- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
54.8 ദശലക്ഷം കിലോമീറ്റർ ഏഴുമാസം കൊണ്ട് താണ്ടി സുരക്ഷിതമായി നിലം തൊട്ടു; ഇൻസൈറ്റ് ലാൻഡർ ചുവപ്പൻ ഗർത്തത്തിലേക്ക് കാലടി വച്ചത് 1500 ഡിഗ്രി സെൽഷ്യസ് താപനിലയിൽ; ചൊവ്വയുടെ രഹസ്യങ്ങൾ കണ്ടെത്താൻ ഓടി നടന്ന് 16 അടിവരെ ഇവൻ കുഴിച്ചു നോക്കും; ഇപ്പോൾ തെരയുന്നത് സീസ്‌മോ മീറ്റർ സ്ഥാപിക്കാൻ പറ്റിയ ഇടം; ആദ്യ ഫോട്ടോ ഭൂമിയിലെത്തി; ചൊവ്വയുടെ അകക്കാമ്പിന്റെ ആഴവും ഘടനയും സാന്ദ്രതയും അടുത്തറിയാൻ ഇനി പരീക്ഷണ നിരീക്ഷണങ്ങൾ; മനുഷ്യ ചരിത്രത്തിലെ ആ അപൂർവ്വ നിമിഷം പിറന്നത് ഇങ്ങനെ
കേപ് കനാവൽ: ആഹ്ലാദത്തിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചൊവ്വയുടെ രഹസ്യങ്ങൾ അറിയാനുള്ള യാത്ര ലക്ഷ്യത്തിലേക്ക് എത്തുകയാണ്. ഇൻസൈറ്റ് ലാൻഡറിന് വേണ്ടി ചെലവാക്കിയതൊന്നും വെറുതെയാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ചൊവ്വയെ അടുത്തറിയാനും സാധ്യതകൾ മനസ്സിലാക്കാനും ഈ പരീക്ഷണ നിരീക്ഷണങ്ങൾ ശാത്ര ലോകത്തിന് സഹായകമാകും. അതുകൊണ്ടാണ് നാസയുടെ ഈ പദ്ധതിയിലേക്ക് ലോകം ശ്രദ്ധാപൂർവ്വം കാതോർക്കുന്നത്. 54.8 ദശലക്ഷം കിലോമീറ്റർ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷം ചൊവ്വയുടെ അന്തരീക്ഷത്തിനുമുകളിലെത്തിയ 360 കിലോഗ്രാം ഭാരമുള്ള ഇൻസൈറ്റ് അപകടങ്ങളിലൊന്നും പെടാതെ ലക്ഷ്യത്തിൽ തൊട്ടു. ചൊവ്വാ ഗ്രഹത്തിന്റെ മധ്യരേഖാപ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇൻസൈറ്റ് ലാൻഡർ ഇറങ്ങിയത്. നാസയുടെ ശാസ്ത്രജ്ഞർ കൺട്രോൾ റൂമിൽ ചാടിയും ബഹളമുണ്ടാക്കിയുമാണ് ഈ ചരിത്ര നിമിഷത്തെ വരവേറ്റത്. 360 കിലോഗ്രാം ഭാരമുള്ള ഇൻസൈറ്റ് പേടകം ഗ്രഹത്തിന്റെ മധ്യരേഖാപ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് ഇറങ്ങിത്. ചൊവ്വയുടെ
കേപ് കനാവൽ: ആഹ്ലാദത്തിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചൊവ്വയുടെ രഹസ്യങ്ങൾ അറിയാനുള്ള യാത്ര ലക്ഷ്യത്തിലേക്ക് എത്തുകയാണ്. ഇൻസൈറ്റ് ലാൻഡറിന് വേണ്ടി ചെലവാക്കിയതൊന്നും വെറുതെയാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ചൊവ്വയെ അടുത്തറിയാനും സാധ്യതകൾ മനസ്സിലാക്കാനും ഈ പരീക്ഷണ നിരീക്ഷണങ്ങൾ ശാത്ര ലോകത്തിന് സഹായകമാകും. അതുകൊണ്ടാണ് നാസയുടെ ഈ പദ്ധതിയിലേക്ക് ലോകം ശ്രദ്ധാപൂർവ്വം കാതോർക്കുന്നത്. 54.8 ദശലക്ഷം കിലോമീറ്റർ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷം ചൊവ്വയുടെ അന്തരീക്ഷത്തിനുമുകളിലെത്തിയ 360 കിലോഗ്രാം ഭാരമുള്ള ഇൻസൈറ്റ് അപകടങ്ങളിലൊന്നും പെടാതെ ലക്ഷ്യത്തിൽ തൊട്ടു. ചൊവ്വാ ഗ്രഹത്തിന്റെ മധ്യരേഖാപ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇൻസൈറ്റ് ലാൻഡർ ഇറങ്ങിയത്. നാസയുടെ ശാസ്ത്രജ്ഞർ കൺട്രോൾ റൂമിൽ ചാടിയും ബഹളമുണ്ടാക്കിയുമാണ് ഈ ചരിത്ര നിമിഷത്തെ വരവേറ്റത്.
