മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ആണവ കരാർ അപ്രതീക്ഷിതമായി പിൻവലിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇങ്ങനെ ഒരു ആലോചന തനിക്ക് ഉണ്ട് എന്ന് ട്രംപ് ഇടക്കിടെ പറയാറുണ്ടായിരുന്നു. ഇന്നലെ ഒരു മുന്നറിയിപ്പുമില്ലാതെ അമേരിക്ക ഇറാനുമായുള്ള ആണവ കരാർ അവസാനിപ്പിക്കു ആയിരുന്നു. തർക്ക ഭൂമിയായ ജറുസലേം ആണ് ഇസ്രയേലിന്റെ തലസ്ഥാനമെന്ന ഇസ്രയേലിന്റെ വാദം അംഗീകരിച്ചു കൊണ്ട് ട്രംപ് ഏതാനും മാസങ്ങൾക്ക് മുമ്പ് തുറന്ന് വിട്ട ഭൂതത്തിന്റെ ഏറ്റവും വലിയ വെളിയിൽ ചാടലാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ട്രംപിന്റെ തീരുമാനത്തെ ലോകത്ത് ഇസ്രയേൽ ഒഴികെ മറ്റൊരു രാജ്യവും അനുകൂലിക്കുന്നില്ല എന്നതാണ് പ്രത്യേകത.

ട്രംപിന്റെ അമേരിക്ക മാത്രമല്ല ഇറാനുമായുള്ള ആണവ കരാറിലെ പങ്കാളികൾ. അമേരിക്കയുടെ സഖ്യ കക്ഷികളായ യുണൈറ്റഡ് കിങ്ഡം, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും അമേരിക്കയുമായി അത്ര രസത്തിലല്ലെങ്കിൽ കൂടി യുഎന്നിന്റെ സ്ഥിരാംഗമായ ന്യൂക്ലിയർ ക്ലബ്ബിൽ അംഗത്വമുള്ള റഷ്യയും ചൈനയും ചേർന്നുണ്ടാക്കിയ കരാറായിരുന്നു ഇറാനുമായി ഉണ്ടായിരുന്നത്. ഈ കരാറിന് യുഎന്നിന്റേയും യൂറോപ്യൻ യൂണിയന്റെയും അംഗീകാരം ഉണ്ടായിരുന്നു. അങ്ങനെ ലോകം സമാധാനത്തിലേക്ക് നടക്കുവാൻ ഉതകുന്ന ഏറ്റവും വലിയ കരാറായി വാഴ്‌ത്തപ്പെട്ട കരാറാണ് മൂന്ന് വർഷത്തിന് ശേഷം അമേരിക്ക പിൻവലിക്കുന്നത്. ഇത് ലോകസമാധാനത്തിന് ചെറുതൊന്നുമല്ല ഭീഷണിയാകുന്നത്. ഇസ്രയേലിന്റെ താൽപര്യം മാത്രമാണ് ട്രംപിന്റെ താൽപര്യം എന്ന ആരോപണത്തിന് അടിവരയിടുന്നതാണ് ഇന്നലത്തെ തീരുമാനം.

2015 മാർച്ച് 26 മുതൽ ഏപ്രിൽ 2 വരെ നടന്ന നിരവധി ഗൗരവമായ ചർച്ചകൾക്ക് ഒടുവിലാണ് സ്വിറ്റ്‌സർലന്റിലെ ലോസെയിനിൽ വെച്ച് ഇറാനുമായി ആണവ കരാർ ഒപ്പു വയ്ക്കാൻ യുഎന്നിന്റെ സ്ഥിരാംഗങ്ങളും ജർമനിയും സംയുക്തമായിതീരുമാനം എടുക്കുന്നത്. ഒബാമ സർക്കാരിന്റെ കാലത്തായിരുന്നു ഇത്. തുടർന്ന് 2015ൽ തന്നെ ഇറാൻ അമേരിക്ക, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ, ജർമനി എന്നീ രാജ്യങ്ങളുമായി ആണവ കരാറിൽ ഒപ്പുവയ്ക്കാനും തീരുമാനമായി.

ആണവ കരാർ നിലവിൽ വന്നാൽ ആണവായുധങ്ങൾ വ്യാപകമായി നിർമ്മിക്കാൻ ഇറാൻ ഈ ആണവ കരാർ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കകൾക്കൊടുവിലായിരുന്നു വികസിത രാജ്യങ്ങളുമായുള്ള ഈ കരാർ ഒപ്പു വയ്ക്കൽ. സമ്പുഷ്ട യുറേനിയം ആണ് ആണവ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നതും ആണവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നതും. 2031 വരെ ഇറാന് അധികമായി ഹെവി വാട്ടർ റിയാക്ടറുകൾ നിർമ്മിക്കാനും കൂടുതൽ കഠിന ജലം കൈവശം വെയ്ക്കാനോ കരാർ പ്രകാരം അധികാരവും ഇല്ലായിരുന്നു. തുടങ്ങി നിരവധി വ്യവസ്ഥകൾക്ക് വിധേയമാക്കിയാണ് ഇറാനെ കൊണ്ട് കരാറിൽ ഒപ്പു വെപ്പിച്ചത്. ഇതോടെ ഈ കരാറുകൾ എല്ലാം ഇല്ലാതായി. ഇറാന് ഇഷ്ട പ്രകാരം അണുവായുധം ഉപയോഗിക്കാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി.

