- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്ക പാക്കിസ്ഥാന് നൽകിയിരുന്ന നക്കാപ്പിച്ച നിർത്തുന്നത് ആവശ്യം കഴിഞ്ഞതുകൊണ്ട്; ട്രംപിന്റെ ട്വീറ്റ് ദോഷം ചെയ്യുന്നത് ഇന്ത്യയ്ക്ക് തന്നെ; അമേരിക്കയെ വെട്ടി ലോക പൊലീസ് ആവാൻ തയ്യാറെടുക്കുന്ന ചൈനയുടെ ഉറ്റബന്ധുവായി പാക്കിസ്ഥാൻ മാറുമ്പോൾ ആശങ്കപ്പെടുന്നത് ഇന്ത്യ തന്നെ: ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസ്
പാക്കിസ്ഥാന് നൽകി വരുന്ന സാമ്പത്തിക സഹായം നിർത്തലാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ലോകപൊലീസായ അമേരിക്കയുടെ ഈ നിലപാട് മാറ്റത്തിൽ ഇന്ത്യയ്ക്ക് മതിമറന്ന് ആഹ്ലാദിക്കാൻ എന്തുണ്ട് എന്നാണ് ഇൻസ്റ്റന്റ് റസ്‌പോൺസ് അന്വേഷിക്കുന്നത്. വർഷങ്ങളായി ചങ്ങാതിമാരായിരുന്നവർ വേർപിരിഞ്ഞിരിക്കുന്നു. വർഷങ്ങളായുള്ള അമേരിക്ക -പാക്കിസ്ഥാൻ ബന്ധത്തിന് പൂർണവിരാമം.യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പാക്കിസ്ഥാനെ വിമർശിച്ചത് അതിരൂക്ഷമായ ഭാഷയിലാണെങ്കിൽ തിരിച്ചടിക്കാൻ തെല്ലും മടി കാട്ടുന്നില്ല പാക്കിസ്ഥാൻ.അമേരിക്കയുടെ സഹായമേ വേണ്ട എന്നുപറയാനും ധൈര്യം കാട്ടിയിരിക്കുന്നു. 15 വർഷമായി പാക്കിസ്ഥാൻ നമ്മളെ വിഡ്ഢികളാക്കുകയാണ്.3300 കോടി ഡോളർ സഹായമാണ് ഇത്രയും കാലത്തിനിടെ,അവർക്ക് നൽകിയത്. തിരിച്ചുനൽകിയതാകട്ടെ നുണകളും ചതിയും മാത്രം. അഫ്ഗാനിസ്ഥാനിൽ ഭീകരർക്കെതിരെ നമ്മൾ പോരാടുമ്പോൾ,ഭീകരരർക്ക് സുരക്ഷിത താവളമായി പാക്കിസ്ഥാൻ മാറി. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാനാവില്ല. ഇക്കാര്യത്തിൽ ഇന്ത്യ വളരെ സന്
പാക്കിസ്ഥാന് നൽകി വരുന്ന സാമ്പത്തിക സഹായം നിർത്തലാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ലോകപൊലീസായ അമേരിക്കയുടെ ഈ നിലപാട് മാറ്റത്തിൽ ഇന്ത്യയ്ക്ക് മതിമറന്ന് ആഹ്ലാദിക്കാൻ എന്തുണ്ട് എന്നാണ് ഇൻസ്റ്റന്റ് റസ്‌പോൺസ് അന്വേഷിക്കുന്നത്.
വർഷങ്ങളായി ചങ്ങാതിമാരായിരുന്നവർ വേർപിരിഞ്ഞിരിക്കുന്നു. വർഷങ്ങളായുള്ള അമേരിക്ക -പാക്കിസ്ഥാൻ ബന്ധത്തിന് പൂർണവിരാമം.യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പാക്കിസ്ഥാനെ വിമർശിച്ചത് അതിരൂക്ഷമായ ഭാഷയിലാണെങ്കിൽ തിരിച്ചടിക്കാൻ തെല്ലും മടി കാട്ടുന്നില്ല പാക്കിസ്ഥാൻ.അമേരിക്കയുടെ സഹായമേ വേണ്ട എന്നുപറയാനും ധൈര്യം കാട്ടിയിരിക്കുന്നു.
15 വർഷമായി പാക്കിസ്ഥാൻ നമ്മളെ വിഡ്ഢികളാക്കുകയാണ്.3300 കോടി ഡോളർ സഹായമാണ് ഇത്രയും കാലത്തിനിടെ,അവർക്ക് നൽകിയത്. തിരിച്ചുനൽകിയതാകട്ടെ നുണകളും ചതിയും മാത്രം. അഫ്ഗാനിസ്ഥാനിൽ ഭീകരർക്കെതിരെ നമ്മൾ പോരാടുമ്പോൾ,ഭീകരരർക്ക് സുരക്ഷിത താവളമായി പാക്കിസ്ഥാൻ മാറി. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാനാവില്ല.
ഇക്കാര്യത്തിൽ ഇന്ത്യ വളരെ സന്തോഷത്തിലാണ്. വിദേശകാര്യ വക്താവ് വളരെ ആവേശത്തോടെയാണ് പ്രതികരിച്ചത്.നാളകളായി ഇന്ത്യ ഉന്നയിക്കുന്ന ആരോപണം..ഭീകരപ്രവർത്തനങ്ങളുടെ പ്രഭവസ്ഥാനം പാക്കിസ്ഥാനാണെന്ന ആരോപണം ഇത് ലോക പൊലീസുകാരൻ ശരിവച്ചിരിക്കുന്നു.
