കൊച്ചി, 25.10.2014 : തിരുവനന്തപുരം തോന്നയ്ക്കലിലുള്ള ലൈഫ് സയൻസ് പാർക്കിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി ഗ്രീൻവർത്ത് ഇൻഫ്രക്‌ചേഴ്‌സ പ്രൈവറ്റ് ലിമിറ്റഡിന് കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌ഐഡിസി) പദ്ധതിസ്ഥലം കൈമാറി. കെഎസ്‌ഐഡിസി എംഡിയും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ സത്യജീത് രാജൻ ഐഎഎസിന്റെ സാന്നിദ്ധ്യത്തിൽ ലൈഫ് സയൻസ് പാർക്ക് പ്രൊജക്ട് ഡയറക്ടറും സിഒഒയുമായ ബി ജ്യോതികുമാറും ഗ്രീൻവർത്ത് ഡയറക്ടർ പി ജെ ജേക്കബ്ബും തമ്മിലാണ് പദ്ധതി സ്ഥലംകൈമാറ്റരേഖകൾ ഒപ്പുവച്ചത്.

മറ്റ് വ്യവസായ പാർക്കുകളിൽ നിന്നും വ്യത്യസ്തമായി ഈ പാർക്കിലെ കമ്പനികൾക്ക് വൃത്തിയുള്ള ചുറ്റുപാടുകൾ, ഓക്‌സിജൻ, കാർബൺ ഡയോക്‌സൈഡ്, നൈട്രജൻ, പ്യൂരിഫൈഡ് ആൻഡ് ഡിസ്റ്റിൽഡ് ലാബ് ഗ്രേഡ്‌വാട്ടർ എന്നിവയുടെ വിതരണം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റേൺണ്ടതുണ്ടൺ്. എല്ലാ ആവശ്യങ്ങളും പാർക്കിന്റെ സുദീർഘമായ പ്രീ-പ്രൊജക്ട് കാലയളവിൽ പരിഗണിക്കപ്പെടുമെന്ന് സത്യജീത് രാജൻ അറിയിച്ചു. ഈ സൗകര്യങ്ങളുമായി ഇന്ത്യയിലെ ലൈഫ് സയൻസ് അധിഷ്ഠിതമായ കമ്പനികൾക്കും ആർ ആന്റ ഡി പ്രവർത്തനങ്ങൾക്കുമുള്ള മികവുറ്റ ആസ്ഥാനമായി ലൈഫ് സയൻസസ് പാർക്ക് മാറുമെന്നും ലോകത്തിലെ ഇത്തരത്തിൽപ്പെട്ട ഏറ്റവും മികച്ച പാർക്കായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. ഇന്റേണൽ റോഡുകളടക്കമുള്ള പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ 2015 ജൂണോടുകൂടി പൂർത്തിയാവും.

രാജ്യത്തെ ലൈഫ് സയൻസ് അധിഷ്ഠിത വ്യവസായങ്ങൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി മികച്ചയിടമായി കേരളസർക്കാറിന്റെ ലൈഫ് സയൻസ് പാർക്ക് നിർമ്മിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തത് കെഎസ്‌ഐഡിസിയാണ്. പാർക്കിൽ അത്യാധുനിക ഓഫീസ് ഏരിയ, ഇൻകുബേഷൻ സെന്റർ, റെഡിടുഒക്കുപൈ ലാബ് മൊഡ്യൂളുകൾ എന്നിവയുമുണ്ടൺാവും. കൂടാതെ വൻകിട ബയോ കമ്പനികൾക്ക് കാമ്പസുകൾ സ്ഥാപിക്കാൻ ഡെവലപ് ചെയ്ത സ്ഥലവും റെഡിടുയൂസ് മോഡുലാർ ഓഫീസുകളും ഇന്റർമേഡിയറ്റ്, ചെറുകിട, സ്റ്റാർട്ട് അപ്പ് കമ്പനികൾക്കായി വെറ്റ്, ഡ്രൈ ലാബ് സ്ഥലവും നൽകും. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ പൂർത്തിയായിക്കഴിഞ്ഞു. ബയോടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽ, ബയോമെഡിക്കൽ ഡിവൈസസ് തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങൾക്കുള്ള എക്കോസിസ്റ്റവും അടിസ്ഥാനസൗകര്യവും പാർക്ക് ഒരുക്കും.

അടിസ്ഥാനസൗകര്യങ്ങൾ പൂർത്തിയായാൽ പാർക്കിലേക്ക് മാറാൻ താല്പര്യമുള്ള അരഡസണിലേറെ സ്റ്റാർട്ട് അപ് കമ്പനികളുമായി കെഎസ്‌ഐഡിസി ധാരണയിലായിട്ടുണ്ടൺ്. കേരള വെറ്റീറിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി ലൈഫ് സയൻസസ് പാർക്കിൽ ക്ലിനിക്കൽ റിസർച്ചിന് വേൺണ്ടി ആനിമൽ ഹൗസ് ആൻഡ് സെന്റർ സ്ഥാപിക്കുന്നുണ്ടൺ്. ഇതിനുള്ള സ്ഥലം കെഎസ്‌ഐഡിസി നൽകിക്കഴിഞ്ഞു.

ലൈഫ് സയൻസ് പാർക്കിൽ നിർമ്മിക്കുന്ന ആദ്യത്തെ കെട്ടിടത്തിന് 2,50,000 ചതുരശ്രയടിവിസ്തൃതിയുാണ്ടാവും. ആർ ആൻഡ് ഡി, മാനുഫാക്ചറിങ് സ്ഥലത്തിന് പുറമെആധുനിക ബയോടെക് ഇൻകുബേഷൻ സെന്ററും ഈ കെട്ടിടത്തിലുൺണ്ടാവും. ഇതിനായി കേന്ദ്ര സർക്കാർ 12 കോടിയുടെ ധനസഹായം നൽകാൻ അനുമതി നേടിയിട്ടുണ്ടൺ്.