- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ വിലയിടിവ്: സർക്കാരുകളുടേത് അടവുനയം, അദ്ധ്വാനവർഗ്ഗത്തെ അധികാരികൾ മറന്നിരിക്കുന്നു: ഇൻഫാം
കൊച്ചി: കാർഷികപ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവസരോചിതമായ ഇടപെടലുകൾ നടത്താതെ അടവുനയം തുടരുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും കർഷക സംരക്ഷകരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ ഉറക്കം നടിക്കാതെ നിലപാട് വ്യക്തമാക്കണമെന്നും ഇൻഫാം ദേശീയ സമിതി അഭ്യർത്ഥിച്ചു. കേന്ദ്ര ജീവനക്കാർക്ക് തുല്യമാക
കൊച്ചി: കാർഷികപ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവസരോചിതമായ ഇടപെടലുകൾ നടത്താതെ അടവുനയം തുടരുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും കർഷക സംരക്ഷകരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ ഉറക്കം നടിക്കാതെ നിലപാട് വ്യക്തമാക്കണമെന്നും ഇൻഫാം ദേശീയ സമിതി അഭ്യർത്ഥിച്ചു.
കേന്ദ്ര ജീവനക്കാർക്ക് തുല്യമാക്കുവാൻ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 7 ശതമാനം ഉയർത്തി 1161.72 കോടി രൂപ ഓരോ വർഷത്തേയ്ക്കും മാറ്റിവച്ച സംസ്ഥാന ധനകാര്യവകുപ്പ് റബർ കർഷകരുടെ വൻ സാമ്പത്തിക പ്രതിസന്ധിയിൽ നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ചിരിക്കുന്നത് പ്രതിഷേധാർഹമാണ്. ബാർ കോഴ വിവാദങ്ങൾക്കും പരസ്പര അഴിമതിയാരോപണങ്ങൾക്കുമിടയിൽ അദ്ധ്വാനവർഗ്ഗത്തെ ഭരണത്തിലുള്ളവർ മറന്നിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ മാറ്റിനിർത്തി ഉദ്യോഗസ്ഥർ ഭരിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. റബർ സംഭരണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പോലും ഉദ്യോഗസ്ഥർ അട്ടിമറിച്ചിരിക്കുമ്പോൾ സർക്കാരിന്റെ ഇക്കാര്യത്തിലുള്ള ആത്മാർത്ഥതയെ സംശയിക്കേണ്ടിയിരിക്കുന്നു. കാർഷിക മേഖലയിലെ ഇപ്പോഴുള്ള പ്രതിസന്ധികളിൽ മുഖംതിരിഞ്ഞുനിന്നാൽ യുപിഎ സർക്കാരിനുണ്ടായ അനുഭവം യുഡിഎഫിന് നേരിടേണ്ടിവരുമെന്നും കേരളത്തിലെ വിവിധ കർഷക പ്രസ്ഥാനങ്ങളുടെ കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും ഇൻഫാം ദേശീയ സമിതി സൂചിപ്പിച്ചു.
ഇൻഫാമിന്റെ സംഘടനാതല പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലാസമിതികൾ പുനഃസംഘടിപ്പിക്കുന്നതും പ്രതിനിധി സമ്മേളനങ്ങൾ ഫെബ്രുവരിയിൽ ആരംഭിക്കുന്നതുമാണ്. എല്ലാ രൂപതകളിൽ നിന്നുമുള്ള ഇൻഫാം ഡയറക്ടർമാരുടെ സമ്മേളനം ഫെബ്രുവരി 20ന് ചേരും.
ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പിസി സിറിയക്, ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ, ദേശീയ ട്രസ്റ്റി ഡോ. എംസി ജോർജ്ജ്, അഡ്വ. പിഎസ് മൈക്കിൾ, കെ മൈയ്തീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെഎസ് മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.