- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകരെ കുടിയിറക്കി വനവിസ്തൃതി കൂട്ടാൻ ആരെയും അനുവദിക്കില്ല; ഇൻഫാം
തൊടുപുഴ: അന്താരാഷ്ട്ര കരാറുകളുടെ മറവിൽ വനവിസ്തൃതി കൂട്ടാനായി കർഷകരെ പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന ഭൂമിയിൽ നിന്നു കുടിയിറക്കാൻ ആരെയും അനുവദിക്കി ല്ലെന്നും കുടിയിറക്ക് നടപടികളുമായി വനംവകുപ്പ് മുന്നോട്ടു നീങ്ങിയാൽ വൻ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ. വി സി. സെബാസ്റ്റ്യൻ. ജണ്ടയിട്ട് അതിർത്തി നിർണയിച്ചിരിക്കുന്നതാണ് സംരക്ഷിത വനഭൂമി. വനഭൂമി സംരക്ഷിക്കേണ്ടവർ വനാതിർത്തിയോടു ചേർന്നു കർഷകന്റെ കൈവശമുള്ള കൃഷിഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നതു ധിക്കാരപരമാണ്. ഒരു പരിസ്ഥിതി സംഘടന സമർപ്പിച്ച ഹർജിയുടെ പേരിലുള്ള ഹൈക്കോടതിവിധി മാത്രം ചൂണ്ടിക്കാട്ടി. വനംവകുപ്പിന്റെ നടപടിയിലൂടെ ആയിരക്കണക്കിനു കർഷകരെ തെരുവിലേക്ക് തള്ളി വിടാനാകുമോയെന്ന് സർക്കാരും വ്യക്തമാക്കണം. സർക്കാർ നിക്ഷിപ്ത വനഭൂമി അനധികൃതമായി കർഷകർ കൈവശം വച്ചിരിക്കുന്നുവെന്ന വനംവകുപ്പിന്റെ വാദം അടിസ്ഥാനരഹിതമാണ്. കാലങ്ങളായി കരമടച്ചുപോരുന്ന കൃഷിഭൂമി കോടതിവിധിയുടെ പേരു പറഞ്ഞ് കൈയേറി വനവിസ്തൃതി വ്യാപിപ്പിക്കാനാണ് വനംവകു
തൊടുപുഴ: അന്താരാഷ്ട്ര കരാറുകളുടെ മറവിൽ വനവിസ്തൃതി കൂട്ടാനായി കർഷകരെ പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന ഭൂമിയിൽ നിന്നു കുടിയിറക്കാൻ ആരെയും അനുവദിക്കി ല്ലെന്നും കുടിയിറക്ക് നടപടികളുമായി വനംവകുപ്പ് മുന്നോട്ടു നീങ്ങിയാൽ വൻ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ. വി സി. സെബാസ്റ്റ്യൻ.
ജണ്ടയിട്ട് അതിർത്തി നിർണയിച്ചിരിക്കുന്നതാണ് സംരക്ഷിത വനഭൂമി. വനഭൂമി സംരക്ഷിക്കേണ്ടവർ വനാതിർത്തിയോടു ചേർന്നു കർഷകന്റെ കൈവശമുള്ള കൃഷിഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നതു ധിക്കാരപരമാണ്. ഒരു പരിസ്ഥിതി സംഘടന സമർപ്പിച്ച ഹർജിയുടെ പേരിലുള്ള ഹൈക്കോടതിവിധി മാത്രം ചൂണ്ടിക്കാട്ടി.
വനംവകുപ്പിന്റെ നടപടിയിലൂടെ ആയിരക്കണക്കിനു കർഷകരെ തെരുവിലേക്ക് തള്ളി വിടാനാകുമോയെന്ന് സർക്കാരും വ്യക്തമാക്കണം. സർക്കാർ നിക്ഷിപ്ത വനഭൂമി അനധികൃതമായി കർഷകർ കൈവശം വച്ചിരിക്കുന്നുവെന്ന വനംവകുപ്പിന്റെ വാദം അടിസ്ഥാനരഹിതമാണ്. കാലങ്ങളായി കരമടച്ചുപോരുന്ന കൃഷിഭൂമി കോടതിവിധിയുടെ പേരു പറഞ്ഞ് കൈയേറി വനവിസ്തൃതി വ്യാപിപ്പിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. വിവിധ വനവത്കരണ പദ്ധതികളിലൂടെ അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളിൽ നിന്ന് കാർബൺ ഫണ്ട് സ്വീകരിക്കുന്ന പരിസ്ഥിതി മൗലിക വാദികളുടെ ഏജന്റുമാരായി ഉത്തരവാദിത്വപ്പെട്ട വനംവകുപ്പ് മാറുന്നത് അപമാനകരവും ഇതിന്റെ പേരിൽ കർഷകരെ ദ്രോഹിക്കാനിറ ങ്ങിയിരിക്കുന്നത് അതിക്രൂരവുമാണ്.
കേന്ദ്രസർക്കാരിൽ സമർപ്പിക്കപ്പെട്ട ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ കരടുവിജ്ഞാപനം മാത്രമേ നിലവിലുള്ളു. അന്തിമ വിജ്ഞാപനം ഇറങ്ങാതെ ഇതിന്റെ പേരിൽ എന്തെങ്കിലും നടപടികളുമായി ഇറങ്ങിത്തിരിക്കാൻ ഒരു വകുപ്പിനും അധികാരമില്ലെന്നും കർഷകനെ പീഡിപ്പിക്കാനാണ് വനംവകുപ്പിന്റെ ശ്രമമെങ്കിൽ വിവിധ കർഷക പ്രസ്ഥാനങ്ങൾ സംഘടിതമായി എതിർക്കുമെന്നും അഡ്വ. വി സി. സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.