- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്ക് ഇഷ്ടപ്പെടാത്തത് പറയുന്നതുകൊണ്ട് മാത്രം തല്ലിയൊടിക്കാൻ എന്തവകാശമാണുള്ളത് ? നമ്മുടെ ജനാധിപത്യം ഇങ്ങനെ നിലനിൽക്കുന്നത് ഞങ്ങൾ മാധ്യമപ്രവർത്തകർ ഉള്ളതുകൊണ്ടാണ് മാധ്യമപ്രവർത്തകരെ തല്ലിചതച്ച് രാമരാജ്യം സ്ഥാപിക്കാൻ ഇറങ്ങിയിരിക്കുന്ന സംഘപരിവാറുകാരോട്.. ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: നമ്മുടെ ജനാധിപത്യത്തിന്റെ മൂന്ന് അടിസ്ഥാന തൂണുകൾ പാർലമെന്റും ജുഡീഷ്യറിയും എക്സിക്യൂട്ടീവുമാണ്. പാർലമെന്റ് എന്ന് പറയുമ്പോൾ അതിൽ നിയമസഭകളും ഉൾപ്പെടും. പാർലമെന്റും നിയമസഭയും നിയമങ്ങൾ പാസാക്കും. അവ എക്സിക്യൂട്ടീവുകൾ നടപ്പിലാക്കുന്നു. നടപ്പിലാക്കുന്നത് ചട്ടങ്ങളും നിയമങ്ങളും ഭരണഘടനയും പാലിച്ച് ആണോ എന്ന് കോടതി വിലയിരുത്തുന്നു. ഇതാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ. എങ്ങനെയാണ് നിയമങ്ങൾ നിർമ്മിക്കുന്നത് എന്നതാണ്. സംസ്ഥാനങ്ങളുടെ കാര്യം വരുമ്പോൾ എംഎൽഎമാരും രാജ്യത്തിന്റെ കാര്യം വരുമ്പോൾ എംപിമാരും ആണ് നിയമം നിർമ്മിക്കുന്നത്.
എന്നാൽ എങ്ങനെ ആയിരിക്കണം ഓരോ നിയമവും നിർമ്മിക്കേണ്ടത് അല്ലെങ്കിൽ എങ്ങനെയാണ് ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു നിയമം നിർമ്മിക്കുന്നത് അല്ലെങ്കിൽ അതിന്റെ ആവശ്യം എന്താണ് എന്ന് എങ്ങനെയാണ് തീരുമാനിക്കുന്നത്. ഇവിടെയാണ് മാധ്യമങ്ങളുടെ പ്രസ്കതി. നിയമനിർമ്മാണം എന്ന് പറയുന്നത് പൊതുജന അഭിപ്രായം ആണ് പ്രധാനം. ഒരു വിഷയത്തിൽ പൊതുജനം ഒരു ആഗ്രഹം വെച്ച് പുലർത്തുമ്പോൾ അത് സാമാന്യ യുക്തിക്കും ഭരണഘടനയ്ക്കും എതിരല്ലെങ്കിൽ നിയമമാക്കി മാറ്റുക എന്നതാണ് പാർലമെന്റിന്റെ കടമ. അപ്പോൾ മറ്റൊരു ചോദ്യം ഉയരുന്നത് എങ്ങനെയാണ് പൊതുജന അഭിപ്രായം അറിയുക എന്നതാണ്. അവിടെയാണ് മാധ്യമങ്ങളുടെ പ്രസക്തി.
പൊതുജന അഭിപ്രായം ശേഖരിക്കുക മാധ്യമങ്ങളാണ്. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങളുടെ ഉടമസ്ഥത കുത്തക മുതലാളിമാരുടെ കയ്യിൽ എത്തുമ്പോഴും അതിന്റെ പത്രാധിപ സ്ഥാനം സ്വതന്ത്ര രാഷ്ട്രീയ ബോധമുള്ള ഒരാളെ ഏൽപ്പിക്കുന്നത്. സാങ്കേതികമായി പത്രത്തിന്റെ എഡിറ്ററായും ഉടമയായും ഒരാളെ നിയമിക്കുക തെറ്റല്ല എങ്കിലും ഉത്തരവാദിത്വമുള്ള മാധ്യമങ്ങൾ എഡിറ്ററായി ചുമതല ഏൽപ്പിക്കുന്ന് മറ്റ് പലരേയും ആണ്. അത് മാധ്യമപ്രവർത്തനത്തിൽ പ്രവർത്തി പരിചയമുള്ള ഒരാളെ തന്നെയായിരിക്കും. അതുകൊണ്ട് തന്നെ മാധ്യമങ്ങൾ നിഷ്പക്ഷമായ നിലപാട് എടുക്കേണ്ടത് ഉണ്ട്. പ്രത്യേകിച്ച് മാധ്യമപ്രവർത്തകർ അവർക്ക് ഒരു രാഷ്ട്രിയമുണ്ട്. ഒരു മത വിശ്വാസം ഉണ്ടാകാം. എന്നാൽ ഒരു വാർത്തയെ സമീപിക്കുമ്പോൾ ഒരിക്കലും ഒരു മാധ്യമപ്രവർത്തകൻ ആ രാഷ്ട്രീയ പാർട്ടിയുടേയോ മതത്തിന്റേയോ വക്താവായിക്കൂട. അവർ ഈ സമുധായത്തിന്റെ മൊത്തം പ്രതിനിധികളാകണം.
