കണ്ണൂർ: ഐ.എൻ.എല്ലിൽ ഇപ്പോഴുണ്ടായ പിളർപ്പ് കാലം കാത്തു വെച്ച കാവ്യനീതിയാണെന്ന് ഇന്ത്യൻ നാഷനൽ ലീഗ് (ഐ.എൻ.എൽ) ഡെമോക്രറ്റിക്ക് സംസ്ഥാന പ്രസിഡന്റ് അഷറഫ് പുറവുർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആറ്റ് നോറ്റ് മന്ത്രി സ്ഥാനം കിട്ടിയപ്പോൾ കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയതുപോലെയാണ് ഉണ്ടായിരിക്കുന്നത്.

കോടികളുടെ അഴിമതി കഥകളാണ് ഇപ്പോൾ നേതാക്കളുടെ പേരിൽ ഉയർന്നു കേൾക്കുന്നത്. ഭരണതലത്തിൽ മാത്രമല്ല പുറത്തും നേതാക്കൾ അഴിമതിക്ക് കുട പിടിച്ചവരാണ്. സിപിഎം പോലും അറിയാതെ വിഴിഞ്ഞം തുറമുഖം കരാറുകാരായ അദാനി ഗ്രൂപ്പുമായി ഐ.എൻ.എൽ നേതാക്കൾ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ രഹസ്യ ചർച്ച നടത്തിയതെന്തിനെന്ന് അവർ വ്യക്തമാക്കണം.തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിൽ നേതാക്കളെ വിളിച്ചു വരുത്തി ഈ വിഷയത്തിൽ സിപിഎം നേതൃത്വം താക്കീതു ചെയ്തു പറഞ്ഞു വിട്ടത് പാർട്ടിക്ക് മാത്രമല്ല പൊതു സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമായി മാറി. അധികാരത്തിലേറി മാസങ്ങൾ പിന്നിട്ടും മുൻപ് കോടികളുടെ അഴിമതി നടത്താൻ വ്യഗ്രത കാണിച്ച മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ല.

ഐ.എൻ.എല്ലിലെ പിളർപ്പ് കാലങ്ങളായി പാർട്ടിയിൽ നടന്ന സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പരിണിത ഫലമാണ്.ഇപ്പോഴത്തെ പിളർപ്പോടുകൂടി പാർട്ടിക്ക് യാതൊരു പ്രസ്‌ക്തിയില്ലെന്ന് തെളിഞ്ഞിരിക്കുകയാണ് അഴിമതിയും കൊള്ളയും നടത്തിയ പണം വീതം വയ്ക്കുന്നതിലെ തർക്കമാണ് കാസിം ഇരിക്കൂർ പക്ഷവും വഹാബ് വിഭാഗക്കാരുമായുള്ളത്. പി. എസ്.സി അംഗത്വം പോലും പണം വാങ്ങി മറിച്ചുവിറ്റു 40 ലക്ഷത്തോളം പാർട്ടി നേതാക്കൾ വാങ്ങി.

വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കമ്പനി പ്രതിനിധികളുമായി തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ. ഐ എൻ.എൽ നേതാക്കൾ രഹസ്യ ചർച്ച നടത്തിയതെന്തിനെന്ന് ഇനിയെങ്കിലും നേതാക്കൾ വ്യക്തമാക്കണം കോഴിക്കോട് 2014ൽ മുഹമ്മദ് സുലൈമാൻസേട്ട് സാഹിബ്ബ് സാംസ്‌കാരിക മന്ദിരം നിർമ്മിക്കാനായി കോടികൾ പിരിച്ചത് ആരുടെ കൈയിലാണെന്ന് പിളർപ്പിന് നേതൃത്വം നൽകിയ നേതാക്കൾ വ്യക്തമാക്കണം' മന്ത്രി അഹ്മദ് ദേവർ കോവിലായിരുന്നു അന്ന് ഇബ്രാഹിം സുലൈമാൻ സേട്ട് സ്മാരക നിർമ്മാണ സൗധത്തിന്റെ ചെയർമാൻ.

എന്നാൽ സ്മാരകത്തിന് വേണ്ടി കോഴിക്കോട് നഗരത്തിൽ ഒരിഞ്ച് സ്ഥലം പോലും ഇവർ വാങ്ങാതെ സേട്ടു സാഹിബിനെ ഇഷ്ടപ്പെടുന്നവരിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും പണം പിരിച്ച് വഞ്ചിക്കുകയാണ് ചെയ്തിട്ട പാർട്ടിയിലെ ആദർശ ശുദ്ധിയുള്ള നിസ്വാർത്ഥരായ നേതാക്കൾക്കായി ഇന്നും ഐ.എൻ.എൽ ഡെമോക്രറ്റാക്കിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും നേതാക്കൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ഐ.എൻ.എൽ ഡെമോക്രറ്റിക്ക് , ജില്ലാ പ്രസിഡന്റ് കെ.വി സലീം, കണ്ണൂർ സിറ്റി വൈസ് പ്രസിഡന്റ് മഹ്‌റുഫ് പറമ്പായി എന്നിവർ പങ്കെടുത്തു.