- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ഒന്നാംപേജ് പരസ്യം മനോരമയുടെ തുണി ഉരിക്കുന്നില്ലേ? പണം കിട്ടിയാൽ ആർക്കുവേണ്ടിയും വ്യാജ വാർത്ത എഴുതാൻ നിങ്ങളെ ആരാണ് പഠിപ്പിച്ചത്? സോഷ്യൽ മീഡിയയുടെ കാലത്ത് എത്രകാലം സത്യം മറച്ചുവയ്ക്കാൻ പറ്റും? ദുബായിൽ കേസെടുത്ത അഞ്ചുപേരുടെ പേരുകൾ പുറത്തുവിടാമോ? കല്യാണരാമാ.. താങ്കൾക്ക് ധൈര്യമുണ്ടോ മറുനാടന് എതിരെ കേസ് എടുപ്പിക്കാൻ?
തിരുവനന്തപുരത്തെ കല്യാൺ ജൂവലറിയിൽ പോയി ഒരാൾ ഒരു എത്ത്‌നിക് ആഭരണം വാങ്ങുന്നു. ഈ ആഭരണത്തിന്റെ സൗന്ദര്യമാണ് അത്രയും വിലകൊടുത്ത് ഈ ആഭരണം വാങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അഞ്ചുകൊല്ലത്തിന് ശേഷം ഈ ആഭരണം ബാങ്കിൽ പണയംവയ്ക്കുമ്പോൾ ബാങ്ക് പറയുന്നു അതിൽ ഒന്നര പവന്റെ സ്വർണമേയുള്ളൂ എന്ന്. ബാക്കി നാലുപവന്റെ സ്ഥാനത്ത് മെഴുകാണ് എന്ന്. ഇതുകേട്ട് ഞെട്ടി ഉപഭോക്താവ് കല്യാൺ ജൂവലറിയുടെ ഓഫീസിൽ ചെല്ലുമ്പോൾ അവർ പറയുന്നത് ഇത്തരം ആഭരണങ്ങളിൽ മെഴുകാണ് എന്ന് എല്ലാവർക്കും അറിയാം എന്ന്. അതിൽ അത്ഭുതമൊന്നുമില്ലെന്ന് ജൂവലറിക്കാർ പറയുമ്പോൾ ഉപഭോക്താവ് പറയുന്നു അത് എനിക്ക് അറിയില്ലായിരുന്നു എന്ന്. എങ്കിൽ മെഴുകിന് എങ്ങനെ സ്വർണത്തിന്റെ വിലയിടും എന്ന് ചോദിക്കുമ്പോൾ അത് അങ്ങനെയാണെന്നായി ജൂവലറിക്കാർ. ഇതോടെ സംഭവം ബഹളമാകുന്നു.. പ്രശ്‌നമാകുന്നു. ഈ വിഷയം മറുനാടൻ വാർത്തയായി നൽകുകയും മറ്റ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഈ വിവരം മറച്ചുപിടിക്കുകയും ചെയ്തു. ഈ വിഷയമാണ് ഇന്ന് ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ചചെയ്യുന്നത്. വിഷയത്തിൽ വാങ്ങിയ പണം തിര
തിരുവനന്തപുരത്തെ കല്യാൺ ജൂവലറിയിൽ പോയി ഒരാൾ ഒരു എത്ത്‌നിക് ആഭരണം വാങ്ങുന്നു. ഈ ആഭരണത്തിന്റെ സൗന്ദര്യമാണ് അത്രയും വിലകൊടുത്ത് ഈ ആഭരണം വാങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അഞ്ചുകൊല്ലത്തിന് ശേഷം ഈ ആഭരണം ബാങ്കിൽ പണയംവയ്ക്കുമ്പോൾ ബാങ്ക് പറയുന്നു അതിൽ ഒന്നര പവന്റെ സ്വർണമേയുള്ളൂ എന്ന്. ബാക്കി നാലുപവന്റെ സ്ഥാനത്ത് മെഴുകാണ് എന്ന്. ഇതുകേട്ട് ഞെട്ടി ഉപഭോക്താവ് കല്യാൺ ജൂവലറിയുടെ ഓഫീസിൽ ചെല്ലുമ്പോൾ അവർ പറയുന്നത് ഇത്തരം ആഭരണങ്ങളിൽ മെഴുകാണ് എന്ന് എല്ലാവർക്കും അറിയാം എന്ന്. അതിൽ അത്ഭുതമൊന്നുമില്ലെന്ന് ജൂവലറിക്കാർ പറയുമ്പോൾ ഉപഭോക്താവ് പറയുന്നു അത് എനിക്ക് അറിയില്ലായിരുന്നു എന്ന്. എങ്കിൽ മെഴുകിന് എങ്ങനെ സ്വർണത്തിന്റെ വിലയിടും എന്ന് ചോദിക്കുമ്പോൾ അത് അങ്ങനെയാണെന്നായി ജൂവലറിക്കാർ. ഇതോടെ സംഭവം ബഹളമാകുന്നു.. പ്രശ്‌നമാകുന്നു. ഈ വിഷയം മറുനാടൻ വാർത്തയായി നൽകുകയും മറ്റ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഈ വിവരം മറച്ചുപിടിക്കുകയും ചെയ്തു. ഈ വിഷയമാണ് ഇന്ന് ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ചചെയ്യുന്നത്.
