- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാർ റെസ്റ്റ് ഹൗസിൽ മൂന്ന് മുറികൾ സ്വകാര്യ കമ്പനികൾക്ക് വാടകയ്ക്ക്; ചില മുറികൾ സ്വകാര്യ വ്യക്തികൾ തന്നെ വാടകയ്ക്ക് നൽകുന്നതായും മന്ത്രിയുടെ മിന്നൽ പരിശോധനയിൽ കണ്ടെത്തി; സർക്കാർ രജിസ്റ്റർ സ്വകാര്യ കമ്പനിയുടെ ഓഫീസ് മുറികളിൽ നിന്ന് പിടിച്ചെടുത്ത് മന്ത്രി സുധാകരൻ
മൂന്നാർ: നേരത്തെ മുതൽതന്നെ വ്യാപക പരാതി ഉയരുന്ന മൂന്നാർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ മന്ത്രി ജി സുധാകരന്റെ മിന്നൽ പരിശോധന. വൻ ക്രമക്കേടുകളാണ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ കണ്ടെത്തിയത്. റസ്റ്റ് ഹൗസിലെ മൂന്ന് മുറികൾ സ്വകാര്യ കമ്പനികൾക്ക് വാടകയ്ക്ക് നൽകിയതായി കണ്ടെത്തി. സർക്കാർ രജിസ്റ്റർപോലും സൂക്ഷിച്ചിരുന്നത് സ്വകാര്യ കമ്പനിയുടെ ഓഫീസ് മുറിയിലായിരുന്നു. ഇതിന് പുറമെ ചില മുറികൾ സ്വകാര്യ വ്യക്തികൾ തന്നെ വാടകയ്ക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. സർക്കാർ രജിസ്റ്ററും സ്വകാര്യ കമ്പനിയുടെ ഓഫീസ് മുറികളിൽ നിന്ന് പിടിച്ചെടുത്തു. റെസ്റ്റ് ഹൗസ് ജീവനക്കാർക്കെതിരെയും ക്രമക്കേടിന് കൂട്ടുനിന്നവർക്കെതിരെയും കേസെടുത്ത് അന്വേഷണത്തിനും മന്ത്രി നിർദേശിച്ചു. വിശദീകരണം ആവശ്യപ്പെട്ട് കൺട്രോളിങ് ഓഫീസർക്ക് നോട്ടീസ് നൽകും. ഇന്ന് ഉച്ചയോടെയാണ് മന്ത്രിയുടെ മിന്നൽ പരിശോധന നടന്നത്. മന്ത്രിയെത്തുമ്പോൾ ഉദ്യോഗസ്ഥർ സ്ഥലത്തില്ലായിരുന്നു. റെസ്റ്റ് ഹൗസ് മുറികൾ സ്വകാര്യ വ്യക്തി വാടകയ്ക്ക് നൽകുന്നുവെന്ന് നേരത്തെ പരാതി ഉയർന
മൂന്നാർ: നേരത്തെ മുതൽതന്നെ വ്യാപക പരാതി ഉയരുന്ന മൂന്നാർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ മന്ത്രി ജി സുധാകരന്റെ മിന്നൽ പരിശോധന. വൻ ക്രമക്കേടുകളാണ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ കണ്ടെത്തിയത്. റസ്റ്റ് ഹൗസിലെ മൂന്ന് മുറികൾ സ്വകാര്യ കമ്പനികൾക്ക് വാടകയ്ക്ക് നൽകിയതായി കണ്ടെത്തി. സർക്കാർ രജിസ്റ്റർപോലും സൂക്ഷിച്ചിരുന്നത് സ്വകാര്യ കമ്പനിയുടെ ഓഫീസ് മുറിയിലായിരുന്നു.
ഇതിന് പുറമെ ചില മുറികൾ സ്വകാര്യ വ്യക്തികൾ തന്നെ വാടകയ്ക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. സർക്കാർ രജിസ്റ്ററും സ്വകാര്യ കമ്പനിയുടെ ഓഫീസ് മുറികളിൽ നിന്ന് പിടിച്ചെടുത്തു. റെസ്റ്റ് ഹൗസ് ജീവനക്കാർക്കെതിരെയും ക്രമക്കേടിന് കൂട്ടുനിന്നവർക്കെതിരെയും കേസെടുത്ത് അന്വേഷണത്തിനും മന്ത്രി നിർദേശിച്ചു. വിശദീകരണം ആവശ്യപ്പെട്ട് കൺട്രോളിങ് ഓഫീസർക്ക് നോട്ടീസ് നൽകും.
ഇന്ന് ഉച്ചയോടെയാണ് മന്ത്രിയുടെ മിന്നൽ പരിശോധന നടന്നത്. മന്ത്രിയെത്തുമ്പോൾ ഉദ്യോഗസ്ഥർ സ്ഥലത്തില്ലായിരുന്നു. റെസ്റ്റ് ഹൗസ് മുറികൾ സ്വകാര്യ വ്യക്തി വാടകയ്ക്ക് നൽകുന്നുവെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഇതേതുടർന്നാണ് മന്ത്രി പരിശോധനയ്‌ക്കെത്തിയത്. കൊച്ചി- ധനുഷ്‌കോടി നവീകരിച്ച ദേശീയപാത ഉദ്ഘാടനത്തിനാണ് മന്ത്രി മൂന്നാറിൽ എത്തിയത്.