- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐ.എൻ.ഒ.സി കേരള പ്രഥമ ദേശീയ കൺവൻഷൻ ഓഗസ്റ്റ് 21,22 തീയതികളിൽ ഷിക്കാഗോയിൽ
ഷിക്കാഗോ: അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുടേയും, അനുഭാവികളുടേയും സംഘടനയായ ഐ.എൻ.ഒ.സി കേരള, ഐ.എൻ.ഒ.സി (ഐ) യു.എസ്.എയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ചാപ്റ്ററുകളിൽ ഒന്നാണ്. ഏഴ് സംസ്ഥാനങ്ങളിലായി, എട്ട് ചാപ്റ്ററുകളിലായി പ്രവർത്തിക്കുന്ന ഐ.എൻ.ഒ.സി കേരള കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി സജീവമായി പ്രവർത്തിക്കുന്നു. കേന്ദ്ര, സംസ്ഥാന നേതാക്കൾ പങ്
ഷിക്കാഗോ: അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുടേയും, അനുഭാവികളുടേയും സംഘടനയായ ഐ.എൻ.ഒ.സി കേരള, ഐ.എൻ.ഒ.സി (ഐ) യു.എസ്.എയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ചാപ്റ്ററുകളിൽ ഒന്നാണ്.
ഏഴ് സംസ്ഥാനങ്ങളിലായി, എട്ട് ചാപ്റ്ററുകളിലായി പ്രവർത്തിക്കുന്ന ഐ.എൻ.ഒ.സി കേരള കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി സജീവമായി പ്രവർത്തിക്കുന്നു. കേന്ദ്ര, സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന കൺവൻഷന്റെ പ്രധാന വേദികൾ സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയവും, കൺട്രി ഇൻ കോൺഫറൻസ് ഹാളുമാണ്.
ഓഗസ്റ്റ് 21-ന് വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗതാഗത-വനം- സ്പോർട്സ് വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. പി.സി. വിഷ്ണുനാഥ് എംഎൽഎ, ഡൽഹിയിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ, യു.എസ് കോൺഗ്രസ് മാൻ, സ്റ്റേറ്റ് സെനറ്റർമാർ എന്നിവരും പങ്കെടുക്കും.
രണ്ടാം ദിവസമായ ശനിയാഴ്ച വിദേശ മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ കേന്ദ്ര-സംസ്ഥാന ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളും.
വിവിധ കലാപരിപാടികൾ, വർണ്ണാഭമായ ഘോഷയാത്ര തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. ഇല്ലിനോയിസ് ചാപ്റ്ററിന്റെ ആതിഥേയത്തിൽ പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ് കൺവൻഷന്റെ വിജയത്തിനു ചുക്കാൻ പിടിക്കുന്നതോടൊപ്പം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടോമി അമ്പേനാട്ട് കൺവൻഷൻ കമ്മിറ്റി ചെയർമാനായി വിപുലമായ കമ്മിറ്റിയും പ്രവർത്തിക്കുന്നു.
ഐ.എൻ.ഒ.സി കേരളാ നാഷണൽ പ്രസിഡന്റ് ജോബി ജോർജ്, വൈസ് പ്രസിഡന്റ് ഡോ. മാമ്മൻ ജേക്കബ്, ജനറൽ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്ത്, ട്രഷറർ സജി ഏബ്രഹാം, ചെയർമാൻ കളത്തിൽ വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ചാക്കോട്ട് രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റി കൺവൻഷന്റെ വിജയത്തിന് അക്ഷീണം പ്രവർത്തിക്കുന്നു.
നാഷണൽ സെക്രട്ടറി ഡോ. അനുപം രാധാകൃഷ്ണൻ ചീഫ് എഡിറ്ററായി പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ എഡിറ്റോറിയൽ ബോർഡിൽ വിവിധ ചാപ്റ്ററുകളിൽ നിന്നുള്ള പ്രമുഖർ പ്രവർത്തിക്കുന്നു.
ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവേനിയ, ഫ്‌ളോറിഡ, ജോർജിയ, ഹൂസ്റ്റൺ, ഡാളസ്, ഷിക്കാഗോ എന്നിവടങ്ങളിൽ നിന്നുള്ള പ്രവർത്തകർ കൺവൻഷനിൽ പങ്കെടുക്കും. ഓഗസ്റ്റ് 21,22 തീയതികളിൽ നടക്കുന്ന കൺവൻഷനിൽ ഷിക്കാഗോയിലേയും, സമീപ പ്രദേശങ്ങളിലേയും എല്ലാ മലയാളി സുഹൃത്തുക്കളേയും സംഘടാകർ കൺവൻഷനിലേക്ക് വിനയപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.



