ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ 29നു (വെള്ളി) നടക്കും. വൈകുന്നേരം ആറിന് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കൺട്രി ഇന്നിൽ (2200 S Elmhurst Rd) ആണു പരിപാടികൾ അരങ്ങേറുക.

കെപിസിസി വൈസ് പ്രസിഡന്റും കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയും കേരള ഗവൺമെന്റ് പ്ലീഡറുമായ ലാലി വിൻസെന്റ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ് അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ എന്നിവരുടെ ആശംസകൾ ലാലി വിൻസെന്റ് സമ്മേളനത്തിൽ അറിയിക്കും. ഷിക്കാഗോ കൂടാതെ ഫ്‌ളോറിഡ, ന്യൂയോർക്ക്, ഡാളസ്, ഫിലഡൽഫിയ എന്നീ ഐഎൻഒസി ചാപ്റ്ററുകളുടെ സമ്മേളനങ്ങളിലും ലാലി വിൻസെന്റ് സംബന്ധിക്കും. ഐഎൻഒസി നാഷണൽ പ്രസിഡന്റ് ജോബി ജോർജ്, ജനറൽ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്ത്, ചെയർമാൻ കളത്തിൽ വർഗീസ്, ഐഎൻഒസി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ചാക്കോട്ട് രാധാകൃഷ്ണൻ, സെക്രട്ടറി അനുപം തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിക്കും.

തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിലേക്കും, ദേശസ്‌നേഹത്തിന്റെ അലയടികൾ ഉണരുന്ന കലാപരിപാടികളിലേക്കും, ഡിന്നറിലേക്കും ഷിക്കാഗോയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും കുടുംബസമേതം സ്വാഗതം ചെയ്തു.

സെക്രട്ടറി സിനു പാലയ്ക്കത്തടം, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റ്റോമി അംബേനാട്ട്, റീജണൽ വൈസ് പ്രസിഡന്റ് ലൂയി ഷിക്കാഗോ, ട്രഷറർ ഡൊമിനിക് തെക്കേത്തല, നാഷണൽ യൂത്ത് കോൺഗ്രസ് കോ-ഓർഡിനേറ്റർ സുഭാഷ് ജോർജ്, ഐഎൻഒസി നാഷണൽ ഐ.ടി. കോഓർഡിനേറ്റർ വിശാഖ് ചെറിയാൻ, എക്‌സിക്യൂട്ടീവ് ബോർഡ് മെംബർ അച്ചൻകുഞ്ഞ് മാത്യു, പിആർഒ ജോണി വടക്കുംചേരി, ജോൺസൺ മാളിയേക്കൽ, വൈസ് പ്രസിഡന്റ് സാബു അച്ചേട്ട് എന്നിവരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: ഗ്ലാഡ്‌സൺ വർഗീസ് 847 561 8402 , ഡോ. സാൽബി പോൾ ചേന്നോത്ത് 847 800 3570 , സിനു പാലയ്ക്കത്തടം 847 529 4607,  റ്റോമി അംബേനാട്ട് 630 992 1500 , സുഭാഷ് ജോർജ് 630 486 6040