തിരുവനന്തപുരം: കേരളീയ സമൂഹം അടുത്ത കാലത്തായി ഏറ്റവും അധികം ചർച്ച ചെയ്യുന്ന ഒന്നാണ് പ്രകൃതി ചികിത്സയും പ്രകൃതി ജീവനവും. ശാസ്ത്രീയ ചികിത്സക്കാർ ഈ ചികിത്സാ രീതിയെ എതിർക്കുന്നു, പ്രകൃതി ചികിത്സക്കാർ ശാസത്രീയ ചികിത്സയെ എതിർക്കുന്നു. എന്നാൽ ഈ രണ്ട് ചികിത്സയും നാടിന് ആവശ്യമാണ്. ഒരോ ചികിത്സാ രീതികൾക്കും അർഹിക്കുന്ന പ്രാതിനിധ്യം സമൂഹത്തിലുണ്ട്. പ്രകൃതി ചികിത്സ ജീവിത ശൈലി രോഗങ്ങൾക്കുള്ള പരിഹാരമാണ്. അലോപ്പതി ചികിത്സയെ തള്ളിപ്പറയാതെ തന്നെ പ്രകൃതി ചികിത്സയെ അംഗീകരിക്കുന്ന കാലമാണ് വേണ്ടത്.

കേരള സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് വർക്കലയിൽ സ്ഥിതി ചെയ്യുന്നത്. പത്ത് ദിവസത്തെ ചികിത്സക്കായി എത്തിയപ്പോൾ കണ്ടത് വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങളാണ്. വലിയ രോഗങ്ങളുമായി എത്തുന്നവർ ഭേദമായി പോകുന്നു. നാഡീഞരമ്പുകളുടെ രോഗത്താൽ നടക്കാൻ കഴിയാത്തവരും ചികിത്സ കഴിയുമ്പോൾ ഭേദമായി പോകുന്നത് കാണാം. ചികിത്സ രീതിക്കപ്പുറം ഒരു സ്‌നേഹത്തിന്റെ കൂട്ടായ്മയും ഇവിടെ കാണാം.

ഇവിടുത്തെ ചികിത്സ രീതികളും വ്യത്യസ്തമാണ്. രാവിലെ അഞ്ചിന് എഴുനേൽക്കണം. നടക്കാൻ പോകേണ്ട സമയമാണിത്. ആറു മുതൽ ഏഴു വരെ യോഗ. ഏഴിന് കുമ്പളങ്ങാ ജ്യൂസ്. ഏഴു മുതൽ എട്ടു വരെ എക്‌സര്‌സൈസുകൾ. എട്ടു മുതൽ ഒൻപതു വരെ പ്രധാന ചികിത്സകൾ- വെറ്റ് സോനാ, ഡ്രൈ സോനാ, സ്റ്റീം ബാത്ത്, തുടങ്ങിയവ ആണിത്. പിന്നെ ഡോക്റ്ററെ കാണണം. പത്തേകാലിനു ആദ്യ രണ്ടു ദിവസങ്ങളിൽ അവിയൽ. ബാക്കി ദിവസങ്ങളിൽ ഒരു ജ്യൂസ് ആണ് നൽകേണ്ടത്. സർക്കാർ ബജറ്റ് കുറവായതിനാൽ ഒരു കഷ്ണം തണ്ണി മത്തൻ ആയിരിക്കും കിട്ടുക. പിന്നെ ബില് അടച്ച ശേഷം രണ്ടാം ഘട്ട ചികിത്സ, മണ്ണ് ചികില്‌സ, സൺ ബാത്ത്, സര്ക്യൂട് ജെറ്റ്, തുടങ്ങിയ കുറച്ചു കൂടി ലൈറ്റ് ആയുള്ള ചികിത്സകൾ ആണ്. മൂന്നു മണിക്ക് വീണ്ടും യോഗ, നാലേകാലിനു അവിയൽ കിട്ടുനനവർക്കു സാലഡ്, അല്ലാത്തവർക്ക് തണ്ണിമത്തൻ കഷ്ണം. വൈകുന്നേരം ഏഴിന് ഒരു വെജിറ്റബിൾ സൂപ്പ്. ഇത്രയുമാണ് ഭക്ഷണം.

പ്രകൃതി ഭക്ഷണങ്ങൾ കഴിച്ചും കൃതൃമായ ജീവിതശൈലികളിലൂടെയും രോഗം മാറുന്നു എന്നതാണ് വർക്കലയിലെ ചികിത്സ രീതിയുടെ പ്രത്യേകത. സർക്കാർ സ്ഥാപനമായതുകൊണ്ട് തന്നെ പരിമിതി നിലനിൽക്കുമ്പോഴും ഡോ ജയകുമാറിന്റെ കൃത്യമായ മേൽനോട്ടത്തിൽ ഏറ്റവും ഭംഗിയായി നടക്കുന്ന സ്ഥാപനമാണ് ഇത്. സർക്കാർ സ്ഥാപനത്തിന്റെ പോരായ്മകൾ ധാരാളമുള്ള സ്ഥാപനത്തിന് സർക്കാർ വേണ്ട പിന്തുണ നൽകണം. മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കെലെങ്കിലും സ്ഥാപനം സന്ദർശിക്കണമെന്നും ഇവരുടെ ആവശ്യമാണ്.