ശ്രീനഗർ: കശ്മീർ പ്രക്ഷോഭകർക്കു നേരെ സുരക്ഷാസേന പ്രയോഗിച്ച പെല്ലറ്റ് ഏറ്റ് അന്ധയായതാണ് ഇൻഷ മുഷ്താഖ്. ഈ പെൺകുട്ടിയുടെ ദുരന്തം രാജ്യത്തെ ആകെ കരയിച്ചു. പക്ഷേ ഇപ്പോഴും ഈ കുട്ടിയോട് അധികാരികൾക്കുള്ള സമീപനം മാറുന്നില്ലേ? പത്താം ക്ലാസ് പരീക്ഷ ജയിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ പിഴവുമൂലം ഈ കുട്ടിക്ക് മാർക്ക് കുറഞ്ഞു.

ബുർഹാൻ വാനിയെന്ന ഹിസ്ബ് കമാന്റർ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്കിടെയായിരുന്നു ആ സംഭവം. ശ്രീനഗറിൽ നിന്നും 55കിലോമീറ്റർ ദൂരെയായിരുന്നു ഷോപിയാൻ ജില്ലയിലെ സെദോവ് ഗ്രാമം. പുറത്തെ ശബ്ദം കേട്ട് വീടിന്റെ ജനൽ തുറന്ന പെൺകുട്ടിയുടെ നേർക്ക് ഉന്നമിട്ട വെടിയിൽ ശിലാവർഷം പോലെ ലോഹച്ചീളുകൾ തുളഞ്ഞുപാഞ്ഞു. നിമിഷാർധത്തിൽ കണ്ണിൽ ഇരുട്ട് കട്ടപിടിച്ചു. അവൾക്ക് ബോധം നഷ്ടപ്പെട്ടു. ജനലിലൂടെ പുറത്തേക്ക് ഊർന്നുവീണു. പൊലീസുകാർ നിർദാക്ഷ്യണ്യം അപ്പോഴും അവളുടെ നേർക്ക് ഉന്നംപിടിച്ചു നിൽക്കുകയായിരുന്നു. അങ്ങനെ ദുരന്ത നായികയായി ഈ പെൺകുട്ടി.

അപ്പോഴും നിശ്ചയദാർഢ്യം കൈമുതലാക്കി ജീവിതത്തിലേക്ക് തിരിച്ചു വന്നു. പരീക്ഷ എഴുതി. അപ്പോഴും കള്ളക്കളികൾ കണക്കു പരീക്ഷയ്ക്ക് ഇൻഷയ്ക്കു പൂജ്യം മാർക്കാണു രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കാഴ്ച നഷ്ടമായതിനാൽ പത്താം ക്ലാസിൽ കണക്കിനു പകരം സംഗീതമാണ് ഇൻഷ പഠിച്ചത്. മാർക്ക് ലിസ്റ്റിലെ പിഴവു തിരുത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതായത് എഴുതാത്ത പരീക്ഷയ്ക്ക് മാർക്ക് നൽകി തോൽപ്പിച്ചു.

ജമ്മുകശ്മീലെ പത്താം ക്ലാസ് പരീക്ഷയിൽ 62% വിദ്യാർത്ഥികളാണു വിജയിച്ചത്. കാശ്മീരിൽ പ്രക്ഷോഭകരെ നേരിടാൻ സൈനികർ യഥാർഥ വെടിയുണ്ടയ്ക്കു പകരം ഉപയോഗിക്കുന്നവയാണു പെല്ലറ്റുകൾ.