ഡാളസ്: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്(ഐഎൻഓസി) ഡാളസ് ഫോർട്ട് വർത്ത് യൂണിറ്റിന്റെ ഒരു പ്രവർത്തക സമ്മേളനം നവംബർ 15ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഇന്ത്യാ ഗാർഡൻ റെസ്‌റ്റോറന്റിൽ(433 1-30 Frontage Rd, Garland)  വച്ച് നടത്തപ്പെടുന്നതാണ്.

വിപുലമായ രീതിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടത്തുന്നതിനെപ്പറ്റി ആലോചിക്കുന്നതിനോടൊപ്പം, പുതുതായി അംഗങ്ങളെ ചേർക്കുന്നതിനായി മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിനെപ്പറ്റിയും സമ്മേളനത്തിൽ ചർച്ച ഉണ്ടായിരിക്കും. ഡാളസിലെ എല്ലാ കോൺഗ്രസ് അനുഭാവികളെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സെക്രട്ടറി ബാബു പി. സൈമൺ അറിയിച്ചതാണിത്.

കൂടുതൽ വിവരങ്ങൾക്ക്
രാൻ മാത്യു 972226 4543 FREE
ബോബൻ കൊടുവത്ത് 214 929 2292 FREE
പി.പി.ചെറിയാൻ214 450 4107 FREE