തിരുവനന്തപുരം: 'പ്രതിധ്വനി 7സ്' ഫൈനലിൽ യു എസ് ടി ഗ്ലോബൽ നെ 3  0 നു തകർത്ത് ഇൻഫോസിസ് കിരീടം ചൂടി. ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജിതിൺ ജോസ് , ജ്യൂവെൽ, ഡോണാലഡ് എന്നിവരാണ് ഇൻഫോസിസ്  വേണ്ടി സ്‌കോർ ചെയ്തത്.

മുഖ്യ അതിഥി ആയി എത്തിയ ഐ എം വിജയൻൃനെ നൂറു കണക്കിന് ടെക്കികൾ ഹർഷാരവത്തോടെയാണ് ഗ്രൌണ്ടിലേക്ക് ആനയിച്ചത്. ഐ എം വിജയൻ ഫൈനൽ മത്സരം മുഴുവൻ വീക്ഷിക്കുകയും എത്രയും വലിയ ജോലി തിരക്കിലും കളിക്കാൻ സമയം കണ്ടെത്തുന്നതിനെ അഭിനന്ദിക്കുകയും   ചെയ്തു.

ഒന്നാം സ്ഥാനക്കാരായ ഇൻഫോസിസിനു  പ്രതിധ്വനി യുടെ എവർ റോളിങ് ട്രോഫിയും പതിനായിരം രൂപയുടെ ക്യാഷ്‌ പ്രൈസുംഐ എം വിജയൻ  നല്കി. റണ്ണർ അപ്പ്  യു എസ് ടി ഗ്ലോബൽ, മൂന്നാം സ്ഥാനം   അലയാൻസ് , ഫൈനലിലെ മാൻ ഓഫ് ദി മാച്ച്  ജിതിൻ ജോസ്( ഇൻഫോസിസ്)   , ടൂർണമെന്റിൽ ഏറ്റവും കൂടുതൽ  ഗോളടിച്ച  കളിക്കാരൻ യു എസ് ടി ഗ്ലോബൽ ലെ ബിനു ശിവശങ്കരകുമാർ എന്നിവർക്കും ഐ എം വിജയൻ സമ്മാനങ്ങൾ നല്കി.

ടെക്‌നോപാർക്ക് CEO  ഗിരീഷ് ബാബു ,  ഇൻഫോസിസ് GPM ഷഹ്നാസ് , വസന്ത് വരദ ( BDM   ടെക്‌നോപാർക്ക് ) , പ്രതിധ്വനി പ്രസിഡന്റ് ബിജുമോൻ, സെക്രട്ടറി രാജീവ് കൃഷ്ണൻ എന്നിവരും സമ്മാന ദാന ചടങ്ങിൽ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ ശിവ ശങ്കർ  അധ്യക്ഷനായ ചടങ്ങിൽ രജിത് വി പി സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.