ഇന്ത്യാ മഹാരാജ്യത്തിന്റെ ജനാതിപത്യ സംവിധാനങ്ങൾ നിലനിന്നു കാണുന്നതിന് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഒരു സംസ്ഥാനമാണ്. കേരളം ഭരിക്കുന്ന സിപിഎം ആകട്ടെ കോടതിയോ കേന്ദ്ര സർക്കാരോ നമ്മുടെ ഫെഡറൽ സംവിധാനത്തിന്റെ ഭാഗമായുള്ള എന്ത് കൽപ്പിച്ചാലും അക്ഷരം പ്രതി അത് നടപ്പിലാക്കണമെന്ന വാശിയുള്ളവരാണ് എന്ന് കഴിഞ്ഞ കുറച്ചു ദിവസമായി നമ്മൾ അറിയുന്നു.

 സുപ്രീം കോടതി വിധി നടപ്പിലാക്കുകയാണ് സർക്കാരിന് മുന്നിലുള്ള ഏക വഴിയെന്നും ഭരണഘടനയാണ് ഏറ്റവും വലിയ പ്രമാണമെന്നും ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയും അയിത്തോച്ചാടനം നടത്തുന്നതിന് വേണ്ടിയും ഇടതു മുന്നണി എന്ന നിലയിലും ഭരണകൂടം എന്ന നിലയിലും ഏതറ്റം വരെയും പോകുമെന്നും ഈ സർക്കാർ അവകാശപ്പെടുകയാണ്. അതുകൊണ്ട് തന്നെ ഈ റിവ്യുഹർജി പരിഗണിച്ചപ്പോൾ ഈ സർക്കാർ മാന്യമായി പ്രതിഫലം പ്രതീക്ഷിച്ചിരുന്നു.

സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് വേണ്ടി അഹോരാത്രം പണിയെടുക്കുകയും യാതനകൾ അനുഭവിക്കുകയും പേരും ദോഷം കേൾക്കുകുയും ചെയ്ത സർക്കാരിനെ സുപ്രീം കോടി സ്ലാഗിക്കുമെന്നും കോടതിയുടെ വിധി നടപ്പിലാക്കുന്നതിന് തടസമായി നിൽക്കുന്ന ഭക്തരുടെ പേരിലുള്ള ഗുണ്ടകളെ (സർക്കാർ പറയുന്ന പേര്) കണക്കറ്റ ശകാരിക്കുമെന്നും അവരയോക്കെ പിടിച്ച് അകത്തിടാൻ കൽപ്പിക്കുമെന്നും സുപ്രീം കോടതിയുടെ വിധിയാണ് ഇന്ത്യയുടെ ഭരണഘടനയാണ് വലുതെന്ന് പറഞ്ഞ് ഈ സർക്കാരിനെ അഭിനന്ദിക്കുമെന്നുമാണ് സർക്കാർ കരുതിയിരുന്നത്. നിർഭാഗ്യവശാൽ ഹർജി പരിഗണിച്ച കോടതി അങ്ങനെ ഒരു പരാമർശവും നടത്താൻ കോടതി തയാറായില്ല.

സുപ്രീം കോടതിക്ക് പോലും അവർ പുറപ്പെടുവിച്ച ഉത്തരവ് അങ്ങനെ തന്നെ നടപ്പിലാക്കണം എന്ന വാശിയില്ല എന്നാണ് മനസിലാവുന്നത്. കാരണം അഞ്ചംഗ ഭരണഘടന ബെഞ്ചിലെ നാലു പേരും ഒരുപോലെ വിധിച്ച ഒരു കേസ്. അന്ന് പറയാത്ത പുതിയതായ മറ്റൊന്നും ചൂണ്ടികാണിക്കാതിരുന്നിട്ടും അന്ന് കേസിൽ കക്ഷി ചേരാതിരുന്നവരോക്കെ റിവ്യു ഹർജി കൊടുത്തിട്ടും തള്ളി കളയാതെ സ്വീകരിക്കുകയും തുറന്ന കോടതിയിൽ അതേക്കുറിച്ച പരിഗണനാർഹമായ സമീപനം കാണിക്കാമെന്ന് പ്രഖ്യപിക്കുകയും ചെയ്തു എന്നുമാത്രമല്ല. ഈ വിധിയെ മറികടക്കുന്നതിന് ശ്രമിച്ച ഗുണ്ടകൾ എന്നു സർക്കാർ വിശേഷിപ്പിക്കുന്നവരെക്കുറിച്ച് കോതി ഒരു വാക്ക് പോലും മിണ്ടിയില്ല എന്നതും ശ്രദ്ധേയമാണ്.

ഇതിൽ ഏറ്റവും ശ്രദ്ധേയകാര്യം, സുപ്രീം കോടതി വിധിക്കെതിരെ തെരുവിലിറങ്ങിയവർ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നവരാണെന്നും സുപ്രീം കോടതി വിധിയെ ലംഘിക്കുന്നതു വഴി അവർ കോതി അലക്ഷ്യം കാട്ടിയെന്ന് കാണിച്ചുകൊണ്ടുള്ള ഹർജി പരിഗണിക്കാൻ പോലും കോടിതി തയാറായില്ല. ഇതിനർത്ഥം അന്ന് അപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സുപ്രീം കോടതി വിധിച്ച വിധിയിൽ ഉറച്ചു നിൽക്കുന്നതിന് സുപ്രീംകോടതിക്ക് പോലും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുമെന്നാണ്. കുടുതൽ കേൾക്കുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.