- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യ സ്വഭാവം കൈവരിക്കാത്ത ഫ്യൂഡൽ പാർട്ടി; മുസ്ലിം ലീഗിൽ സംഭവിക്കുന്നത് സ്വാഭാവിക പൊട്ടിത്തെറി: ഐഎൻഎൽ
കോഴിക്കോട്: അശേഷം ജനാധിപത്യ സ്വഭാവം കൈവരിക്കാത്ത ഫ്യൂഡൽ പാർട്ടിയായാണ് മുസ്ലിം ലീഗ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്ന് ഐഎൻഎൽ. പി കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള നേതാക്കളുടെ അപ്രമാദിത്വത്തിനെതിരെ ശബ്ദിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പാണ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയെ സസ്പെൻഡ് ചെയ്തതിലൂടെ വ്യക്തമാകുന്നതെന്നും ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ വ്യക്തമാക്കി.
ലീഗിൽ ഇപ്പോൾ സംഭവിക്കുന്നത് ഇത്തരം പാർട്ടികൾ നേരിടേണ്ടിവരുന്ന സ്വാഭാവിക പ്രതിസന്ധിയാണ്. നേതാക്കളുടെ കൊള്ളരുതായ്മക്കെതിരെ പാർട്ടി വേദിയിൽ സംസാരിച്ചതിന് അച്ചടക്ക നടപടിയെടുക്കുന്ന ഏർപ്പാട് മുസ്ലിം ലീഗിൽ അല്ലാതെ മറ്റൊരു പാർട്ടിയിലും കാണാനാവില്ല.
എന്നിട്ടും അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് ലീഗ് എന്ന തമാശ വിളമ്പുകയാണ് പാർട്ടി സംസ്ഥാന ജന.സെക്രട്ടറി. അധികാരമില്ലാതെ പാർട്ടിക്ക് ഒരിഞ്ച് മുന്നോട്ട് പോവാനാവില്ല. മുൻകാലങ്ങളിൽ നേതാക്കൾ പാർട്ടി ഫണ്ട് സ്വന്തം കീശയിലാക്കിയത് പോലെ ഹദിയയുടെ പേരിൽ പിരിച്ച 12 കോടിയും മുക്കുമോ എന്ന വേവലാതിയാവണം നേതാക്കൾക്കെതിരെ തുറന്നടിക്കാൻ ചിലരെയെങ്കിലും പ്രരിപ്പിച്ചിത്.
പ്രവർത്തന രഹിതമായ ദേശീയ കമ്മിറ്റിക്കുവേണ്ടി ഫണ്ട് കൈക്കലാക്കാനുള്ള ശ്രമത്തിനെതിരെ സംഘടിത നീക്കമുണ്ടായത് മാറ്റത്തിന്റെ തുടക്കമാണ്. വരുംദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറികൾ ലീഗിന്നകത്ത് പ്രതീക്ഷിക്കാമെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.