- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
കാരറിൽ പറഞ്ഞതിനേക്കാൾ കൂടുതൽ ഫീസ് ഈടാക്കിയാൽ ലൈസൻസ് റദ്ദാക്കും; ട്രെയിനി തിരഞ്ഞെടുക്കുന്ന ഭാഷയിൽ പ്രാവീണ്യമുള്ള പരിശീലകന്റെ ലഭ്യത ഉറപ്പാക്കണം; ഖത്തറിലെ ഡ്രൈവിങ് സ്കൂളുകളിൽ നടപ്പിലാക്കാൻ പോകുന്ന ഏകീകൃത കരാറിലെ നിബന്ധനകൾ ഇങ്ങനെ
ദോഹ: രാജ്യത്തെ മുഴുവൻ ഡ്രൈവിങ് സ്‌കൂളുകളിലും ഏകീകൃത കരാർ നടപ്പാക്കാൻ സാമ്പത്തിക വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും കർശന നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് കരാറുമായി ബന്ധപ്പെട്ട് വ്യക്തമായ മാർഗനിർദേശങ്ങളും മന്ത്രാലയങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.ഏകീകൃത കരാറിൽ ഡ്രൈവിങ് പഠിതാക്കളോട് സകൂളുകൾക്കുള്ള ചുമതലകൾ വ്യക്തമാക്കിയിരിക്കണം എന്നതാണ് പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. സ്‌കൂളുകൾ ഇതിന് തയ്യാറായില്ലെങ്കിൽ ട്രെയിനിക്ക് സ്‌കൂൾ ഭരണനിർവഹണ ഓഫീസിൽ പരാതി നൽകാം. ഓഫീസിൽ നിന്നും വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പരാതിയുമായി ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് കൊമേഴ്സ്യൽ ഫ്രോഡ് വകുപ്പ് എന്നിവരെ സമീപിക്കാം. കൂടാതെ സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിലെ കോമ്പറ്റീഷൻ പ്രൊട്ടക്ഷൻ വകുപ്പിനെയും സമീപിക്കാം. കരാറിലെ പ്രധാന വ്യവസ്ഥകൾ പഠനത്തിനായി ട്രെയിനി തിരഞ്ഞെടുക്കുന്ന ഭാഷയിൽ പ്രാവീണ്യമുള്ള പരിശീലകന്റെ ലഭ്യത നിർബന്ധമായും ഉറപ്പാക്കണം. പ്രായോഗികവും സൈദ്ധാന്തികവുമായ പരിശീലനത്തിലു
ദോഹ: രാജ്യത്തെ മുഴുവൻ ഡ്രൈവിങ് സ്‌കൂളുകളിലും ഏകീകൃത കരാർ നടപ്പാക്കാൻ സാമ്പത്തിക വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും കർശന നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് കരാറുമായി ബന്ധപ്പെട്ട് വ്യക്തമായ മാർഗനിർദേശങ്ങളും മന്ത്രാലയങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.ഏകീകൃത കരാറിൽ ഡ്രൈവിങ് പഠിതാക്കളോട് സകൂളുകൾക്കുള്ള ചുമതലകൾ വ്യക്തമാക്കിയിരിക്കണം എന്നതാണ് പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്.
സ്‌കൂളുകൾ ഇതിന് തയ്യാറായില്ലെങ്കിൽ ട്രെയിനിക്ക് സ്‌കൂൾ ഭരണനിർവഹണ ഓഫീസിൽ പരാതി നൽകാം. ഓഫീസിൽ നിന്നും വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പരാതിയുമായി ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് കൊമേഴ്സ്യൽ ഫ്രോഡ് വകുപ്പ് എന്നിവരെ സമീപിക്കാം. കൂടാതെ സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിലെ കോമ്പറ്റീഷൻ പ്രൊട്ടക്ഷൻ വകുപ്പിനെയും സമീപിക്കാം.
കരാറിലെ പ്രധാന വ്യവസ്ഥകൾ
പഠനത്തിനായി ട്രെയിനി തിരഞ്ഞെടുക്കുന്ന ഭാഷയിൽ പ്രാവീണ്യമുള്ള പരിശീലകന്റെ ലഭ്യത നിർബന്ധമായും ഉറപ്പാക്കണം. പ്രായോഗികവും സൈദ്ധാന്തികവുമായ പരിശീലനത്തിലും ഇത് ബാധകമാണ്. പ്രാഥമിക പരിശീലകന്റെ അഭാവത്തിലും പ്രാവീണ്യം നേടിയ പരിശീലകന്റെ ലഭ്യത ഉറപ്പാക്കണം. പരിശീലനം നൽകുന്നയാൾ പുരുഷനാണെങ്കിൽ വനിതാ ട്രെയിനിക്ക് പരിശീലനത്തിനിടയിൽ രക്ഷകർത്താവിനെ ഒപ്പംകൂട്ടാം. എന്നാൽ രക്ഷകർത്താവ് ട്രെയിനിയുടെ ജോലിക്കിടയിൽ ഇടപെടാൻ പാടില്ല.
