കോട്ടയം: വിലത്തകർച്ചയുൾപ്പെടെ റബർമേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോൾ കർഷകന് അല്പമെങ്കിലും സംരക്ഷണ കവചമൊരുക്കിയിരുന്ന റബർ ആക്ട് റദ്ദ് ചെയ്യാനുള്ള നീക്കം ഇരുട്ടടിയും റബറിന്റെ ഭാവി ഇരുളടഞ്ഞതുമാക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

തുടർച്ചയായ വിലത്തകർച്ച, അനിയന്ത്രിത ഇറക്കുമതി, ഫീൽഡ് റീജിയണൽ ഓഫീസുകളുടെ പൂട്ടലും ലയനവും, റബർ നയമില്ലെന്നുള്ള പ്രഖ്യാപനം, ചെയർമാനും ഡയറക്ടർ ബോർഡുമില്ലാത്ത റബർബോർഡ്, റബർ ആക്ട് റദ്ദാക്കാനുള്ള നടപടികൾ ഇവയെല്ലാം ചേർത്തുവായിക്കേണ്ടതാണ്. രാജ്യാന്തര വ്യാപാരക്കരാറുകളും ചൈനയും ആസിയാൻ രാജ്യങ്ങളുമുൾപ്പെടെ 16 രാജ്യങ്ങൾ ചേർുള്ള ഒറ്റക്കമ്പോളവും സൃഷ്ടിച്ച് രാജ്യാന്തര റബർവിപണിക്കായി ആഭ്യന്തര കമ്പോളം തുറുകൊടുക്കുതിന്റെ ഭാഗമാണ് റബർ ആക്ട് റദ്ദുചെയ്യാനുള്ള നീക്കം. 1948-ൽ ഗാട്ട കരാറിൽ ഏർപ്പെടുതിന്റെ മുന്നോടിയായിട്ടാണ്1947-ൽ റബർ ആക്ട് രൂപംകൊണ്ടത്. 1994-ൽ ലോകവ്യാപാരസംഘടനയിൽ ഇന്ത്യ അംഗത്വമെടുത്തപ്പോഴും രാജ്യാന്തര വ്യാപാരത്തിന് ഗാട്ട കരാറും നിലനിർത്തിയിരുന്നു. 2009-ൽ യുപിഎ സർക്കാർ ഒപ്പിട്ട ഇന്ത്യ-ആസിയാൻ വ്യാപാരക്കരാറിന്റെയും 2014 നവംബറിൽ ഒപ്പിട്ട ഇന്ത്യ ആസിയാൻ നിക്ഷേപ സേവന കരാറുകളുടെയും തുടർച്ചയായി വ്യാപാര നിക്ഷേപങ്ങൾക്കായി ഇന്ത്യയുടെ കാർഷിക വ്യവസായ മേഖലയെ തുറന്നുകൊടുത്തിരിക്കുമ്പോൾ നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ഇല്ലായ്മ ചെയ്യേണ്ടിവരും. ഇതിന്റെ തുടക്കമാണ് റബർ ആക്ട് റദ്ദുചെയ്യാനുള്ള നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

റബറിന് തറവിലയും പരമാവധി വിലയും നിശ്ചയിക്കാനും ഇറക്കുമതി കയറ്റുമതി നിയന്ത്രിക്കാനുമുൾപ്പെടെ റബർആക്ടിൽ സൂചിപ്പിക്കുന്ന നിയമപരിരക്ഷ ഇല്ലാതാകുമ്പോൾ കാലാന്തരത്തിൽ വിദേശകമ്പനികൾ ഇന്ത്യയിലെ റബറിന്റെ വില നിശ്ചയിക്കുന്ന സ്ഥിതിവിശേഷമുണ്ടാകും. രാജ്യാന്തരവിപണിയിൽ വില കുതിച്ചുയർന്നിട്ടും ആഭ്യന്തരവിപണി പലപ്പോഴായി 30-40 രൂപ ഇടിഞ്ഞുനിൽക്കുന്നത് വിദേശ റബർ കമ്പനികൾക്ക് ഇന്ത്യയിൽ വ്യവസായ നിക്ഷേപങ്ങൾക്ക് ആകർഷണവും അവസരവുമുണ്ടാക്കും. അതിനാലാണ് കേന്ദ്രസർക്കാർ റബർ കർഷകന് ന്യായവില ലഭ്യമാക്കുവാനോ രാജ്യാന്തരവിലയ്ക്കനുസരിച്ച് ആഭ്യന്തരവില ഉയർത്തുവാനോ ശ്രമിക്കാത്തതെന്ന് വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

2014 ജൂ 16ന് ദേശീയ റബർനയമുണ്ടാക്കാൻ സമിതിയെ നിശ്ചയിക്കുകയും റബർനയം ഉടൻ വരാൻപോകുന്നുവെന്ന് ലോകസഭയിൽ നിരവധി തവണ പ്രഖ്യാപിക്കുകയും ചെയ്ത കേന്ദ്രവാണിജ്യമന്ത്രി റബറിന് നയമില്ലെന്ന് പറഞ്ഞ് ചുവടുമാറിയിരിക്കുന്നത് വരാൻപോകുന്ന റീജിയണൽ കോപ്രിഹെൻസീവ് എക്കണോമിക് പാർട്ണർഷിപ്പ് എ വൻ രാജ്യാന്തരവ്യാപാരക്കരാറിന്റെ മുന്നൊരുക്കമാണ്. 2017 ജൂലൈ 10 മുതൽ ഇന്ത്യയിൽ ചേരുന്ന 16 അംഗ ആർസിഇപി രാജ്യങ്ങളുടെ 19-ാം റൗണ്ട് ഉന്നതതല സമ്മേളനത്തിലൂടെ ആർസിഇപി കരാർ അന്തിമഘട്ടത്തിലെത്തുമ്പോൾ തീറെഴുതപ്പെടുന്നത് റബറുൾപ്പെടെ കാർഷികരംഗം മാത്രമല്ല, ക്ഷീരോല്പാദനമേഖല കൂടിയാണെും ഇതിനെതിരെ കർഷക രാഷ്ട്രീയ സംയുക്ത നീക്കങ്ങളുണ്ടാകണമെുന്നം വി സി.സെബാസ്റ്റ്യൻ പറഞ്ഞു.