തിരുവനന്തപുരം: ഇന്ത്യൻ ജുഡീഷ്യറിയിലെ പ്രത്യേകിച്ച് സുപ്രീം കോടതിയിലെ നാലു ജഡ്ജിമാരുടെ തുറന്ന് പറച്ചിലാണ് എവിടെയും ചർച്ചാവിഷയം.ജുഡീഷ്യറിയിലെ അനലഭഷണീയ പ്രവണതകൾക്കെതിരെയാണ് ജസ്റ്റിസ് ചെലമേശ്വർ അടക്കമുള്ള നാലു ജഡ്ജിമാരും ശബ്ദമുയർത്തിയതെങ്കിലും വാർത്താസമ്മേളനം വിളിച്ച് കൂട്ടിയത് ഉചിതമായോ എന്ന ചോദ്യം ഉയരുന്നുണ്ട്. യഥാർഥത്തിൽ ജഡ്ജിമാരുടെ തുറന്നു പറച്ചിൽ ചീഫ് ജസ്റ്റിസിനെതിരെയല്ല നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കും എതിരെയാണ് എന്ന് നിരീക്ഷിക്കുകയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസ്.

'ഇന്ത്യൻ ജുഡീഷ്യറിയുടെ അല്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന ദിനങ്ങളിലൊന്നായിരുന്നു ഇന്നലെ.സുപ്രീം കോടതിയിലെ നാല മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരെ പരാതി പറയുന്നത് നമ്മൾ കേൾക്കുന്നതിനേക്കാൾ ഭീകരമായ ഭിന്നതയുടെ പിന്നാമ്പുറമാണ് വെളിവാക്കുന്നത്.ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ, ചീഫ് ജസ്റ്റിസ് മറ്റു ജഡ്ജിമാർക്ക് കേസ് വീതിച്ചു നൽകുന്നതിലെ പ്രശനം, ചീഫ് ജസ്റ്റിസ് മറ്റുജഡ്ജിമാരോട് ഇടപെടുന്നതിലെ തർക്കം, ഇവയൊക്കെയാണ് ചീഫ് ജസ്റ്റിസിനെതിരെ തിരിയാൻ കാരണം എന്നാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞതെങ്കിലും അത് അവരുടെ പരിമിതികൾക്കുള്ളിൽ നിന്നുള്ള മുഖാവരണത്തോടു കൂടിയ തുറന്നുപറച്ചിലായിരുന്നുവെന്നതാണ് സത്യം

ചീഫ ജസ്റ്റിസിനെ കുറിച്ച് ഇന്നലെ ജഡ്ജിമാർ ഉന്നയിച്ച വിഷയങ്ങളൊന്നും അത്രമേൽ വലുതോ, അത്രമേൽ പ്രസക്്തമോ, പത്രസമ്മേളനം നടത്തി ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ പറയേണ്ടതോ തരത്തിലുള്ളതല്ല.എ്ന്നാൽ, ഇന്ത്യൻ ഭരണഘടനയെ അവർ ബഹുമാനിക്കുന്നതുകൊണ്ട് അവർ എന്താണോ പറയാൻ ആഗ്രഹിച്ചത് അത് മൈൽഡായി പറഞ്ഞുവെന്് മാത്രം.അതേസമയം ഇന്ത്യൻ ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള പ്രതിബദ്ധത അവർ വ്യക്തമാക്കുകയും ചെയ്തു.

