ഷിക്കാഗോ: ഓഗസ്റ്റ് 21ന് സിറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്ററിന്റെ നാഷണൽ കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഐഎൻഒസി കേരളാ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ്, നാഷണൽ ജനറൽ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്ത്, കൺവൻഷൻ ചെയർമാൻ ടോമി അംബേനാട്ട് എന്നിവർ അറിയിച്ചു.

വൈകിട്ട് 5.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് കേരളാ ട്രാൻസ്‌പോർട്ട്, സ്പോർട്സ്, ഫിലിം ഡവലപ്‌മെന്റ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ എംഎൽഎ പി.സി. വിഷ്ണുനാഥ്, കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസന്റ്, അമേരിക്കയിൽ നിന്നുള്ള കോൺഗ്രസ്മാൻ, സെനറ്റർ, മേയർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് നാഷണൽ പ്രസിഡന്റ് ജോബി ജോർജ്, ചെയർമാൻ കളത്തിൽ വർഗീസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോട്ട് രാധാകൃഷ്ണൻ, ട്രഷറർ സജി ഏബ്രഹാം, സെക്രട്ടറി ഡോ. അനുപം തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു.

ഈ സമ്മേളനത്തിന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി കരൺസിങ്, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ, മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഇല്ലിനോയ്‌സ് ഗവർണർ ബ്രൂസ് റൗണ്ണർ, ഷിക്കാഗോ മേയർ റഹ്ം ഇമ്മാനുവേൽ എന്നിവർ സന്ദേശം അയച്ചു.

സമ്മേളനത്തിലേക്ക് ഷിക്കാഗോയിലും മറ്റ് അമേരിക്കയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി ഐ.എൻ.ഒ.സി കേരളാ എക്‌സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു. ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ട ായിരിക്കുന്നതാണെന്ന് കൺവൻഷൻ ഭാരവാഹികളായ ജോണി വടക്കുംചേരി, ഡൊമിനിക് തെക്കേത്തല, ലൂയി ഷിക്കാഗോ, സിനു പാലയ്ക്കത്തടം, സാബു അച്ചേട്ട്, ചാക്കോച്ചൻ കടവിൽ, ജോൺസൺ മാളിയേക്കൽ, അച്ചൻകുഞ്ഞ് മാത്യു, ജോർജ് മാത്യു, ജോസഫ് ചാണ്ട ി, വിശാഖ് ചെറിയാൻ, സ്‌കറിയാക്കുട്ടി തോമസ്, ആന്റോ കവലയ്ക്കൽ, സുബാഷ് ജോർജ് എന്നിവർ അറിയിച്ചു.

സാംസ്‌കാരിക സമ്മേളനം, ഉന്നത നിലവാരം പുലർത്തുന്ന കേരളത്തിന്റേയും, പഞ്ചാബിന്റേയും കലാപരിപാടികൾ എന്നിവയും കൺവൻഷനു പകിട്ടേകുമെന്നു ഭാരവാഹികൾ അറിയിച്ചു.