ജിദ്ദ: വർദ്ധിച്ചുവരുന്ന അസഹിഷ്ണതക്കും, വർഗീയ ധ്രുവീകരണത്തിനും എതിരെ കേരളീയ പൊതു മനസാക്ഷിയെ ജാഗ്രതപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ഈ മാസം 30ന് കാസർകോഡ് നിന്നും ആരംഭിച്ച് ഫെബ്രുവരി പതിമൂന്നിന് തിരുവനന്തപുരത്ത് സമാപിക്കുന്ന ഐഎൻഎൽ ജനജാഗ്രത യാത്രയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് ഐഎംസിസി ജിസിസി കമ്മിറ്റി രൂപം നൽകി.

ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ: എപി അബ്ദുൽവഹാബാണ് ജാഥാ ലീഡർ. യാത്രാ പ്രമേയം മുൻനിർത്തി മുഴുവൻ ജിസിസി രാജ്യങ്ങളിലും സാമൂഹിക, സാംസ്‌കാരിക, മാദ്ധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകൾ, ടേബിൾടോക്ക്, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിക്കും. ഈ മാസത്തിലെ അവസാന ആഴ്ചകളിലാണ് പരിപാടികൾ നടക്കുക.

അതോടൊപ്പം യാത്രയുടെ ഭാഗമായി ഐഎംസിസി ജിസിസി കമ്മിറ്റി നിർമ്മിച്ച് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി പുറത്തിറക്കുന്ന 'മാറ്റൊലി' എന്ന പ്രമേയഗാനങ്ങളുടെ സിഡി പ്രകാശനവും നടത്തും. ജിസിസി കമ്മിറ്റിയുടെ ഭാരവാഹികൾ യാത്രയിൽ സ്ഥിരാംഗങ്ങളായും അംഗരാജ്യങ്ങളിലെ ദേശീയ കമ്മിറ്റി, പ്രവിശ്യാ കമ്മിറ്റി ഭാരവാഹികൾ ഓരോ ജില്ലയിലും യാത്രയെ അനുഗമിക്കും. ചെയർമാൻ സിപി അൻവർസാദത്ത് (സൗദി അറേബ്യ)ത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രഥമ എക്‌സിക്യൂട്ടീവ് യോഗം വൈസ് ചെയർമാൻ പുളിക്കൽ മൊയ്തീൻകുട്ടി (ബഹ്‌റൈൻ) ഉദ്ഘാടനം ചെയ്തു. ജലീൽഹാജി (ഒമാൻ)ഷെരീഫ് താമരശേരി(കുവൈത്ത്), അസ്‌കർമുഹമ്മദ് (ഖത്തർ) എഎം അബ്ദുല്ലകുട്ടി (സൗദി അറേബ്യ) ടിഎസ്എ ഗഫൂർ ഹാജി, താഹിർ കോമോത്ത് (യുഎഇ) ഒവി ഹമീദ് (ബഹ്‌റൈൻ) സാദ് വടകര(ഒമാൻ)എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സത്താർകുന്നിൽ (കുവൈത്ത്) സ്വാഗതവും ട്രഷറർ ഖാൻ പാറയിൽ (യുഎഇ) നന്ദിയും പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
സിപി അൻവർസാദത്ത് ( ചെയർമാൻ, ഐഎംസിസി ജിസിസി കമ്മിറ്റി): 00966 55189 4857, ഇമെയിൽ: cpasadath@gmail.com