വിഷയത്തിൽ വാങ്ങിയ പണം തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താവ് ജൂവലറിയോട് ആവശ്യപ്പെടുന്നു. ഒടുവിൽ ഇത് ഫെയ്‌സ് ബുക്കിലൂടെ വാർത്തയാക്കുമെന്ന് ഉപഭോക്താവ് പറയുന്നതോടെ ജൂവലറിക്കാർ പറയുന്നു വല ഞങ്ങൾ തിരിച്ചുതരാമെന്ന്. എന്നാൽ ഞാൻ അഞ്ചുകൊല്ലം മുമ്പ് വാങ്ങിയ അതേ വില തിരിച്ചുതരണമെന്ന്. അതിന് ജൂവലറിക്കാർ സമ്മതിക്കുന്നില്ല. അങ്ങനെയാണ് വിഷയം പൊലീസ് സ്റ്റേഷനിൽ എത്തുന്നതും മറുനാടൻ ഇക്കാര്യം വാർത്തയായി നൽകുന്നതും.
പൊലീസിന്റെ മധ്യസ്ഥതയിൽ ഇതിൽ ചർച്ച നടത്തി അവർക്ക് കിട്ടേണ്ട പണം തിരിച്ചു നൽകുന്നു ജൂവലറിക്കാർ. ഏതു മതഗ്രന്ഥത്തിലും കൈവച്ച് സത്യം സത്യം സത്യമെന്ന് പറയാവുന്ന സംഭവമാണ് ഇത്. ഇക്കാര്യം മറുനാടൻ റിപ്പോർട്ട് ചെയ്തത് കല്യാൺ ജൂവലറി ഉടമ ഹിന്ദുവായതുകൊണ്ടാണ് എന്ന് ചിലർ. കല്യാണിൽ നിന്ന് പരസ്യം ചോദിച്ചിട്ട് ലഭിക്കാതെ പോയതുകൊണ്ടാണെന്ന് മറ്റുചിലർ.
എന്നാൽ അത് മറുനാടൻ നൽകിയത് ഇതുകൊണ്ടൊന്നുമല്ല, അത് വാർത്തയായതുകൊണ്ടാണ്. കേരളം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇത്. വലിയ ബ്രാൻഡുകൾ കാണിക്കുന്ന തട്ടിപ്പുകൾ, സാധാരണക്കാരൻ നേരിടുന്ന ഇത്തരം തട്ടിപ്പുകൾ ഒരിക്കലും പത്ര്ങ്ങളിലോ ചാനലുകളിലോ വാർത്തയായി വരില്ല എന്നതാണ് സത്യം. സോഷ്യൽ മീഡിയ ഇത്രയും സജീവമായ, ഒന്നും മറച്ചുവയ്ക്കാൻ പറ്റാത്ത ഇക്കാലത്തുപോലും വലിയ ബ്രാൻഡുകൾ നടത്തുന്ന തട്ടിപ്പുകളും വലിയ ബ്രാൻഡ് ഉടമകൾ നടത്തുന്ന വെട്ടിപ്പുകളും ലോകമറിയുന്നില്ല. കരിക്കിനേത്ത് എന്ന തുണിക്കടയുടെ ഉടമ ഒരാളെ തല്ലിക്കൊന്നിട്ടുപോലും അത് വാർത്തയാക്കിയില്ല ഇവർ.
