- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഗീയ ധ്രുവീകരണത്തിന് മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കം; എൽഡിഎഫ് സർക്കാർ മുസ്ലിങ്ങളോട് വൈരാഗ്യത്തോടെ പെരുമാറുന്നെന്ന പ്രഖ്യാപനം വെറും ജൽപ്പനം മാത്രമെന്ന് ഐഎൻഎൽ
കോഴിക്കോട്: അധികാരം നഷ്ടപ്പെട്ട മുസ്ലിം ലീഗ് നേതൃത്വം അണികളെ പിടിച്ചുനിർത്താനും പാർട്ടിയിൽ മൂർഛിക്കുന്ന അന്തക്ഷിദ്രത മറച്ചുപിടിക്കാനും വർഗീയധ്രുവീകരണത്തിന് ആസൂത്രിത നീക്കങ്ങൾ നടത്തുകയാണെന്ന് ഐഎൻഎൽ സംസഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. എൽഡിഎഫ് സർക്കാർ മുസ്ലിങ്ങളോട് വൈരാഗ്യത്തോടെയാണ് പെരുമാറുന്നതെന്നും മുസ്ലിങ്ങളെ തകർക്കാൻ എകെജി സെന്ററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ടെന്നുമൊക്കെയുള്ള ലീഗ് ജന.സെക്രട്ടറിയുടെ ജൽപനങ്ങൾ ഇതിന്റെ ഭാഗമാണെന്നും കാസിം പറഞ്ഞു.
പാർട്ടി പ്രതിസന്ധികളിൽപ്പെട്ട് ഉഴലുമ്പോഴെല്ലാം മതത്തെ കൂട്ടുപിടിച്ച് വർഗീയത പ്രചരിപ്പിക്കുന്നത് ലീഗിന്റെ പതിവ് ശൈലിയാണ്. കേന്ദ്രസർക്കാരിന്റെ കടുത്ത ന്യൂനപക്ഷവിരുദ്ധ നീക്കങ്ങൾ മതേതരത്വത്തെ കുറിച്ചുള്ള അവസാന പ്രതീക്ഷയും തകർക്കുമ്പോൾ ലീഗ് അതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ബിജെപിയുമായുള്ള 'അന്തർധാര'യാണ് കാരണം. വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടത്തിന്റെ പേരിൽ അലമുറയിടുന്നത് തങ്ങൾ കുത്തകയാക്കിവെച്ച ഒരു മേഖല എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന വേവലാതി മൂലമാണ്.
മുസ്ലിം സമൂഹത്തെ മതേതര മുഖ്യധാരയിലേക്ക് പിടിച്ചുയർത്താനും പുരോഗന ആശയങ്ങൾ വഴി ശക്തിപ്പെടുത്താനുമുള്ള ഏത് നീക്കത്തെയും ലീഗ് എക്കാലത്തും എതിർത്തത് സാമുദായികതയിൽ കെട്ടിപ്പടുത്ത പാർട്ടിയുടെ അടിത്തറ തകരുമെന്ന ഭീതി മൂലമാണെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