- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ കൊലപാതക കേസ് അപൂർവങ്ങളിൽ അപൂർവം; അമീറുളാണ് കൊലപാതകിയെന്ന തെളിവുണ്ടെങ്കിൽ വധശിക്ഷ നിയമപരം; സാഹചര്യ തെളിവുകൾക്ക് അപ്പുറത്ത് എന്തെങ്കിലും തെളിവുണ്ടോ എന്നറിയണമെങ്കിൽ ഹൈക്കോടതി കേസ് പരിഗണിക്കണം; വധശിക്ഷ മാറ്റുകയല്ല കുറ്റവിമുക്തൻ തന്നെ ആയെന്നും വരും: ഇൻസ്റ്റന്റ് റെസ്‌പോൺസ്
ജിഷയെ കൊന്നത് അമിറുൾ എന്ന ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസിന്റെ വാദം കോടതിയും അംഗീകരിച്ചിരിക്കുകയാണ്. സ്വാഭാവികമായും പ്രതിഭാഗം വക്കീലായ ആളൂരിന് ആ വിധി അംഗീകരിക്കാൻ ആവില്ല. അങ്ങിനെ ഈ കേസ് അപ്പീലായി ഹൈക്കോടതിയിൽ എത്തുകയാണ്. ഇങ്ങനെ എത്തുമ്പോൾ വധശിക്ഷ നിലനിർത്തുമോ അമറുൾ രക്ഷപ്പെടുമോ എന്നതാണ് കേരളം ചർച്ചചെയ്യുക വധശിക്ഷ അമറുൾ അർഹിക്കുന്ന കേസാണോ ഇത് എന്ന തർക്കം ഒരിടത്ത്. വധശിക്ഷ ശരിയാണോ എന്ന വാദം മറ്റൊരിടത്ത്് . വ്യക്തിപരമായി വധശിക്ഷയെ അനുകൂലിക്കാനാവാത്തത് മനുഷ്യാവകാശങ്ങളുടെ പേരിലല്ല. ജീവിതദുരിതങ്ങളുടെ അവസാനമാണ് മരണം എന്നതിനാലാണത്. അതുകൊണ്ടാണ് പലരും പ്രതിസന്ധിഘട്ടങ്ങളിൽ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യക്കു സമാനമായ ഒരു അവസ്ഥതന്നെയാണ് വധശിക്ഷയും. അതിക്രൂരമായ കൊലപാതകങ്ങളും മനുഷ്യമനസ്സാക്ഷിയെ കരയിപ്പിക്കുന്ന ക്രൂരതയും ചെയ്ത ഒരാളെ വധശിക്ഷ നല്കി ജീവിതത്തിൽ നിന്ന് പറഞ്ഞു വിടുന്നത് അയാളുടെ കുറ്റത്തിന് കിട്ടുന്ന ഇളവാണ് എന്നു ഞാൻ കരുതുന്നു. പകരം ജീവിതകാലം മുഴുവൻ പരോളില്ലാത്ത തടവാണ് നല്‌കേണ്ടത്. പരിഷ്ക
ജിഷയെ കൊന്നത് അമിറുൾ എന്ന ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസിന്റെ വാദം കോടതിയും അംഗീകരിച്ചിരിക്കുകയാണ്. സ്വാഭാവികമായും പ്രതിഭാഗം വക്കീലായ ആളൂരിന് ആ വിധി അംഗീകരിക്കാൻ ആവില്ല. അങ്ങിനെ ഈ കേസ് അപ്പീലായി ഹൈക്കോടതിയിൽ എത്തുകയാണ്. ഇങ്ങനെ എത്തുമ്പോൾ വധശിക്ഷ നിലനിർത്തുമോ അമറുൾ രക്ഷപ്പെടുമോ എന്നതാണ് കേരളം ചർച്ചചെയ്യുക
വധശിക്ഷ അമറുൾ അർഹിക്കുന്ന കേസാണോ ഇത് എന്ന തർക്കം ഒരിടത്ത്. വധശിക്ഷ ശരിയാണോ എന്ന വാദം മറ്റൊരിടത്ത്് . വ്യക്തിപരമായി വധശിക്ഷയെ അനുകൂലിക്കാനാവാത്തത് മനുഷ്യാവകാശങ്ങളുടെ പേരിലല്ല. ജീവിതദുരിതങ്ങളുടെ അവസാനമാണ് മരണം എന്നതിനാലാണത്. അതുകൊണ്ടാണ് പലരും പ്രതിസന്ധിഘട്ടങ്ങളിൽ ആത്മഹത്യ ചെയ്യുന്നത്.
ആത്മഹത്യക്കു സമാനമായ ഒരു അവസ്ഥതന്നെയാണ് വധശിക്ഷയും. അതിക്രൂരമായ കൊലപാതകങ്ങളും മനുഷ്യമനസ്സാക്ഷിയെ കരയിപ്പിക്കുന്ന ക്രൂരതയും ചെയ്ത ഒരാളെ വധശിക്ഷ നല്കി ജീവിതത്തിൽ നിന്ന് പറഞ്ഞു വിടുന്നത് അയാളുടെ കുറ്റത്തിന് കിട്ടുന്ന ഇളവാണ് എന്നു ഞാൻ കരുതുന്നു. പകരം ജീവിതകാലം മുഴുവൻ പരോളില്ലാത്ത തടവാണ് നല്‌കേണ്ടത്. പരിഷ്‌കൃത രാജ്യങ്ങളിലും വധശിക്ഷ നിലവിൽ ഇല്ലാത്ത രാജ്യങ്ങളിലും ഇതു ചെയ്യാറുണ്ട്. ബ്രിട്ടനിലും ഇത്തരം ശിക്ഷ വിധിച്ചിട്ടുണ്ട്.
ജീവിതകാലം മുഴുവൻ ഇത്തരക്കാരെ പോറ്റുന്നതിനുള്ള ചെലവിനെ പറ്റി കൂടുതൽ ആലോചിക്കേണ്ടതില്ല. എത്രയോ കോടി രൂപ സർക്കാർ വെറുതേ ധൂർത്തടിച്ചു കളയുന്നു. അതിനിടയിൽ ഒരാൾക്കു ഭക്ഷണം നൽകാൻ പണം ചെലവാക്കുന്നതിൽ അത്ര വിഷമിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. അതാണ് ചെയ്യേണ്ടത്.
പക്ഷേ ഇന്ത്യയിൽ സ്ഥിതി വേറേയാണ്. കോടതിക്ക് വധശിക്ഷ വിധിക്കാം. കൊലപാതകത്തിന് ശിക്ഷയായി വധശിക്ഷ വിധിച്ചിരുന്നു. 1980ൽ ആണ് സുപ്രീംകോടതി ഇക്കാര്യത്തിൽ വളരെ കാര്യമായി ഇടപെടുന്നത്. ബച്ചൻസിങ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിൽ പരമോന്നത കോടതി പറഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസിൽ മാത്രമേ വധ ശിക്ഷ കൊടുക്കാവൂ എന്നാണ്.
1983ൽ മാക്കിംസിങ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിൽ കുറച്ചു കൂടി വ്യക്തമാക്കി. അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന സാഹചര്യം എന്താണെന്ന് വിശദീകരിക്കുകയായിരുന്നു കോടതി. ഇതനുസരിച്ച് അമീറുളിന്റെത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊടിയ ക്രൂരകൃത്യം തന്നെയാണ് . വധശിക്ഷക്ക് അർഹനാണ് അമറുള്ള. ഇൻസ്റ്റന്റ് റെസ്‌പോൺസ്.