- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേമപെൻഷൻ വെട്ടിക്കുന്നവരെ തുറങ്കലിൽ അടക്കാൻ നിയമം ഉണ്ടാക്കുമോ പിണറായി? ന്യായവിലക്ക് പകരം യഥാർത്ഥ വില ഈടാക്കി സ്റ്റാമ്പ് ഡ്യൂട്ടി പാതിയാക്കുമോ? ബഡ്ജറ്റിനെ പ്രകടന പത്രികയാക്കുന്നത് എന്നു നിർത്തും? സ്മാരകം പണിയാൻ ബക്കറ്റ് പിരിവല്ലേ ഉചിതം?
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് ഇന്നലെ ബജറ്റ് അവതരിപ്പിച്ച പശ്ചാത്തലത്തിൽ അതിന്റെ ചില രാഷ്ട്രീയ മാനങ്ങളാണ് ഇന്ന് ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ വിഷയം.ബജറ്റെന്ന് പറയുന്നത് പ്രകടന പത്രികയായി അധ:പതിച്ചുപോകുന്നുവോയെന്നാണ് ഇപ്പോഴത്തെ ആശങ്ക. രാജ്യത്തിന്റെയോ,സംസ്ഥാനത്തിന്റെയോ വരവ്-ചെലവ് കണക്കുകൾ വിലയിരുത്തി അടുത്തവർഷത്തേക്കുള്ള വരുമാനമാർഗങ്ങൾ നോക്കി പദ്ധതികൾക്കായി നീക്കിയിരുപ്പ് നടത്തുന്നതുമാണ് ബജറ്റ്. കണക്കുകൂട്ടലുകളിൽ ചില പാളിച്ചകളൊക്കെ സംഭവിച്ചെന്ന് വരാം.പക്ഷേ ബജററിൽ പറയുന്ന പദ്ധതികൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് സർക്കാർ പ്രകടിപ്പിക്കേണ്ടത്. നിർഭാഗ്യവശാൽ, കഴിഞ്ഞ കുറഞ്ഞ നാളുകളായി പ്രകടനപത്രിക പോലെ ധനമന്ത്രിമാരുടെ തലയിൽ ഉദിക്കുന്ന ആശയങ്ങൾ പ്രകടിപ്പിക്കുകയും അതുമായി ബന്ധമില്ലാതെ ഭരണം നടക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. യാഥാർഥ്യങ്ങൾക്ക് നിരക്കാത്ത ചിലതൊക്കെ ഈ ബജറ്റിലുണ്ടെന്ന് പറയാതെ വയ്യ. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും തോമസ് ഐസക് സ്വപ്‌നം കാണുന്ന കിഫ്ബി, കിഫ്ബിയെന്ന് പറയുകയും എന്ത
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് ഇന്നലെ ബജറ്റ് അവതരിപ്പിച്ച പശ്ചാത്തലത്തിൽ അതിന്റെ ചില രാഷ്ട്രീയ മാനങ്ങളാണ് ഇന്ന് ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ വിഷയം.ബജറ്റെന്ന് പറയുന്നത് പ്രകടന പത്രികയായി അധ:പതിച്ചുപോകുന്നുവോയെന്നാണ് ഇപ്പോഴത്തെ ആശങ്ക. രാജ്യത്തിന്റെയോ,സംസ്ഥാനത്തിന്റെയോ വരവ്-ചെലവ് കണക്കുകൾ വിലയിരുത്തി അടുത്തവർഷത്തേക്കുള്ള വരുമാനമാർഗങ്ങൾ നോക്കി പദ്ധതികൾക്കായി നീക്കിയിരുപ്പ് നടത്തുന്നതുമാണ് ബജറ്റ്.
കണക്കുകൂട്ടലുകളിൽ ചില പാളിച്ചകളൊക്കെ സംഭവിച്ചെന്ന് വരാം.പക്ഷേ ബജററിൽ പറയുന്ന പദ്ധതികൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് സർക്കാർ പ്രകടിപ്പിക്കേണ്ടത്. നിർഭാഗ്യവശാൽ, കഴിഞ്ഞ കുറഞ്ഞ നാളുകളായി പ്രകടനപത്രിക പോലെ ധനമന്ത്രിമാരുടെ തലയിൽ ഉദിക്കുന്ന ആശയങ്ങൾ പ്രകടിപ്പിക്കുകയും അതുമായി ബന്ധമില്ലാതെ ഭരണം നടക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.
