാബല്യത്തോടെ അടച്ചാണ് കർഷകർ റബർ സഹായധനപദ്ധതിയിൽ അപേക്ഷകൾ നൽകിയിരിക്കുന്നത്. ഇതിനോടകം കോടിക്കണക്കിന് രൂപയാണ് കർഷകരിൽ നിന്ന് ഭൂനികുതിയിലൂടെ രണ്ടരമാസത്തിനുള്ളിൽ സംസ്ഥാന ഖജനാവിലെത്തിയിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ ഉപേക്ഷയും മൂലം ഏറെ പ്രതീക്ഷനൽകി ആരംഭിച്ച പദ്ധതി പരാജയപ്പെടുന്നത് കുറ്റകരമായ അനാസ്ഥയും കർഷകരോടുള്ള വെല്ലുവിളിയുമാണ്. കേന്ദ്രസർക്കാർ റബറിന്റെ ഇറക്കുമതിത്തീരുവ 25 ശതമാനമായി ഉയർത്തിയിട്ടും ഇതിനോടകം കർഷകർക്ക് യാതൊരു നേട്ടവുമുണ്ടായിട്ടില്ല. കരിമ്പ്, പരുത്തി കർഷകർക്കായി പതിനായിരം കോടിയിലേറെ സഹായധനവും വിലസ്ഥിരതാ ഫണ്ടിൽ നിന്നു തുകയും അനുവദിച്ച കേന്ദ്രസർക്കാർ റബർ വിപണിയിൽ സജീവമായി ഇടപെടുന്നതിനോ ഇറക്കുമതി നിയന്ത്രിക്കുന്നതിനോ തയ്യാറാകാതെ മുഖംതിരിഞ്ഞുനിൽക്കുന്നതുകൊടുംക്രൂരതയാണ്. റബർ ബോർഡാകട്ടെ നാഥനില്ലാക്കളരിയായി അധഃപതിച്ചിരിക്കുന്നു. കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും പേരിൽ വിഘടിച്ചുനിന്ന് പ്രതികരിക്കാതെ ഈ ജനകീയ കാർഷിക പ്രശ്‌നത്തിൽ ഒറ്റക്കെട്ടായി ശക്തമായ ഇടപെടലുകൾക്ക് അടിയന്തിരമായി തയ്യാറാകണം. തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ നാടകമായി സംസ്ഥാന സർക്കാരിന്റെ സഹായധനപദ്ധതി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടരുതെന്നും വിസി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.