- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരടിൽനിന്ന് ടീമംഗങ്ങൾ കൈവിട്ടു; 30 അടിയോളം ഉയർന്നുപൊന്തിയ പട്ടത്തിന്റെ ചരടിൽ തൂങ്ങി യുവാവ്; ഒഴിവായത് വൻദുരന്തം; വീഡിയോ
ജാഫ്ന: ശ്രീലങ്കയിൽ നടന്ന ഒരു പട്ടം പറത്തൽ മത്സരത്തിനിടെ സംഭവിച്ച അപകട ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. മത്സരത്തിനിടെ പട്ടത്തോടൊപ്പം മത്സരാർഥിയും പറന്നതാണ് പട്ടം പറത്തലിനിടെ ആശങ്കയ്ക്ക് ഇടയാക്കിയത്. പട്ടം പറത്തലിനിടെ ടീമംഗങ്ങൾ പട്ടച്ചരടിൽനിന്ന് കൈവിട്ടതോടെയാണ് യുവാവ് പട്ടത്തോടൊപ്പം മുകളിലേക്കുയർന്നത്. 30 അടിയോളം ഉയരത്തിലേക്ക് എത്തിയ ഇയാൾ പിന്നീട് പരിക്കൊന്നും പറ്റാതെ ഭൂമിയിലിറങ്ങാനായി.
നിലത്ത് നിന്ന് 30 അടിയോളം ഉയർന്ന പട്ടത്തിന്റെ ചരടിൽ ജീവന് വേണ്ടി യുവാവിന് ഏറെനേരം തൂങ്ങിക്കിടക്കേണ്ടി വന്നു. ശ്രീലങ്കയിലെ ജാഫ്‌നയിലെ പെഡ്രോയിലാണ് സംഭവമുണ്ടായത്. ഡിസംബർ 20നായിരുന്നു അപകടം സംഭവിച്ചത്. ആറ് പേർ ചേർന്നാണ് വമ്പൻ പട്ടം പറത്താൻ ശ്രമിക്കുന്നതിനിടയിലാണ് പട്ടം പറത്തിക്കൊണ്ടിരുന്ന ഒരാളെയും കൊണ്ട് ഭീമൻ പട്ടം പറന്ന് പൊന്തിയത്.
ജാഫ്നയിലെ പോയന്റ് പെഡ്രോയിൽ തൈപൊങ്കലിനോട് അനുബന്ധിച്ചാണ് പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചത്. വളരെ വ്യത്യസ്തമായ പട്ടങ്ങളുമായി എത്തിയ നിരവധി സംഘങ്ങളാണ് പട്ടം പറത്തലിൽ പങ്കെടുത്തിരുന്നത്. ഇതിനിടെയാണ് ഒരു മത്സരാർഥിയുടെ ജീവന് ഭീഷണിയാകുന്ന സംഭവങ്ങൾ അരങ്ങേറിയത്.
തുടക്കത്തിൽ പട്ടം ഉയർന്ന് പൊങ്ങാൻ താമസം നേരിട്ടതോടെ ആറുപേരടങ്ങിയ സംഘം അലക്ഷ്യമായാണ് പട്ടവുമായി ഘടിപ്പിച്ചിരുന്ന ചണവള്ളി പിടിച്ചിരുന്നത്. എന്നാൽ പെട്ടന്ന് കാറ്റിൽ പട്ടം ഉയരാൻ തുടങ്ങി.
സംഘത്തിലുണ്ടായിരുന്നവരുടെ കയ്യിൽ നിന്ന് പട്ടത്തിന്റെ വള്ളി വിട്ടുപോയി. ഇതിനിടയിൽ ഒരാളുടെ കരച്ചിൽ കേട്ട് നോക്കുമ്പോഴാണ് 30 അടി ഉയരത്തിൽ സംഘത്തിലൊരാൾ പട്ടച്ചരടിൽ തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഇയാളോട് പിടിവിട്ട് നിലത്ത് വീഴാൻ ആവശ്യപ്പെട്ടപ്പോഴേയ്ക്കും പട്ടം ഏറെ ഉയരത്തിലായിരുന്നു. നിലത്തുവീണ യുവാവിന് കാര്യമായ പരിക്കില്ലെന്നതാണ് മാത്രമാണ് ആശ്വാസകരമായുള്ള വസ്തുത.
ഇയാളോട് കയറിൽനിന്ന് പിടി വിടാൻ സുഹൃത്തുക്കൾ അലറിവിളിക്കുന്നതും വീഡിയോയിൽ കാണാം. ഒരു മിനിട്ടോളം വായുവിൽ നിന്ന ശേഷം പിടി വിട്ട യുവാവ് കാര്യമായ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുകയായിരുന്നു.