360 കിലോഗ്രാം ഭാരമുള്ള ഇൻസൈറ്റ് പേടകം ഗ്രഹത്തിന്റെ മധ്യരേഖാപ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് ഇറങ്ങിത്. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ഇൻസൈറ്റ് ലാൻഡറിന്റെ ലക്ഷ്യം. ഭൂമിയിൽ ഭൂകമ്പങ്ങൾ ഉണ്ടാകുന്നതുപോലെ ചൊവ്വകുലുക്കങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അവയെപ്പറ്റി പഠിക്കാൻ ഒരു പ്രകമ്പനമാപിനിയും ഇൻസൈറ്റ് പ്രവർത്തനസജ്ജമാക്കും. അഞ്ചുമീറ്റർവരെ ആഴത്തിൽ കുഴിക്കാൻശേഷിയുള്ള ജർമൻനിർമ്മിത ഡ്രില്ലും ഇൻസൈറ്റ് പ്രവർത്തിപ്പിക്കും. അതായത് ചൊവ്വയുടെ അടിത്തട്ടിൽ എന്താണെന്ന് മനസ്സിലാക്കി തരാൻ പോന്ന ഇടപെടൽ. ഭൂമിയും ചൊവ്വയും ശുക്രനും ബുധനും ഉൾപ്പെടെയുള്ള ഭൗമഗ്രഹങ്ങളുടെ ഉൽപ്പത്തി-പരിണാമ ഘട്ടങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ചൊവ്വയിൽ ഇറങ്ങിയ ലാൻഡറിൽ നിന്ന് ആദ്യ ചിത്രവും നാസയ്ക്ക് ലഭിച്ചു.
മെയ് 5ന് കലിഫോർണിയയിലെ യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് 5 റോക്കറ്റിലാണ് 'ലാൻഡർ' വിഭാഗത്തിലുള്ള ദൗത്യം വിക്ഷേപിച്ചത്. ദൗത്യത്തിന്റെ ഏറ്റവും നിർണായകഘട്ടമാണ് ഇന്നലെ നടന്നത്; അന്തരീക്ഷത്തിൽനിന്ന് ഉപരിതലത്തിലേക്കുള്ള ആറര മിനിറ്റ് യാത്ര. മണിക്കൂറിൽ 19800 കിലോമീറ്റർ വേഗത്തിൽ തുടങ്ങി പതിയെ വേഗംകുറച്ചു പാരഷൂട്ടിന്റെ സഹായത്താൽ ഉപരിതലത്തെ തൊട്ടുനിൽക്കുകയായിരുന്നു. ഈ ഘട്ടത്തെക്കുറിച്ച് നാസയ്ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും വിജയകരമായി പൂർത്തീകരിക്കാനായി. 1500 ഡിഗ്രി സെൽഷ്യസ് ചൂട് ദൗത്യത്തിൽ ഉടലെടുത്തെങ്കിലും താപകവചം ഇതിനെ നേരിട്ടു. ചൊവ്വാ ഗ്രഹത്തിന്റെ ആന്തരികഘടനയെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ ദൗത്യം നൽകുമെന്നാണു പ്രതീക്ഷ. ചൊവ്വയുടെ കമ്പനങ്ങളും അളക്കും. റൈസ് ക്യാമറ, സീസ് കമ്പമാപിനി, എച്ച്പി3 താപമാപിനി തുടങ്ങിയ ഉപകരണങ്ങൾ ദൗത്യത്തിനൊപ്പമുണ്ട്.
