- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുസ്മൃതിയെയും സൗന്ദര്യലഹരിയെയും പുരാണങ്ങളെയും ശ്രീരാമനെയും കൂട്ടുപിടിച്ചും ശബരിമല ബുദ്ധവിഹാരമായിരുന്നോയെന്ന സംശയം പ്രകടിപ്പിച്ചും പിണറായി സർക്കാർ; നാമജപഘോഷയാത്രകളിലെ വിശ്വാസി പങ്കാളിത്തം കണ്ടപ്പോൾ ഇടതുപക്ഷ കുടുംബങ്ങളിലും ചാഞ്ചാട്ടം; ശബരിമല വിഷയത്തിൽ ഉയർന്ന ജനരോഷത്തിൽ അമ്പരന്നപ്പോൾ ന്യായീകരിക്കാൻ പുസ്തകം ഇറക്കി ഇൻഫർമേഷൻ-പബ്ലിക്ക് റിലേഷൻസ് വകുപ്പ്
കോഴിക്കോട്.ശബരിമല വിഷയത്തിൽ ഉയർന്നു വന്ന വൻ ജനരോക്ഷത്തിൽ സർക്കാർ അമ്പരന്നു എന്നതിനു തെളിവാണ് ഇൻഫർമേഷൻ - പബ്ലിക് റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ശബരിമല വിഷയത്തിൽ പുസ്തകം ഇറക്കാൻ പിണറായി സർക്കാർ തീരുമാനിച്ചത്. സുപ്രീം കോടതി വിധിയിൽ സ്ത്രീ സമൂഹത്തിൽ നിന്നും വ്യാപക പിന്തുണ കിട്ടുമെന്നു കരുതിയ സർക്കാറിനു നാമജപയാത്രകളിലെ വൻ യുവതി പങ്കാളിത്തം ഇരുട്ടടിയായി മാറി. കേരളത്തിലെമ്പാടും, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും നടന്ന നാമജപയാത്രകളിൽ വിശ്വാസികളായ പതിനായിരങ്ങളാണ് അണിനിരന്നത്. ഇതിൽ രാഷ്ട്രീയത്തിനതീതമായ ജനമുന്നേറ്റമാണുണ്ടാകുന്നത്. വിശ്വാസികളായ ഇടതുപക്ഷ കുടുംബങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. ഇതോടെയാണ് സർക്കാർ് തങ്ങളുടെ നയം വ്യക്തമാക്കി പുസ്തക രൂപത്തിൽ പൊതുജനങ്ങൾക്ക് നൽകി തുടങ്ങിയത്. നിലവിൽ 75000 ഓളം പുസ്തകങ്ങളാണ് അച്ചടിച്ചിറക്കിയത്. എസ്.മഹേന്ദ്രൻ 1990 ൽ ഹൈക്കോടതിയിലെ ജഡ്ജിക്ക് അയച്ച കത്ത് പൊതുതാൽപ്പര്യ ഹരജിയായി പരിഗണിച്ചതുമുതലുള്ള കാര്യങ്ങളാണ് പുസ്തകത്തിന്റെ തുടക്കത്തിലുള്ളത്. മുൻ
കോഴിക്കോട്.ശബരിമല വിഷയത്തിൽ ഉയർന്നു വന്ന വൻ ജനരോക്ഷത്തിൽ സർക്കാർ അമ്പരന്നു എന്നതിനു തെളിവാണ് ഇൻഫർമേഷൻ - പബ്ലിക് റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ശബരിമല വിഷയത്തിൽ പുസ്തകം ഇറക്കാൻ പിണറായി സർക്കാർ തീരുമാനിച്ചത്. സുപ്രീം കോടതി വിധിയിൽ സ്ത്രീ സമൂഹത്തിൽ നിന്നും വ്യാപക പിന്തുണ കിട്ടുമെന്നു കരുതിയ സർക്കാറിനു നാമജപയാത്രകളിലെ വൻ യുവതി പങ്കാളിത്തം ഇരുട്ടടിയായി മാറി.
