- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉൽക്കയുടെ ഭീഷണി 30 മില്യൺ മൈൽ അകലെ നിന്നും കണ്ടെത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ആസ്ട്രോയ്ഡ് ഹണ്ടിങ് സ്പെയ്സ് ടെലിസ്കോപ്പ് തയ്യാർ; വിക്ഷേപണത്തിന് അനുമതി നൽകി നാസ
മുപ്പത് മില്യൺ മൈൽ അകലെ നിന്ന് പോലും ഉൽക്കകളെയും വാൽനക്ഷത്രങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്ന ഇൻഫ്രാറെഡ് ആസ്ട്രോയ്ഡ് ഹണ്ടിങ് സ്പെയ്സ് ടെലിസ്കോപ്പ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. അതിന്റെ അന്തിമരൂപത്തിന് നാസ അനുമതി നൽകി.
ഏറ്റവും അപകടകരമായ ഉൽക്കകളെയും വാൽനക്ഷത്രങ്ങളെയും മറ്റ് ശുദ്ര ഗ്രഹങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്നു എന്നതാണ് ഈ ടെലിസ്കോപ്പിന്റെ പ്രയോജനം. 20 അടി നീളമുള്ള ഈ ടെലിസ്കോപ്പ് ഇൻഫ്രാറെഡ് സെൻസറുകൾ ഉപയോഗിച്ചാണ് ഉൽക്കകളുടെ സ്ഥാനം കണ്ടുപിടിക്കുന്നത്.
ഇതുവരെയും ഭൂമിക്ക് ചുറ്റുമുള്ള 25000 ത്തോളം വസ്തുക്കളെ കണ്ടുപിടിക്കാൻ ഈ ടെലിസ്കോപ്പിന് സാധിച്ചിട്ടുണ്ട്. നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ് ടെലിസ്കോപ്പിന് അനുമതി നൽകാൻ നാസ തീരുമാനിച്ചത്. 2026 ഓടെ ഈ ടെലിസ്കോപ്പിന്റെ വിക്ഷേപണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