- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ പ്രതിസന്ധികർഷക പ്രതിനിധികളുമായി ചർച്ചനടത്തുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം: ഇൻഫാം
കോട്ടയം: റബറിന്റെ വിലയിടിവ് അതിരൂക്ഷമായി തുടരുമ്പോൾ ഉദ്യോഗസ്ഥരുടേയും റബർ ബോർഡിന്റെയും അഭിപ്രായങ്ങൾ ആരായുന്നതിനോടൊപ്പം കർഷക പ്രതിനിധികളുമായി ചർച്ച നടത്തുവാനും വൻ പ്രതിസന്ധിയിൽ മുഖംതിരിഞ്ഞു നിൽക്കാതെ, അടിസ്ഥാന തലങ്ങളിലുള്ള യാഥാർത്ഥ്യങ്ങൾ പഠിച്ച് അടിയന്തര നടപടികൾക്ക് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ഇൻഫാം ദേശീയ സമിതി ആവശ്
കോട്ടയം: റബറിന്റെ വിലയിടിവ് അതിരൂക്ഷമായി തുടരുമ്പോൾ ഉദ്യോഗസ്ഥരുടേയും റബർ ബോർഡിന്റെയും അഭിപ്രായങ്ങൾ ആരായുന്നതിനോടൊപ്പം കർഷക പ്രതിനിധികളുമായി ചർച്ച നടത്തുവാനും വൻ പ്രതിസന്ധിയിൽ മുഖംതിരിഞ്ഞു നിൽക്കാതെ, അടിസ്ഥാന തലങ്ങളിലുള്ള യാഥാർത്ഥ്യങ്ങൾ പഠിച്ച് അടിയന്തര നടപടികൾക്ക് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ഇൻഫാം ദേശീയ സമിതി ആവശ്യപ്പെട്ടു.
റബറിന്റെ വിലയിടിവിൽ സർക്കാരിന്റെ പല പ്രഖ്യാപനങ്ങളും ഫലപ്രദമായില്ലെന്നുമാത്രമല്ല വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുകയാണ്. റബർ ബോർഡിന്റെ കണക്കുകളും യാഥാർത്ഥ്യങ്ങളും വ്യത്യസ്ഥങ്ങളാണ്. എല്ലാ റബർ കർഷകരും ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരല്ല. കർഷകരുടെ പ്രശ്‌നങ്ങൾ നേരിട്ടുകേൾക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം. 2001ൽ സമാനമായ പ്രതിസന്ധിയുണ്ടായപ്പോൾ വാജ്‌പേയി സർക്കാർ കൈക്കൊണ്ട നടപടിയെങ്കിലും അടിയന്തരമായി മോദി സർക്കാർ കൈക്കൊള്ളണം. അന്ന് കൽക്കത്ത, വിശാഖപട്ടണം എന്നീ തുറമുഖങ്ങളിലൂടെ മാത്രമായി ഇറക്കുമതി നിയന്ത്രിക്കുകയും ഗുണമേന്മ നിയന്ത്രണ പരിശോധനകൾ കർക്കശമാക്കുകയും ചെയ്തു. തീരുവ ഉയർത്തി ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുവാൻ കേന്ദ്രസർക്കാർ ഉടൻ തയ്യാറാകണമെന്ന് ഇൻഫാം അഭ്യർത്ഥിച്ചു.
ക്രൂഡോയിലിന്റെ വിലയിടിവും വിദേശ രാജ്യങ്ങളിലെ റബറിന്റെ ഉല്പാദനവർദ്ധനവും മാത്രമല്ല ഇന്ത്യയിലെ പ്രതിസന്ധിക്കു കാരണം. ക്രൂഡോയിലിന് വില ഉയർന്നു നിന്നപ്പോഴും അനിയന്ത്രിതമായ ഇറക്കുമതിയിലൂടെ ഇന്ത്യയിൽ റബറിന്റെ വില കുത്തനെയിടിഞ്ഞത് സർക്കാർ വിസ്മരിക്കരുത്. തായ്‌ലണ്ട്, ഇന്തോനേഷ്യ, മലേഷ്യ എന്നീ റബറുല്പാദക രാജ്യങ്ങൾ ഇവിടങ്ങളിലുള്ള 46 ലക്ഷം ചെറുകിട കർഷകർക്ക് കോടിക്കണക്കിന് രൂപയുടെ ആശ്വാസ പാക്കേജുകൾ നടപ്പിലാക്കിയിരിക്കുന്നു. പട്ടാളഭരണമുള്ള തായ്‌ലണ്ടിൽ മാത്രം 6000 കോടി രൂപയുടെ റബർ കർഷക ക്ഷേമപദ്ധതികളാണ് നടപ്പിലാക്കുന്നത്. 2001ൽ രൂപീകരിച്ച വിലസ്ഥിരതാ ഫണ്ടിൽ നിന്ന് കർഷകരെ റബർ വിലയിടിവിൽ സഹായിച്ച് കാർഷിക മേഖലയിലെ വൻദുരന്തം ഒഴിവാക്കമെന്നും ഇൻഫാം ദേശീയസമിതി ആവശ്യപ്പെട്ടു.
ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.