ഹൈദരാബാദ്: ഭാര്യയെ സംശയിച്ച് സംശയിച്ച് ഒടുവിൽ ഭാര്യയേയും സുഹൃത്തിനേയും സുഹൃത്തിന്റെ ഭാര്യയേയും സിഐഎസ്.എഫ് ജവാൻ വെടിവെച്ച് കൊന്നു. ഇൻഗലാപ സുരീന്ദറിന് ഭാര്യ ലാവണ്യയേയും സുഹൃത്ത് രാജേഷിനേയും സംശയമായിരുന്നു. ഇരുവരും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു സുരീന്ദർ സംശയിച്ചത്.

തെലുങ്കാന സ്വദേശികളായ സുരീന്ദറും കുടുംബവും അത് പോലെ തന്നെ രാജേഷും കുടുംബവും ഹൈദരാബാദ് എൻ.ഐ.എസ്.എഫിൽ ട്രെയിനിങ്ങിനായി എത്തിയതായിരുന്നു. കിഷ്ത്വാറിലെ എൻ.എച്ച്.പി.സി ക്വാർട്ടേസിലായിരുന്നു രണ്ട് കുടുംബങ്ങളുടേയും താമസം.

കഴിഞ്ഞ ദിവസം സുരീന്ദർ ജോലിക്ക് പോയപ്പോൾ രാജേഷ് ലീവെടുത്തിരുന്നു, ജോലിക്കിടെ സംശയത്തിൽ സ്വന്തം വീട്ടിലെത്തിയ സുരീന്ദർ ഇരുവരേയും ഒരുമിച്ചുകാണുകയായിരുന്നു. സംശയം മൂർച്ചിച്ച സുരീന്ദർ സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് ഭാര്യ ലാവണ്യയേയും സുഹൃത്ത് രാജേഷിനേയും രാജേഷിന്റെ ഭാര്യ ശോഭയേയും വെടി വെച്ച് കൊല്ലുകയായിരുന്നു.

സിഐഎസ്.എഫ് ക്വാർട്ടറിൽ നിന്നും വെടിയൊച്ച കേട്ടതായി അറിയിച്ച് ചിലർ പൊലീസ് സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സംഭവസ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.