എന്നാൽ ഞങ്ങൾ പത്രപ്രവർത്തനം പരിശീലിച്ചിരിക്കുന്നത് ജനങ്ങൾ അറിയേണ്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുകയാണ് മാധ്യമധർമ്മം എന്നാണ്. ഞങ്ങളുടെ വാർത്ത വ്യാജമാണെന്ന് വ്യക്തമായി പറയാതെ കല്യാണിന് എതിരെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്ക് എതിരെ നിയമ നടപടി ഉണ്ടാകും എന്ന് കേരളത്തിലെ പത്രങ്ങൾ മുഴുവൻ എഴുതിയിരിക്കുകയാണ് കല്യാൺ മുതലാളിക്കു വേണ്ടി. ഇതിന് പിന്നാലെ ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ തന്നെ മലയാള മനോരമയുടെ ഒന്നാം പേജിൽ നിറഞ്ഞുനിൽക്കുന്ന പരസ്യം നൽകി കല്യാൺ. വരും ദിവസങ്ങളിൽ മറ്റുപത്രങ്ങളുടേയും ഒന്നാം പേജിൽ പരസ്യം വരും.
ഇതിലും രസരകരമായ മറ്റൊരു വസ്തുതയുമുണ്ട്. ഇത്തരമൊരു വാർത്ത നൽകിയിട്ടും ഞങ്ങളെ കുറ്റം പറയുന്നവരുണ്ട് എന്നതാണത്. ജാതിയോ മതമോ സാമ്പത്തിക ശാസ്ത്രമോ കണക്കിലാക്കാതെയാണ് മറുനാടൻ ഇത്തരമൊരു നിലപാട് എടുക്കുന്നത് എന്ന് മനസ്സിലാക്കുക. കല്യാൺ ജൂവലറിയുടേയും കല്യാൺ സിൽക്‌സിന്റേയുമൊക്കെ പരസ്യം മറുനാടൻ ചോദിച്ചാൽ ലഭിക്കും. അവരുടെയൊക്കെ പരസ്യം തയ്യാറാക്കുന്ന ഏജൻസികൾ മറുനാടനെ പരസ്യം നൽകാനായി സമീപിക്കാറുമുണ്ട്.
ഞങ്ങൾ ആ പരസ്യം നിഷേധിക്കുന്നത് ആ ബ്രാൻഡ് മോശമായതുകൊണ്ടല്ല. ഞങ്ങൾക്ക് ഒരു ഡിമാൻഡുണ്ട്. പരസ്യം ഞങ്ങൾ സ്വീകരിക്കാം. പക്ഷേ.. അതിന്റെ പേരിൽ വാർത്ത നൽകരുതെന്ന് ആവശ്യപ്പെടരുത് എന്നതാണ് ഞങ്ങളുടെ ഡിമാൻഡ്. എന്നാൽ ഇവിടെയുള്ള ബ്രാൻഡുകളിൽ മിക്കവയും പരസ്യം നൽകുന്നത് സ്ഥാപനത്തിന് എതിരെ വാർത്ത നൽകരുതന്ന ആവശ്യംകൂടി മുന്നിൽവച്ചുകൊണ്ടാണ്. അതുകൊണ്ടുതന്നെ അത്തരം പരസ്യങ്ങൾ ഞങ്ങൾ വാങ്ങുന്നുമില്ല. വായനക്കാർ ഞങ്ങളുടെ കൂടെ ഉറച്ചുനി്ൽക്കുന്നിടത്തോളം ഇത് ഞങ്ങളെ ബാധിക്കുകയില്ല. മറുനാടൻ ഒരു വാർത്തയുടെ പേരിലും ആരെയും ബ്‌ളാക്ക് മെയിൽ ചെയ്യാറില്ല. അതുകൊണ്ട് ഞങ്ങൾ സത്യത്തോടൊപ്പമാണെന്ന് മനസ്സിലാക്കി വായനക്കാർ ഞങ്ങളെ പിന്തുണയ്ക്കുന്നു.