- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിക്രാന്തിന്റെ ഉൾക്കടലിലെ പരിശോധനകൾ വിജയകരം; പ്രതീക്ഷയോടെ രാജ്യം; ലക്ഷ്യമിടുന്നത് അടുത്തവർഷത്തോടെ കപ്പൽ കമ്മീഷൻ ചെയ്യാൻ
കൊച്ചി: ഇന്ത്യ തദ്ദേശീയമായി ആദ്യം നിർമ്മിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ സമുദ്രപരീക്ഷണം വിജയകരം. ഉൾക്കടലിലെ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ. പ്രൊപ്പൽഷൻ സംവിധാനം കടുത്ത പരിശോധനകൾക്ക് വിധേയമാക്കി.അടുത്തവർഷം പകുതിയോടെ കപ്പൽ കമ്മിഷൻ ചെയ്യുകയാണ് ലക്ഷ്യം.
കഴിഞ്ഞ ദിവസമാണ് ഐഎൻഎസ് വിക്രാന്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചത്.40,000 ടണാണ് ഐഎൻഎസ് വിക്രാന്തിന്റെ ഭാരം. 1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച യുദ്ധ കപ്പലായ വിക്രാന്തിനോടുള്ള ആദരസൂചകമായി ഇതിന് അതേപേര് തന്നെ നൽകുകയായിരുന്നു. സമുദ്ര പരീക്ഷണങ്ങൾക്ക് ശേഷം ആയുധങ്ങളും യുദ്ധവിമാനങ്ങൾ ഉൾപ്പെടെ സംവിധാനങ്ങളും കപ്പലിൽ ഘടിപ്പിക്കുന്ന ദൗത്യം തുടങ്ങും. ഇത് കൂടി പൂർത്തിയാകുന്നതോടെ ഐഎൻഎസ് വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും.
രാജ്യത്ത് നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണിത്. സങ്കീർണമായിരുന്നു ഇതിന്റെ നിർമ്മാണ പ്രവൃത്തികൾ. രൂപകൽപ്പനയും മറ്റു യുദ്ധക്കപ്പലുകളിൽ നിന്ന് വിക്രാന്തിനെ വേറിട്ട് നിർത്തുന്നു. ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് വിക്രാന്തിന്റെ വരവെന്ന് നാവികസേന വക്താവ് കമാൻഡർ വിവേക് മാഡ് വാൾ പറയുന്നു.
262 മീറ്റർ നീളമുള്ള കപ്പലിന് 62 മീറ്റർ വീതിയുണ്ട്. കൊച്ചിൻ ഷിപ്പ് യാർഡിലാണ് ഇത് നിർമ്മിച്ചത്. ഒരേ സമയം 30 വരെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വഹിക്കാൻ ശേഷിയുണ്ട്. ജൂണിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഇതിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തിയിരുന്നു. മിഗ് 29 കെ യുദ്ധവിമാനങ്ങളാണ് ഇതിൽ വിന്യസിക്കുക
മറുനാടന് മലയാളി ബ്യൂറോ