കേരളത്തിലെമ്പാടും, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും നടന്ന നാമജപയാത്രകളിൽ വിശ്വാസികളായ പതിനായിരങ്ങളാണ് അണിനിരന്നത്. ഇതിൽ രാഷ്ട്രീയത്തിനതീതമായ ജനമുന്നേറ്റമാണുണ്ടാകുന്നത്. വിശ്വാസികളായ ഇടതുപക്ഷ കുടുംബങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. ഇതോടെയാണ് സർക്കാർ് തങ്ങളുടെ നയം വ്യക്തമാക്കി പുസ്തക രൂപത്തിൽ പൊതുജനങ്ങൾക്ക് നൽകി തുടങ്ങിയത്.
നിലവിൽ 75000 ഓളം പുസ്തകങ്ങളാണ് അച്ചടിച്ചിറക്കിയത്. എസ്.മഹേന്ദ്രൻ 1990 ൽ ഹൈക്കോടതിയിലെ ജഡ്ജിക്ക് അയച്ച കത്ത് പൊതുതാൽപ്പര്യ ഹരജിയായി പരിഗണിച്ചതുമുതലുള്ള കാര്യങ്ങളാണ് പുസ്തകത്തിന്റെ തുടക്കത്തിലുള്ളത്. മുൻ കാലങ്ങളിൽ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകൾ ശബരിമല ചവുട്ടിയിട്ടുണ്ട് എന്ന് ചീഫ് സെക്രട്ടറിയടക്കം പറഞ്ഞതായും 1991ലെ യുവതി പ്രവേശനം നിരോധിച്ച ഹൈക്കോടതി വിധിയും, അതിനു ശേഷം സുപ്രീം കോടതിയിൽ ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷന്റെ റിട്ടിന് സംസ്ഥാന സർക്കാറിനോട് അഭിപ്രായമാരാഞ്ഞതായും പറയുന്നുണ്ട്.
ഇതിൽ 13.11.2007 ൽ വി എസ് സർക്കാർ യുവതി പ്രവേശനത്തിനു കൂലമായ സത്യവാങ്മൂലം നൽകി. തുടർന്നു വന്ന യു.ഡി.എഫ് ഗവൺമെന്റ് 5.02.2016ൽ യുവതി പ്രവേശനത്തിന് എതിരായി പുതിയ സത്യവാങ്മൂലം നൽകി. പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ യു.ഡി.എഫ് സത്യവാങ്മൂലം തള്ളി 2007 ലെ സത്യവാങ്മൂലം നിലനിർത്തുകയാണ് ചെയ്തത്. നിലവിലുള്ള സുപ്രിം കോടതി വിധിക്ക് കാരണമായതും സർക്കാറിന്റെ ഈ നിലപാടു തന്നെയാണ്. സർക്കാറിന്റെ നിലപാടു വ്യക്തമാക്കുന്നുണ്ട് എങ്കിലും സാമാന്യ ജനങ്ങളെ കൈയിലെടുക്കാവുന്ന പ്രസ്താവനകളും പുസ്തകത്തിൽ കുട്ടി ചേർത്തിട്ടുണ്ട.
ഇതിനായി മനുസ്മൃതിയും, ശ്രീ ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിലേയും ഭാഗങ്ങളും ,പുരാണങ്ങളേയും ശ്രീരാമനേയും കൂട്ടുപിടിക്കുന്നുണ്ട്. ഒരു പടി കൂടി കടന്ന് കാലങ്ങൾക്ക് മുൻപ് ശബരിമല ബുദ്ധവിഹാരമായിരുന്നുവെന്നും സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.
ഇരുപക്ഷങ്ങൾക്കും ഇടയിൽ നിന്നു കൊണ്ടുള്ള തന്ത്രപരമായ നീക്കമാണ് സർക്കാർ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻ വകുപ്പിലൂടെ ഉദ്ദേശിച്ചതെങ്കിലും ഇതെത്ര കണ്ട് ജനങ്ങൾ ഉൾക്കൊള്ളും എന്ന് കണ്ടറിയണം