എന്നാൽ, ഇന്ത്യയുടെ ഈ സന്തോഷത്തിനും അവകാശവാദത്തിനും ഒരുദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു.കാരണം അമേരിക്ക പാക്കിസ്ഥാനെ കൈവിട്ടപ്പോൾ ചൈന പാക്കിസ്ഥാനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.ഭീകരവിരുദ്ധപോരാട്ടത്തിൽ പാക്കിസ്ഥാൻ ലോകത്തിന് നൽകിയ സംഭാവനയെ എടുത്തുപറഞ്ഞുകൊണ്ട് എക്കാലത്തും പാക്കിസ്ഥാൻ ലോകസമാധാനത്തിന് മുതൽക്കൂട്ടാണ് എന്ന് ചൈന പറയുന്നു.
അമേരിക്കയുടെ ബന്ധം വേർപെടുത്തലും ചൈനയുടെ രംഗപ്രവേശവും അത്ര നിസ്സാരമായി കാണേണ്ടതല്ല.പ്രത്യേകിച്ച് ഇന്ത്യാക്കാർ.നിലവിലുള്ള ലോകക്രമത്തിന് വളരെ വേഗം മാറ്റം സംഭവിച്ച് കൊണ്ടിരിക്കുകയാണ്.10-15 വർഷമാകുമ്പോൾ അമേരിക്കയായിരിക്കില്ല ലോകത്തെ നിയന്ത്രിക്കുന്നത് മറിച്ച് ചൈനയായിരിക്കും.സാമ്പത്തിക ശക്തിയായും പ്രതിരോധശക്തിയായും ചൈന കുതിച്ചുകയറിക്കൊണ്ടിരിക്കുമ്പോൾ,ഏറ്റവും വലിയ അയൽക്കാരും എന്നാൽ ശത്രുക്കളുമായ ഇന്ത്യയെ സംബന്ധിച്ച് ഈ നിലപാട്മാറ്റം നിർണായകവും ഗുരുതരവുമാണ്.ഇത് മനസ്സിലാക്കാതെയാണ് നമ്മൾ പലപ്പോഴും അമിതമായി ആഹ്ലാദപ്രകടനം നടത്തുന്നത്.
കാര്യശേഷിയുള്ള മനുഷ്യവിഭവശേഷിയാണ് ചൈനയുടെ മുതൽക്കൂട്ട്.അമേരിക്കയ്‌ക്കോ,യൂറോപ്പിനോ ഇല്ലാത്തത് അതാണ്.മികച്ച സൈനികശേഷിയുണ്ടെങ്കിലും അത് വിളംബരം ചെയ്യാത്ത ചൈനയെ നേരിടാൻ അമേരിക്ക ബദൽ കാണേണ്ടതുണ്ട്.കാലങ്ങളായി പങ്കാളികളായിരിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്നതുകൊണ്ടാണ് പാക്കിസ്ഥാന് യുഎസ് സാമ്പത്തിക സഹായം നൽകി വന്നത് എന്ന ധാരണയും തെറ്റാണ്.
അമേരിക്കയും ബ്രട്ടനും അടങ്ങുന്ന പാശ്ചാത്യ ശക്തികൾ അവരുടെ താൽപര്യസംരക്ഷണം മാത്രമാണ് നടത്തിയത്.ചൈനയെ നേരിടാനാണ് അമേരിക്ക ഇന്ത്യയെ ഉറ്റബന്ധുവാക്കിയിരിക്കുന്നത്. ചൈനയുടെ അടുപ്പക്കാരെന്ന നിലയിലാണ് പാക്കിസ്ഥാനെ കൈവിട്ടിരിക്കുന്നത്.സോവിയറ്റ് യൂണിയൻഇല്ലാതായതോടെ പാക്കിസ്ഥാനെ തീറ്റിപോറ്റേണ്ട ബാധ്യതയും അമേരിക്കയ്ക്കില്ല.അതസമയം തന്നെ ചൈനയെ തൊട്ടയൽപക്കക്കാരെ കൊണ്ട് അടിപ്പിക്കേണ്ടത് അമേരിക്കയുടെ ആവശ്യവുമാണ്.
അതേസമയം പാക്കിസ്ഥാനെ പോലും ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യത്തിലേക്കാണ് ചൈന കൊണ്ടുചെന്നെത്തിക്കുന്നത് എന്നതാണ് വാസ്തവം.അമേരിക്കയെ സംബന്ധിച്ചിടത്തോളം ചൈനയുമായി ഇന്ത്യ വഴക്കിടേണ്ടത് അവരുടെ നിലനിൽപ്പിന്റെ ആവശ്യമാണ്. ചരിത്രപരമായി തർക്കത്തിലായ ചൈന എതിർഭാഗത്ത് നിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനെ അമേരിക്ക തള്ളിപ്പറഞ്ഞതിൽ ഇന്ത്യ സന്തോഷിക്കേണ്ട കാര്യമില്ല. മറിച്ച് ആശങ്കപ്പെടാൻ ഏറെയുണ്ട് താനും!