- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് വർഷം പഠിച്ച ക്ലാസിൽ തന്നെ വോട്ടു ചെയ്ത സന്തോഷത്തിൽ ഇടതു സ്ഥാനാർത്ഥി ഇന്നസെന്റ്
ഇരിങ്ങാലക്കുട: മൂന്നു വർഷം പഠിച്ച ക്ലാസിൽ തന്നെ വോട്ടു ചെയ്യാൻ സാധിച്ചതിന്റെ ആഹ്ലാദത്തിൽ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർഥി ഇന്നസെന്റ്. ഭാര്യ ആലീസിനും മകൻ സോണറ്റിനുമൊപ്പം ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ രാവിലെ ഏഴു മണിക്കു തന്നെ ഇന്നസെന്റ് വോട്ട് ചെയ്യാനെത്തി. ഏഴരയോടെ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തി
ഇരിങ്ങാലക്കുട: മൂന്നു വർഷം പഠിച്ച ക്ലാസിൽ തന്നെ വോട്ടു ചെയ്യാൻ സാധിച്ചതിന്റെ ആഹ്ലാദത്തിൽ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർഥി ഇന്നസെന്റ്.
ഭാര്യ ആലീസിനും മകൻ സോണറ്റിനുമൊപ്പം ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ രാവിലെ ഏഴു മണിക്കു തന്നെ ഇന്നസെന്റ് വോട്ട് ചെയ്യാനെത്തി. ഏഴരയോടെ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങി മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുമ്പോഴാണ് ഇന്നസെന്റ് താൻ പഠിച്ച ക്ലാസിൽ വോട്ട് രേഖപ്പെടുത്താൻ സാധിച്ചതിന്റെ സന്തോഷം പ്രകടിപ്പിച്ചത്.
സ്‌കൂൾ പഠന കാലത്ത് സ്ഥിരമായി ഈ വരാന്തയിലായിരുന്നു നിൽപ്പെന്നും, വർഷങ്ങൾക്കുശേഷം ഇവിടെ ക്യൂ നിൽക്കാനും പഠിച്ച ക്ലാസ് മുറിയിൽ തന്നെ വോട്ട് ചെയ്യാനും കഴിഞ്ഞതു ഭാഗ്യമാണെന്നും ഇന്നസെന്റ് പറഞ്ഞു.
പക്ഷേ, തന്റെ പ്രിയപ്പെട്ട അദ്ധ്യാപകർ ഇന്നീ ക്ലാസ് മുറികളില്ലെന്നുള്ളത് ഏറെ വേദനിപ്പിക്കുന്നുവെന്നും മത്സരിക്കുന്ന മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സാധിക്കാത്തതിൽ പരിഭവമില്ലെന്നും ചാലക്കുടിയിൽ വിജയ പ്രതിക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനം തന്നിൽ വലിയ പ്രതീക്ഷയർപ്പിച്ചിട്ടുണ്ടെന്നും ഇത് മാനസിക ടെൻഷനുണ്ടാക്കുന്നുണ്ടെന്നും ഇന്നസെന്റ്.