ന്യൂയോർക്ക്: റോക്ക്‌ലാന്റ് കൗണ്ടിയിലെ ക്ലാർക്‌സ് ടൗൺ സാനിട്ടേഷൻ കമ്മീഷണറായി സേവനം അനുഷ്ഠിച്ചതിനുശേഷം ടൗണിന്റെ ആർക്കിടെക്ചർ ബോർഡ് മെമ്പറായി ഇന്നസെന്റ് ഉലഹന്നാൻ നിയമിതനായി. കഴിഞ്ഞ അഞ്ചുവർഷത്തെ മികച്ച സേവനത്തിന്റെ അംഗീകാരമായാണ് ഈ പുതിയ നിയമനമെന്ന് ടൗൺ സൂപ്പർവൈസർ അലക്‌സ് ഗ്രോമാക് തദവസരത്തിൽ അറിയിച്ചു.

ഇന്നസെന്റ് ഉലഹന്നാൻ ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റായും, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായും, വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ച് തന്റെ പ്രവർത്തനപാടവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് ലഭിച്ച ഈ പദവി ഹഡ്‌സൺവാലി മലയാളി അസോസിയേഷനും, റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള മലയാളി സമൂഹത്തിനും അഭിമാനിക്കാവുന്നതാണ്.

ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ പ്രസിഡന്റ് ജയിംസ് ഇളംപുരയിടത്തിൽ, സെക്രട്ടറി ജയപ്രകാശ് നായർ, ട്രഷറർ മത്തായി പി. ദാസ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ കുര്യാക്കോസ് തര്യൻ, ഫൊക്കാനാ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, റോക്ക്‌ലാന്റ് സി.എസ്.ഇ.എ പ്രസിഡന്റ് ടോം നൈനാൻ എന്നിവർ ഇന്നസെന്റ് ഉലഹന്നാനെ അനുമോദിച്ചു.