ഉപരിതലത്തിൽ സ്പർശിക്കുന്നതിന് 6.45 മിനിറ്റ് ഉള്ളപ്പോഴാണ് പേടകം അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. നിലംതൊടാൻ മൂന്നുമിനിറ്റും ഏഴുസെക്കൻഡുമുള്ളപ്പോൾ പേടകത്തിൽ പിടിപ്പിച്ച പാരച്യൂട്ട് വിടരുകയും വേഗം കുറയുകയുംചെയ്തു. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ഇൻസൈറ്റ് ലാൻഡറിന്റെ ലക്ഷ്യം. ഭൂമിയെ പോലെ ശിലാഫലകങ്ങളുടേയും ഭ്രംശപാളികളുടേയും ചലനത്തിലൂടെ ചൊവ്വാഗ്രഹത്തിന് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ പ്രപഞ്ചത്തിന്റെ തുടക്ക കാലത്ത് പാറകളും മറ്റും നിറഞ്ഞ ഗ്രഹങ്ങൾ എങ്ങിനെ രൂപപ്പെട്ടൂ എന്ന് മനസ്സിലാക്കാൻ ഭൂമിയേക്കാൾ നല്ലത് ചൊവ്വയാണെന്നാണ് ശാസ്ത്ര ലോകം ഒന്നടങ്കം പറയുന്നത്. അതിനാൽ തന്നെ ഇൻസൈറ്റിന്റെ കണ്ടു പിടുത്തങ്ങൾ പ്രപഞ്ചോൽപ്പത്തിയിലേക്ക് വെളിച്ചം വീശാൻ കഴിവുള്ളവയാണെന്നും അതിനായി ഭൂലോകത്തിലെ ഓരോ മനുഷ്യരേയും പോലെ തങ്ങളും കാത്തിരിക്കുകയാണെന്നുമാണ് ചീഫ് സയന്റിസ്റ്റ് ബ്രൂസ് ബാനെർട്ടിന്റെ പ്രതികരണം
SIES ( Seismic Experiment for Interior Structure ), HP^3 ( Heat Flow and Physical Properties Package), RISE (Rotation and Interior Structure Experiment ) എന്നിവയാണു ഇൻസൈറ്റിലെ പ്രധാന ഉപകരണങ്ങൾ. ഫ്രഞ്ച് നിർമ്മിതമായ SIES എന്ന ആധുനിക സീസ്‌മോമീറ്റർ ഒരു റോബ്ബോട്ടിക്ക് ആം ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിക്കും. വളരെ സൂക്ഷ്മമായ പ്രകമ്പങ്ങൾ വരെ രേഖപെടുത്താൻ ശേഷിയുള്ള ഈ ഉപകരണം ഉപയോഗിച്ച് ചൊവ്വയിലെ ഓരോ ഭ്രംശനങ്ങളും ('ചൊവ്വ കുലുക്കങ്ങൾ') രേഖപ്പെടുത്തി സൂക്ഷിച്ച് വെക്കും.. ഈ കുലുക്കങ്ങൾ പഠന വിധേയമാക്കുന്നത് വഴി ചൊവ്വയുടെ അകക്കാമ്പിന്റെ ആഴം, ഘടന, സാന്ദ്രത, അതിനു ചുറ്റുമുള്ള മാന്റിലിനെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെ കുറിച്ച് സുപ്രധാന കണ്ടുപിടുത്തങ്ങളിലേക്ക് വഴി തുറക്കും എന്നാണു പ്രതീക്ഷിക്കപെടുന്നത്. സീസ്‌മോ മീറ്റർ സ്ഥാപിക്കാൻ പറ്റിയ സ്ഥലമാണ് ആദ്യം ഇൻസൈറ്റ് കണ്ടെത്തുക.
