- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെമ്പഴന്തിയിൽ മൈൻഡ് ആൻഡ് ബോഡി ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു
ചെമ്പഴന്തി: മാനസിക-ശാരീരിക ആരോഗ്യചികിത്സകൾക്ക് തുല്യ പരിഗണന നൽകുന്ന ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മൈൻഡ് ആൻഡ് ബോഡി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ റവന്യു മന്ത്രി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു. ചെമ്പഴന്തി വെഞ്ചാവോട് സ്ഥാപിച്ച പുതിയ ചികിത്സാകേന്ദ്രത്തിൽ 26 മുറികളുണ്ട്. ശാരീരികരോഗങ്ങളിൽ പലതും മനസുമായി ബന്ധപ്പെട്ടതായതിനാൽ സംയോജിത ചികിത്സ
ചെമ്പഴന്തി: മാനസിക-ശാരീരിക ആരോഗ്യചികിത്സകൾക്ക് തുല്യ പരിഗണന നൽകുന്ന ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മൈൻഡ് ആൻഡ് ബോഡി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ റവന്യു മന്ത്രി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു. ചെമ്പഴന്തി വെഞ്ചാവോട് സ്ഥാപിച്ച പുതിയ ചികിത്സാകേന്ദ്രത്തിൽ 26 മുറികളുണ്ട്.
ശാരീരികരോഗങ്ങളിൽ പലതും മനസുമായി ബന്ധപ്പെട്ടതായതിനാൽ സംയോജിത ചികിത്സ ഉപകാരപ്രദമാണെന്ന് മന്ത്രി പറഞ്ഞു. മരുന്നിന്റെ വില നിയന്ത്രിക്കാൻ താൻ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയ കാരുണ്യ മരുന്നുഷോപ്പുകൾ നല്ല പ്രതികരണമാണ് നൽകുന്നത്. മരുന്നുവില കൂടുന്നത് പാവപ്പെട്ടവരെ ബുദ്ധിമുട്ടിലാക്കുന്നതായി അടൂർ പ്രകാശ് പറഞ്ഞു. സംസ്ഥാനത്ത് കണ്ടു വരുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ 20 ശതമാനത്തിന് മുകളിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതുകൂടിയാണെന്ന് പ്രശസ്ത മനോരോഗവിദഗ്ധനും ഫിസിഷ്യനുമായ ഡോ. ഡി രാജു സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. ഡോ. ഡി രാജുവിന്റെയും ഡയബറ്റോളജിസ്റ്റ് ഡോ. വി ഗോപാലകൃഷ്ണന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടർമാരാണ് ചികിത്സാകേന്ദ്രം നയിക്കുന്നത്.
പുതിയ സങ്കൽപ്പത്തോടെയുള്ള ആതുരശുശ്രൂഷാകേന്ദ്രം ചെമ്പഴന്തിയിൽ തുറന്നതിൽ ചടങ്ങിൽ അധ്യക്ഷനായിരുന്ന എംഎ വാഹിദ് എംഎൽഎ സന്തോഷം പ്രകടിപ്പിച്ചു. മേയർ അഡ്വ. കെ ചന്ദ്രിക ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. പികെ ജമീല, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെഎസ് ഷീല, ജി രാജ്‌മോഹൻ, തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം മുൻ സൂപ്രണ്ട് ഡോ. ആർ പ്രഭാചന്ദ്രൻനായർ എന്നിവർ സംസാരിച്ചു.