യാഥാർഥ്യങ്ങൾക്ക് നിരക്കാത്ത ചിലതൊക്കെ ഈ ബജറ്റിലുണ്ടെന്ന് പറയാതെ വയ്യ. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും തോമസ് ഐസക് സ്വപ്‌നം കാണുന്ന കിഫ്ബി, കിഫ്ബിയെന്ന് പറയുകയും എന്താണ് കിഫ്ബിയെന്നോ കിഫ്ബിയിൽ എങ്ങനെയാണ് പണം വരുന്നതെന്നോ പറയാതെ അതിനെ അടിസ്ഥാനമാക്കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.എത്രമാത്രം പ്രായോഗികമാണ ഈ കിഫ്ബിയെന്ന വ്യക്തമല്ല.
എകെജിയെ പോലൊരു നേതാവിന് സ്മാരകം പണിയുന്നതിൽ തെറ്റില്ലെങ്കിലും, അത് സർക്കാർ പണിയേണ്ടതാണോ എന്ന ചോദ്യം അവശേഷിക്കുന്നു.ഒരു ദിവസം കൊണ്ട് ബക്കറ്റ് പിരിവ് നടത്തി കോടികൾ പിരിക്കാൻ കഴിയുന്ന സിപിഎമ്മിന് നായനാർ സ്മാരകത്തിന് വേണ്ടി പിരിച്ച സപിഎമ്മിന് എകെ.ഗോപാലന് വേണ്ടിയും പിരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.അല്ലാതെ ജനങ്ങളുടെ പണമെടുത്ത് സ്മാരകം തീർക്കുക എന്നത് അൽപം അതിരുകടന്നുപോയില്ലേ എന്ന ചോദ്യം ഉയരുന്നു.അതേസമയം ഭൂനികുതി കൂട്ടിയതിനെ ശക്തമായി എതിർക്കുന്നവർ സർക്കാർ സേവനങ്ങൾക്ക് ന്യായമായ നിരക്ക് ഏർപ്പെടുത്തുന്നതിനെ തടസ്സപ്പെടുത്തുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
ക്ഷേമ പെൻഷനുകൾ അർഹതപ്പെട്ടവർക്ക് മാത്രം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ ചില മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.മാർച്ച് വരെ അർഹതയില്ലാത്ത ആരെങ്കിലും ആനുകൂല്യം കൈപ്പറ്റുന്നുണ്ടെങ്കിൽ, അവർക്കത് തുടർന്നും കൈപ്പറ്റാം.മാർച്ചിന് മുമ്പ് സ്വയം വെളിപ്പെട
ുത്തി പിന്മാറാം.അങ്ങനെ മാർച്ചായിട്ടും വെളിപ്പെടുത്താതെ പിടിക്കപ്പെടുന്നവരുടെ പെൻഷൻ സർക്കാർ തിരിച്ചുപിടിക്കുമെന്നും സർക്കാർ പറയുന്നു.
നമ്മുടെ സർക്കാർ പദ്ധതികൾ എന്തുകൊണ്ട് വിജയിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.ഈ ഒരു സന്ദേശം കൊടുക്കുമ്പോൾ ആരാണ് സ്വയം വെളിപ്പെടുത്താൻ വരുന്നത്? സർക്കാർ ക്ഷേമപെൻഷൻ പാവപ്പെട്ടവർക്ക് വേണ്ടിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് അർഹതയില്ലാത്തവർ വാങ്ങുന്നുണ്ടെങ്കിൽ അത് ക്രിമിനൽ കുറ്റമായി കാണണം.സർക്കാർ പദ്ധതികൾ വിജയിക്കാൻ ഇത് ചെയ്യാത്തതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പരാജയമെന്ന് ഇൻസ്റ്റന്റ് റസ്‌പോൺസ് വിലയിരുത്തുന്നു.