ട്രെയിനി പണമായി വേണം ഫീസ് നൽകാൻ. തനിക്ക് അഭികാമ്യമായ ഭാഷയിൽ കരാറിന്റെ പകർപ്പും വാങ്ങിയിരിക്കണം. കൂടാതെ സേവനങ്ങളുടെ വിവരങ്ങളും അതിന്റെ നിരക്കുകളും ഉൾപ്പെടുന്ന വിശദമായ രസീതും കൈപ്പറ്റിയിരിക്കണം. പ്രായോഗിക, സൈദ്ധാന്തിക പരിശീലനം, ട്രെയിനിങ് അനുമതി വിതരണം ചെയ്യുന്നതിനുള്ള നിരക്ക്, വാഹനം ഉപയോഗിക്കുന്നതിനുള്ള നിരക്ക്, ഗതാഗത മാർഗനിർദേശങ്ങളുടെ ലഘുഗ്രന്ഥത്തിന്റെ നിരക്ക് എന്നിവയെല്ലാം ഫീസിൽ ഉൾപ്പെടുന്നു.
പരിശീലനത്തിന് മുമ്പ് സ്‌കൂളിനെ അറിയിക്കാതെ വ്യക്തമായ കാരണമില്ലാതെ
ക്ലാസിൽ ട്രെയിനി പങ്കെടുക്കാതിരുന്നാൽ കരാർ പ്രകാരമുള്ള ഫീസ് ട്രെയിനി സ്‌കൂളിന് നൽകിയിരിക്കണം. ട്രെയിനിയുടെ അസാന്നിധ്യമോ അല്ലെങ്കിൽ ഇടക്ക് വച്ച് ഡ്രൈവിങ് പഠനം നിർത്തുകയോ ചെയ്താൽ കരാറിലെ വ്യവസ്ഥ പ്രകാരം ബാക്കി ഫീസ് തുക ട്രെയിനിക്ക് തിരികെ നൽകിയിരിക്കണം. സ്‌കൂളിന്റെ ഭരണനിർവഹണ തുകയായ 350 റിയാൽ, പെർമിറ്റ് ഫീസ്, ഗതാഗത ലഘുപുസ്തകത്തിന്റെ തുക, പരിശീലനം നടത്തിയ ക്ലാസിന്റെ ഫീസ് എന്നിവ കുറച്ചശേഷമുള്ള ബാക്കി തുകയാണ്
ട്രെയിനിക്ക് തിരികെ നൽകേണ്ടത്.
വിദേശ ഡ്രൈവിങ് ലൈസൻസുള്ള ട്രെയിനിയാണെങ്കിൽ ഗതാഗത ജനറൽ
ഡയറക്ടറേറ്റിൽ നിന്നുള്ള അനുമതി തേടിയ ശേഷം പകുതി ദൈർഘ്യമുള്ള കോഴ്സിന് രജിസ്റ്റർ ചെയ്യാം. മൂന്ന് മാസമാണ് പരിശീലനത്തിനുള്ള അനുമതി. കാലാവധി കഴിയുന്നതിന് മുമ്പ് പരിശീലന അനുമതി പുതുക്കണമെങ്കിൽ 150 റിയാലാണ് ട്രെയിനി നൽകേണ്ടത്. സ്‌കൂളും ട്രെയിനികളും രാജ്യത്തെ ഗതാഗത നിയമങ്ങളും വ്യവസ്ഥകളും നിർബന്ധമായും പാലിച്ചിരിക്കണം. ട്രെയിനികളുടെ പക്കൽ നിന്നും പരിശീലകർ പണമോ സമ്മാനമോ സ്വീകരിക്കാൻ പാടില്ല. പരാതി ലഭിച്ചാൽ ജോലിയിൽ നിന്നും പരിശീലകരെ പുറത്താക്കും. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി പരാതി സത്യമെന്നു തെളിഞ്ഞാൽ ശിക്ഷാനടപടികളുംകൂടാതെ കരാറിൽ പറഞ്ഞിരിക്കുന്ന ഫീസിനേക്കാൾ കൂടുതൽ തുക ട്രെയിനികളിൽ നിന്നും ഈടാക്കുന്ന സ്‌കൂളുകളെ നിരോധിക്കും.
നിലവിൽ ഒമ്പത് ഡ്രൈവിങ് സ്‌കൂളുകളാണ് രാജ്യത്തുള്ളത്. ഖത്തറിലുള്ള ചില ഡ്രൈവിങ് സ്‌കൂളുകളുടെ ഭാഗത്ത് നിന്നുണ്ടായ നിയമലംഘനങ്ങളെ കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് ഏകീകൃത കരാർ നടപ്പാക്കാനുള്ള തീരുമാനം ഗവൺമെൻ് എടുത്തത്. രാജ്യത്തെ ചില ഡ്രൈവിങ് സ്‌കൂളുകൾ ഡ്രൈവിങ് പഠിക്കുന്നവരുടെ അവകാശം ലംഘിച്ചതായി സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ പ്പട്ടിരുന്നു. ചില സ്‌കൂളുകൾ കരാറിൽ പറഞ്ഞതിനെക്കാളും ഫീസ് ഈടാക്കിയതായും പരാതികളുണ്ടായിരുന്നു.