ഇറാന്റെ ആണവ ശേഷി നല്ല കാര്യത്തിന് മാത്രം ഉപയോഗിക്കുന്ന തരത്തിൽ ഉറപ്പു വരുത്തി ലോക സമാധാനം ഉറപ്പു വരുത്താൻ വേണ്ടിയായിരുന്നു ഇങ്ങനെ ഒരു കരാർ അമേരിക്ക മുന്നോട്ട് വെച്ചത്. എന്നാൽ ഭൂമുഖത്ത് നിന്ന് തന്നെ ഇറാനെ നീക്കം ചെയ്യണമെന്ന ഇസ്രയേലിന്റെ ആഗ്രമാണ് അതോടെ ഇല്ലാതായത്. ഇസ്രയേൽ എക്കാലത്തും ആഗ്രഹിച്ചത് ഇസ്രയേലിന് ഭീഷണിയായി തീരുന്ന അറബ് രാജ്യങ്ങളൊന്നും നിലനിൽക്കാൻ പാടില്ല എന്നാണ്.

ഒബാമ ഇറാനുമായി ഉണ്ടാക്കിയ ഈ കരാർ ലോക സമാധാനത്തിനു വേണ്ടി ഉണ്ടാക്കിയ ഏറ്റവും മികച്ച കരാറുകളിൽ ഒന്നായിരുന്നു. ലോക രാജ്യങ്ങൾ മുവഴുവൻ ഉപരോധം ഏർപ്പെടുത്തിയപ്പോൾ തളരാതെയും തകരാതെയും വളർന്നു കൊണ്ടിരുന്ന ഇറാൻ ആരെയും ഭയപ്പെടേണ്ട എന്ന സാഹചര്യം വന്നപ്പോഴാണ് അമേരിക്ക ഇങ്ങനെ ഒരു കരാറിന് രംഗത്തെത്തിയത്. അമേരിക്കയ്ക്ക് ഒരിക്കലും ഇടപെടാൻ കഴിയാത്ത വിധം ഇറാൻ അണുവായുധ ശേഷി ഉണ്ടാക്കിയാൽ അത് അമേരിക്കയ്ക്കും ഇസ്രയേലിനും മാത്രമല്ല ലോക രാജ്യങ്ങൾക്ക് മുഴുവൻ ഭീഷണിയാകും എന്ന തിരിച്ചിറിവിലാണ് ഇറാനെ വളരാൻ അനുവദിച്ചു കൊണ്ട് അണുവായുധത്തിൽ മാത്രം നിയന്ത്രണം കൊണ്ടു വന്നത്.

വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇറാന്റെ ആണുവായുധ ശേഷിയിൽ 98 ശതമാനം കുറവ് വരുത്തുക എന്നതായിരുന്നു ലക്ഷ്യം. അതിനുള്ള ഉദാത്തമായ ശ്രമം ഇറാൻ കഴിഞ്ഞ മൂന്ന് വർഷം നടത്തുകയും ചെയ്തിരുന്നു. ഇറ3ാൻ കരാറിൽ ഉറച്ചു നിൽക്കുന്നു എന്ന്കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ കരാർ ലംഘിക്കപ്പെട്ടതോടെ ഇറാന് ഏർപ്പെടുത്തിയിരുന്ന സാമ്പത്തിക സൈനിക ഉപരോധങ്ങൾ നീക്കാൻ യുഎന്നും അമേരിക്കയും മറ്റ് ലോക രാജ്യങ്ങളും ബാധ്യസ്ഥരാണ്. അങ്ങനെ ഉപരോധം മാറിയതോട് കൂടി മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇറാൻ വലിയ തോതിലുള്ള സാമ്പത്തിക വളർച്ചയാണ് നേടിയത്.

ഇസ്രയേലിന് വേണ്ടിയാണ് ട്രംപ് ഇത്തരം ഒരു തീരുമാനം എടുത്തത്. എന്നാൽ ഇസ്രയേലിന്റെ ഈ ലക്ഷ്യം തെറ്റായിരുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഉത്തരവ് പുറപ്പെടുവിച്ച അന്ന് തന്നെ ഇറാന്റെ സിറിയയുടെ കേന്ദ്രത്തിലേക്ക് അന്ന് തന്നെ ക്രമം അഴിച്ചു വിട്ടത്. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അവർക്ക് അവരുടെ സുരക്ഷ ഉറപ്പു വരുത്താൻ അറിയാം. എന്നാൽ ലോകത്തെ മറ്റൊരു അണുവായുധ യുദ്ധത്തിലേക്ക് നയിക്കാൻ മാത്രമേ ഈ കരാർ കാരണമാകൂ.