ചൊവ്വയുടെ ഉള്ളിൽ നിന്നും ബഹിർഗമിക്കുന്ന താപീകോർജ്ജം അളക്കുന്നതിന് വേണ്ടിയുള്ള ഒരു ജർമ്മൻ നിർമ്മിത മൊഡ്യൂൾ ആണ് Hp^3. അകക്കാമ്പിലെ താപോർജ്ജം അളക്കുന്നതിലൂടെ ചൊവ്വയുടെ ഘടനയിലേക്ക് വെളിച്ചം വീശുമെന്നാണ് ഈ പരീക്ഷണത്തിലൂടെ ശാസ്ത്ര ലോകം പ്രത്യാശിക്കുന്നത്. ഉത്തര ധ്രുവത്തിന്റെ ചാഞ്ചാട്ടം കണ്ടെത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് RISe. ചൊവ്വയിൽ നിന്ന് ഭൂമിയിലേക്കും തിരിച്ചും റേഡിയോ തരംഗങ്ങൾ അയച്ച് തരംഗദൈർഘ്യത്തിലുള്ള വ്യത്യാസങ്ങൾ ഡോപ്ലർ പ്രതിഭാസം വഴി അളന്നാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. ഉത്തര ധ്രുവത്തിന്റെ ഈ വോബിൾ കണ്ടെത്തിയാൽ ചൊവ്വയുടെ അകക്കാമ്പിന്റെ വലുപ്പം കണ്ടെത്താൻ കഴിയുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ..
2010ലാണ് ഇൻസൈറ്റ് പദ്ധതി അംഗീകരിക്കപ്പെടുന്നത്. ദൗത്യത്തിന്റെ പേര് ജെംസ് എന്നായിരുന്നു നൽകിയത്. 2012ലാണ് ഇൻസൈറ്റ് എന്ന് പുനർനാമകരണം ചെയ്തത്. 2017 മെയ് 19ന് ലാൻഡറിന്റെ നിർമ്മാണം ആരംഭിച്ചു. 2015 മെയ് 27ന് നിർമ്മാണം പൂർത്തിയായി. ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിലാണ് ലാൻഡർ നിർമ്മിച്ചത്. സാറ്റേൺ-5 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുന്നത്. രണ്ടുവർഷമാണ് ഇൻസൈറ്റിന്റെ പ്രവർത്തന കാലാവധി നിർണയിച്ചിട്ടുള്ളത്. ഫോട്ടോവോൾട്ടായിക് ബാറ്ററികളാണ് ലാൻഡറിന്റെ പ്രവർത്തനത്തിനാവശ്യമായ ഊർജം പകരുന്നത്. 360 കിലോഗ്രാമാണ് ലാൻഡറിന്റെ പിണ്ഡം. രണ്ടുമീറ്റർ വീതിയും 1.4 മീറ്റർ ഉയരവുമുള്ള ലാൻഡറിൽ 6.1 മീറ്റർ വീതിയുള്ള സോളാർപാനലുകളുമുണ്ട്. നാസയ്ക്കുപുറമെ ഫ്രാൻസ്, ജർമനി, ആസ്ട്രിയ, ബൽജിയം, കനഡ, ജപ്പാൻ, ബ്രിട്ടൻ, സ്‌പെയ്ൻ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലെശാസ്ത്രജ്ഞരും ഇൻസൈറ്റ്‌ദൗത്യത്തിനു പിന്നിലുണ്ട്.
2016 മാർച്ചിൽ നടത്താനിരുന്ന വിക്ഷേപണം 2018ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. 2008ൽ നാസ വിജയകരമായി വിക്ഷേപിച്ച ഫിനിക്‌സ് ലാൻഡറിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യതന്നെയാണ് ഇൻസൈറ്റിലും ഉപയോഗിച്ചത്്.. അതുകൊണ്ടുതന്നെ ദൗത്യത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. സാറ്റേൺ 5 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുന്നത്. നാസയുടെ ഇത്തരത്തിലുള്ള ആദ്യ ദൗത്യമായിരുന്ന ഓറിയോൺ ഇഎഫ്ടി 1 വൻ വിജയമായിരുന്നു. ആദ്യമായി മനുഷ്യരുടെ പേരുകൾ ചൊവ്വയിലെത്തിച്ചത് 2014 ഡിസംബർ 5ന് വിക്ഷേപിച്ച ആളില്ലാത്ത ഈ ദൗത്യവാഹനമായിരുന്നു.
1.38 മില്യൺ ആളുകളാണ് ഓറിയോണിൽ പേരുകൾ രേഖപ്പെടുത്തി ചൊവ്വയിലേയ്ക്കയച്ചത്. 2020 ഓടെ മനുഷ്യരെ ചുവന്ന ഗ്രഹത്തിലെത്തിക്കാനുള്ള നാസയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ദൗത്യങ്ങൾ പരിഗണിക്കപ്പെടുന്നത്.