- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിത പറയുന്ന മാന്യന്മാരുടെ പേരു കേട്ട് എന്റെ കാൻസർ ഓടി ഒളിച്ചു; എംപിയായാൽ കോഴ കിട്ടുമെന്ന് കരുതിയത് വെറുതെയായി; മുകേഷിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയ ഇന്നസെന്റ് നാട്ടുകാരെ കൈയിലെടുത്തത് ഇങ്ങനെ
കൊല്ലം: കൊല്ലത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം. മുകേഷിന്റെ പ്രചരണാർഥം നടത്തിയ സാംസ്‌കാരിക കൂട്ടായ്മയിൽ ചിരിച്ചും ചിന്തിപ്പിച്ചും ഇന്നസെന്റ് താരമായി. സോളാറും സരിതയും അഴിമതിയുമെല്ലാം കൂട്ടുക്കുഴച്ചാണ് ചാലക്കുടി എംപി താരമായത്. രണ്ടു വട്ടം കടന്നുപിടിച്ച കാൻസറിൽ നിന്ന് എന്നെ രക്ഷിച്ചതു ഗംഗാധരൻ ഡോക്ടർ മാത്രമല്ല, സോളാർ കൂടിയാണ്. ഓരോ ദിവസവും കമ്മിഷനു മുന്നിൽ ഒരു സ്ത്രീ ഓരോരുത്തരുടെ പേരു വെളിപ്പെടുത്തുകയല്ലേ. അപ്പോ ഞാൻ കാൻസറിനോട് പറഞ്ഞു നീ കുറച്ചു നളത്തേക്കൊന്നു മാറി നിൽക്ക്. ഞാനീ മാന്യന്മാരുടെയൊക്കെ പേരൊന്നു കേട്ടിട്ടു വരട്ടെ. സ്ത്രീയുടെ വെളിപ്പെടുത്തലുകൾ നീണ്ടതോടെ കാൻസർ അതിന്റെ പാട്ടിനുപോയി- ഇന്നസെന്റ് പറഞ്ഞു. ചിരിയും കൈയടിയുമായി സദസ് ഇന്നസെന്റിന്റെ വാക്കുകൾ ഏറ്റെടുത്തു. എംപിയായപ്പോൾ പലരും പറഞ്ഞു ഇനിയിപ്പം എന്താ ഇഷ്ടംപോലെ കാശുണ്ടാക്കാമല്ലോ, കോഴ കിട്ടുമല്ലോ എന്നൊക്കെ. പക്ഷേ രണ്ടു വർഷമായി ഒറ്റൊരുത്തനേം എന്റെ വീടിന്റെ വഴിക്കു കണ്ടിട്ടില്ല. കിട്ടാനുള്ള ആശ കൊണ്ടല്ല കേട്ടോ, പക്ഷേ അവിടെയും ഇവിടെയുമൊക്കെ
കൊല്ലം: കൊല്ലത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം. മുകേഷിന്റെ പ്രചരണാർഥം നടത്തിയ സാംസ്‌കാരിക കൂട്ടായ്മയിൽ ചിരിച്ചും ചിന്തിപ്പിച്ചും ഇന്നസെന്റ് താരമായി. സോളാറും സരിതയും അഴിമതിയുമെല്ലാം കൂട്ടുക്കുഴച്ചാണ് ചാലക്കുടി എംപി താരമായത്.
രണ്ടു വട്ടം കടന്നുപിടിച്ച കാൻസറിൽ നിന്ന് എന്നെ രക്ഷിച്ചതു ഗംഗാധരൻ ഡോക്ടർ മാത്രമല്ല, സോളാർ കൂടിയാണ്. ഓരോ ദിവസവും കമ്മിഷനു മുന്നിൽ ഒരു സ്ത്രീ ഓരോരുത്തരുടെ പേരു വെളിപ്പെടുത്തുകയല്ലേ. അപ്പോ ഞാൻ കാൻസറിനോട് പറഞ്ഞു നീ കുറച്ചു നളത്തേക്കൊന്നു മാറി നിൽക്ക്. ഞാനീ മാന്യന്മാരുടെയൊക്കെ പേരൊന്നു കേട്ടിട്ടു വരട്ടെ. സ്ത്രീയുടെ വെളിപ്പെടുത്തലുകൾ നീണ്ടതോടെ കാൻസർ അതിന്റെ പാട്ടിനുപോയി- ഇന്നസെന്റ് പറഞ്ഞു. ചിരിയും കൈയടിയുമായി സദസ് ഇന്നസെന്റിന്റെ വാക്കുകൾ ഏറ്റെടുത്തു.
എംപിയായപ്പോൾ പലരും പറഞ്ഞു ഇനിയിപ്പം എന്താ ഇഷ്ടംപോലെ കാശുണ്ടാക്കാമല്ലോ, കോഴ കിട്ടുമല്ലോ എന്നൊക്കെ. പക്ഷേ രണ്ടു വർഷമായി ഒറ്റൊരുത്തനേം എന്റെ വീടിന്റെ വഴിക്കു കണ്ടിട്ടില്ല. കിട്ടാനുള്ള ആശ കൊണ്ടല്ല കേട്ടോ, പക്ഷേ അവിടെയും ഇവിടെയുമൊക്കെ കൊടുക്കുന്നു എന്ന് കേൾക്കുമ്പോ നമുക്കുമുണ്ടാവില്ലേ പൂതി-ഇന്നസെന്റ് പറഞ്ഞു
മുകേഷിന്റെ കാര്യവും അങ്ങനെ തന്നെയാണു കേട്ടോ. അമ്മയുടെ ട്രഷറർ ആയിരിക്കുമ്പോൾ അഞ്ചു പൈസ കയ്യിട്ടു വാരാൻ ഈ പഹയൻ സമ്മതിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നിങ്ങൾക്ക് വിശ്വസിച്ചു തന്നെ ഇയാളെ വിജയിപ്പിക്കാം. കാരണം രാഷ്ട്രീയത്തിൽ നിന്ന് പണമുണ്ടാക്കി ജീവിക്കേണ്ട അവസ്ഥയൊന്നും മുകേഷിനില്ല എന്നും എംപി വ്യക്തമാക്കി.