മാധ്യമപ്രവർത്തകർ ഒരിക്കലും സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ പാടില്ല. അത്തരത്തിൽ അധികാരത്തിനും സ്വാർഥ താൽപര്യത്തിനും വേണ്ടി പെരുമാറുന്നും പണി എടുക്കുന്നതും തെറ്റാണ്. അത്തരക്കാരുടെ എണ്ണവും കുറവല്ല. എന്നാൽ മഹാ ഭൂരിപക്ഷം മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇപ്പോഴും എത്തിക്സിന് അനുസരിച്ച് പെരുമാറുന്നതും നിലകൊള്ളുന്നവരുമാണ്. എല്ലാവർക്കും അവസം നൽകുന്നതിനും അവർക്ക് തെിരഭിപ്രായമുള്ള രാഷ്ട്രീയ മത നേതാക്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതിനും എല്ലാം ശ്രദ്ധിക്കുമ്പോൾ കേരളത്തിൽ ഉൾപ്പടെ അങ്ങനെ തന്നെയാണ്. എന്നിട്ടും രാഷ്ട്രീയ പാർട്ടികളും മത നേതാക്കളും അവർക്ക് ഇഷ്ടമല്ലാത്തതും ്അവർക്ക് എതിരെ ഉള്ളതുമായ വാർത്തകൾ വരുമ്പോൾ മാധ്യമപ്രവർത്തകരെ അക്രമിക്കുകയാണ്.
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ അഭിപ്രായവുമായി യോജിക്കാത്ത അവസരത്തിൽ എന് അധികാരത്തിന്റെ പേരിലാണ് നിങ്ങൾ ഞങ്ങളെ ഉപദ്രവിക്കുകയും മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്. എന്ത് അധികാരത്തിലാണ് ക്യാമറകൾ തട്ടിപ്പറിക്കുന്നത്. ഇങ്ങനെ മാധ്യമപ്രവർത്തകരെയും മാധ്യമങ്ങളേയും ്അതിക്രമിക്കുന്നതിൽ സിപിഎമ്മും ബിജെപിയും ആണ് എപ്പോഴും മുന്നിൽ. അവർക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ വന്നാൽ അത് എഴുതിയവരേയും പ്രസിദ്ധീകരിച്ചവരേയും വളഞ്ഞിട്ട് അധിക്ഷേപിക്കുകയും തറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത് പതിവാണ്.
ഇത്തരത്തിൽ ഷാനി പ്രഭാകറിനേയും സിന്ധു സൂര്യകുമാറിനേയും വിനു വി ജോണിനേയും വേണു ബാലകൃഷ്ണനേയും ഇതിന് ഉദാഹരണമായി കാണാം. സിപിഎമ്മിനെ കടത്തിവെട്ടുന്ന മാടമ്പിത്തരമാണ് ഈ വിഷയത്തിൽ ബിജെപിക്ക്. ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം നടന്ന സംഘർഷത്തിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം അക്രമിക്കപ്പെട്ടത് 39 മാധ്യമപ്രവർത്തകരാണ്. ഷാജില എന്ന കൈരളി ടിവി ക്യാമറപേഴ്സണെതിരെ അവർ സംഘപരിവാർ പരിപാടി റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ അവർ അക്രമിക്കപ്പെടുന്നു. കണ്ണുനീരോടെ അവർ അവരുടെ ജോലി ചെയ്യുന്നു. ഇത് ഏതൊരു മാധ്യമപ്രവർത്തകന്റെയും നെഞ്ച് തകർക്കുന്നതാണ്. സ്വന്തം ജോലി ചെയ്യുമ്പോഴും അക്രമിക്കപ്പെടുന്ന സാഹചര്യത്തിലും അതിൽ നിന്ന് പിന്മാറാൻ കഴിയാത്ത നസ്സഹായ അവസ്ഥയാണ് അത്. കൈരളി ടിവി റിപ്പോർട്ടർമാരെ കാണുമ്പോൾ സംഘപരിവാരിന് അങ്ങ് അക്രമിക്കാൻ തോന്നുകയാണ്. അവർ മനസ്സിലാക്കാൻ ശ്രമിക്കേണ്ടത് അവർ ചെയ്യുന്നത് അവരുടെ തൊഴിലാമ് എന്നതാണ്.
ഇത്തരത്തിൽ അക്രമം അഴിച്ച് വിടുന്ന സംഘപരിവാർ പ്രവർത്തകർ മനസ്സിലാക്കേണ്ടത് നിങ്ങൾ അക്രമിക്കുന്ന മാധ്യമപ്രവർത്തകർ എല്ലാവും ശബരിമലയിൽ സ്ത്രീകൾ പ്രവേശിപ്പിക്കണം എന്ന് താൽപര്യപ്പെടുന്നവർ ആയിരിക്കില്ല.അങ്ങനെ കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത് എന്ന് പറയേണ്ടിവരും....ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണാം