- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസദ് അമേരിക്ക പറയും പോലൊരു കൊലയാളിയാണോ? മതേതരനായ ഒരു ഭരണാധികാരിയെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? റഷ്യയുടെ സിറിയൻ റോൾ എന്താണ്? എങ്ങനെയാണ് പത്ത് ശതമാനം പോലും ഇല്ലാത്ത ജനതയുടെ പ്രതിനിധി 18 കൊല്ലമായി ഭരിക്കുന്നത്
ലോകത്തിന്റെ കണ്ണ് ഇപ്പോൾ ഏഷ്യയിലാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള, ലോകത്ത് ഏറ്റവും വികസനം നടക്കുന്ന ചൈന ഇന്ത്യ എന്നീ രണ്ടു രാജ്യങ്ങളിൽ. ലോകത്തിലെ ഏറ്റവും വലിയ ഉപഭോഗ വ്യവസ്ഥയുള്ള രണ്ടു രാജ്യങ്ങളാണിവ. ഈ പ്രത്യേകതകൾ കൊണ്ട് മാത്രമല്ല, ലോകത്ത് ഏറ്റവും പ്രാധാന്യമുള്ള, പ്രധാന സംഭവങ്ങൾ നടക്കുന്നതും സംസ്‌കാരങ്ങളുള്ളതുമൊക്കെ ഏഷ്യയിൽ തന്നെയാണ്. മധ്യേഷ്യയിലും പശ്ചിമേഷ്യയിലുമായുള്ള രാജ്യങ്ങളിലാണ് ലോക സംസ്‌കാരം തന്നെ. മിക്ക നദീതട സംസ്‌കാരത്തിന്റേയും ഉറവിടങ്ങളും ഇവിടെതന്നെ. ലോകത്തെ ഏറ്റവും സ്വാധീനമുള്ള മൂന്ന് മതങ്ങൾ. ഇസ്‌ളാമും ക്രിസ്റ്റിയാനിറ്റിയും ഹിന്ദുമതവും. മൂന്നും അടിസ്ഥാനമാക്കിയിരിക്കുന്നത് ഏഷ്യയിൽ തന്നെ. അതിനപ്പുറമുള്ള ബുദ്ധമതവും അതുപോലുള്ള സംസ്‌കാരങ്ങളുമൊക്കെ ഏഷ്യയുടെ സംഭാവനയാണ്. പൂർവമധ്യേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും നിർണായകമായ രാജ്യങ്ങളിലൊന്നാണ് സിറിയ. സിറിയയുടെ സംസ്‌കാരവും ചരിത്രവും ലോകചരിത്രവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ക്രൈസ്തവ മതം ഏഷ്യയിൽ ആരംഭിച്ച് യൂറോപ്പിലും ലാറ്റിനമേരിക്കയിലേക്കുമൊക്ക
ലോകത്തിന്റെ കണ്ണ് ഇപ്പോൾ ഏഷ്യയിലാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള, ലോകത്ത് ഏറ്റവും വികസനം നടക്കുന്ന ചൈന ഇന്ത്യ എന്നീ രണ്ടു രാജ്യങ്ങളിൽ. ലോകത്തിലെ ഏറ്റവും വലിയ ഉപഭോഗ വ്യവസ്ഥയുള്ള രണ്ടു രാജ്യങ്ങളാണിവ. ഈ പ്രത്യേകതകൾ കൊണ്ട് മാത്രമല്ല, ലോകത്ത് ഏറ്റവും പ്രാധാന്യമുള്ള, പ്രധാന സംഭവങ്ങൾ നടക്കുന്നതും സംസ്‌കാരങ്ങളുള്ളതുമൊക്കെ ഏഷ്യയിൽ തന്നെയാണ്. മധ്യേഷ്യയിലും പശ്ചിമേഷ്യയിലുമായുള്ള രാജ്യങ്ങളിലാണ് ലോക സംസ്‌കാരം തന്നെ. മിക്ക നദീതട സംസ്‌കാരത്തിന്റേയും ഉറവിടങ്ങളും ഇവിടെതന്നെ. ലോകത്തെ ഏറ്റവും സ്വാധീനമുള്ള മൂന്ന് മതങ്ങൾ. ഇസ്‌ളാമും ക്രിസ്റ്റിയാനിറ്റിയും ഹിന്ദുമതവും. മൂന്നും അടിസ്ഥാനമാക്കിയിരിക്കുന്നത് ഏഷ്യയിൽ തന്നെ. അതിനപ്പുറമുള്ള ബുദ്ധമതവും അതുപോലുള്ള സംസ്‌കാരങ്ങളുമൊക്കെ ഏഷ്യയുടെ സംഭാവനയാണ്.
പൂർവമധ്യേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും നിർണായകമായ രാജ്യങ്ങളിലൊന്നാണ് സിറിയ. സിറിയയുടെ സംസ്‌കാരവും ചരിത്രവും ലോകചരിത്രവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ക്രൈസ്തവ മതം ഏഷ്യയിൽ ആരംഭിച്ച് യൂറോപ്പിലും ലാറ്റിനമേരിക്കയിലേക്കുമൊക്കെ പടർന്നെങ്കിലും ഏഷ്യൻ രാജ്യങ്ങളിൽ അത് ഏതാണ്ട് അവസാനിച്ചപ്പോൾ അതിന്റെ അടിത്തറ കാത്തുസൂക്ഷിച്ച ഏകരാജ്യം സിറിയ ആയിരുന്നു. ഇന്ന് ഒരു ഭൂരിപക്ഷ ഇസ്‌ളാമിക സാജ്യമായി തന്നെ സിറിയ തുടരുമ്പോഴും പത്തുമുതൽ 12 ശതമാനം വരെ ജനങ്ങൾ അവിടെ ക്രൈസ്തവ വിശ്വാസമുള്ളവരാണ്. ഈസ്റ്റേൺ ക്രൈസ്തവ സഭകളിൽ ഏറെ സഭകളുടെ ആസ്ഥാനവും സിറിയയാണ്. കേരളത്തിലെ യാക്കോബായ അടക്കമുള്ള സഭകളുടെ.
80 ശതമാനം വരുന്ന സിറിയയിലെ ഇസ്‌ളാമിക വിശ്വാസികൾ ഭൂരിഭാഗവും സുന്നികൾ തന്നെ. ഷിയകൾ തരക്കേടില്ലാതെ അവിടെയുണ്ട്. കുർദുകളും ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത നിരവധി മുസ്‌ളീം ഗോത്ര സമൂഹങ്ങളും ഉണ്ട് അവിടെ. ഇതിൽ രസകരമായ വസ്തുത സിറിയയുടെ ഭരണം കയ്യാളുന്ന ആസാദ് ഈ പ്രധാന ഇസ്‌ളാമിക വിഭാഗത്തിലൊന്നും പെട്ടയാളല്ല എന്നതാണ്. അലയൻ എന്നുപറയുന്ന ചെറു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി. 1773 മുതൽ 2000 വരെ ആസാദിന്റെ പിതാവായിരുന്നു സിറിയ ഭരിച്ചിരുന്നത്. പിന്നീട് പതിനെട്ടുകൊല്ലം ആസാദിന്റെ കയ്യിലും. ഇതുതന്നെയാണ് സിറിയയുടെ പ്രതിസന്ധിയുടെ കാരണവും. ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് വിലയിരുത്തുന്നത് ഈ വിഷയമാണ്.