വാസ്തവത്തിൽ ചീഫ് ജസ്റ്റിസ് സീനിയോരിറ്റി മറികടന്ന് ജൂനിയേഴ്‌സിന് കേസ് കൊടുക്കുന്നതൊന്നും ഒരുപ്രശ്‌നമേയല്ല.യഥാർഥത്തിൽ പറയാൻ ശ്രമിച്ചത് ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിന് വേണ്ടി അല്ലെങ്കിൽ മോദി-അമിത് ഷാ നേതാക്കൾക്ക് വേണ്ടി ജുഡീഷ്യറിയിൽ അതിശക്തമായ ഇടപെടൽ നടത്തുന്നുവെന്ന് തന്നെയാണ്.ഇന്നലെ പത്രസമ്മേളനം നടത്തിയ നാല് ജഡ്ജിമാർ മോദിയും അമിത് ഷായും കൂടി ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിൽ, ലോകം മുഴുവൻ ചർച്ച ചെയ്യുന്ന കോളിളക്കമായി മാറുമായിരുന്നു.അത് ഇന്ത്യൻ ജനാധിപത്യത്തെ യഥാർഥത്തിൽ അട്ടിമറിക്കുക തന്നെ ചെയ്യുമായിരുന്നു.സൈനിക ഇടപെടൽ അടക്കമുള്ള കാര്യങ്ങളുടെ ഇടപെടൽ ഉണ്ടാകുമായിരുന്നു.അതൊഴിവാക്കാൻ വേണ്ടിയാണ് മോദിയെയും അമിത് ഷായെയും ഒന്നും പറയാതെ അവരുടെ തലവനായ ചീഫ് ജസ്റ്റിസിന്റെ മേൽ ആരോപണമുന്നയിച്ചത്.അതുകൊണ്ട് തന്നെ ജനാധിപത്യത്തോടുള്ള അവരുടെ ബോധ്യത്തെ ആദരിക്കാതിരിക്കാനാവില്ല.

ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണം ചർച്ച ചെയ്യാൻ ജുഡീഷ്യറിക്ക് പോലും സാധിക്കുന്നില്ല എന്ന അന്തരീക്ഷമാണ് നിലനിൽക്കുന്നത്. സുപ്രീം കോടതിയും, അല്ലെങ്കിൽ ഇന്തയിലെ ജുഡീഷ്യറിയും തമ്മിലുള്ള സംഘർഷം ഏറെ പഴക്കമുള്ളതാണ്. മോദി സർക്കാർ അധികാരമേറ്റ നാൽ മുതൽ അതേറുകയും ചെയ്തു.ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു.ഒരുപരിധി വരെ അതുശരിയാണ് താനും.ഇന്ന് ആരാണോ സുപ്രീം കോടതിയിൽ സീനിയറായിരിക്കുന്നത് അവരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള കൊളീജിയമാണ കാര്യങ്ങൾ തീരുമാനിക്കുന്നത്.ജസ്റ്റിസ് ചെലമേശ്വറും, കുര്യൻ ജോസഫും പോലെയുള്ളയുള്ളവർ രാഷ്ട്രീയ പക്ഷപാതിത്വമില്ലാതെയും സീനിയർ ജഡ്ജിമാരുടെ അപ്രമാദിത്വമില്ലാതെയും നിയമനങ്ങൾ കൊളീജിയത്തിൽ വേണമെന്ന സ്വതന്ത്ര നിലപാടുള്ളവരാണ്.കേന്ദ്ര സർ്ക്കാരാവട്ടെ അവർക്ക് താൽപര്യമുള്ളവരെ നിയമിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതാണ് യഥാർഥ പ്രശ്‌നം.

എക്‌സിക്യൂട്ടീവിന്റെ കൈയിലേക്ക് അധികാരം കേന്ദ്രീകരിക്കുകയാണെങ്കിൽ ലെജ്ിസ്‌ലേച്ചറിന് പ്രസക്തിയില്ലാതാവും.ആ എക്‌സിക്യൂട്ടീവ് പറയുന്്‌ന കാര്യങ്ങളാണ് ജുഡീഷ്യറി നടപ്പിലാക്കുന്നതെങ്കിൽ ജനാധിപത്യം നിലനിൽക്കില്ല.അത്തരമൊരു പ്രവണത ജുഡീഷ്യറി കണ്ടെത്തി എന്നുള്ളതാണ് ഇപ്പോഴത്തെ പ്രസക്തമായ കാര്യം.അതുകൊണ്ട് ഈ ഇടപെടൽ പോസിറ്റാവാണ്. അത് മോദിയും,അമിത് ഷായും തിരിച്ചറിയണം.