- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് അപകടങ്ങൾ ഏറിയതോടെ ക്ലെയിമുകളും വർധിച്ചു; പ്രീമിയം തുക ഇരട്ടിയാക്കി ഇൻഷ്വറൻസ് കമ്പനികൾ
റിയാദ്: ഏറി വരുന്ന റോഡ് അപകടങ്ങളെ തുടർന്ന് ക്ലെയിമുകളും വർധിച്ചതിനാൽ ഇൻഷ്വറൻസ് കമ്പനികൾ പ്രീമിയം തുക വർധിപ്പിച്ചതായി റിപ്പോർട്ടുകൾ. രണ്ടു വർഷം കൊണ്ട് ഇൻഷ്വറൻസ് പ്രീമിയം തുക ഇരട്ടിയായി വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം രാജ്യത്ത് റോഡ് അപകടങ്ങൾ പെരുകിയതു മൂലം ക്ലെയിമുകളും അതുകണ്ടു വർധിച്ചുവെന്നും ഇൻഷ്വറൻസ് കമ്പനികൾ നഷ്ടം നേരിടാൻ തുടങ്ങിയപ്പോൾ പ്രീമിയം വർധിപ്പിക്കുകയായിരുന്നുവെന്നും ഇൻഷ്വറൻസ് കമ്പനികളുടെ വക്താവ് ചൂണ്ടിക്കാട്ടി. ഇതു വരെ ഈ വർഷം 1.2 മില്യൺ അപകടങ്ങളാണ് നടന്നിട്ടുള്ളത്. ഇത് അപകടകരമായ ഒരു അവസ്ഥയാണെന്നും ഇൻഷ്വറൻസ് കമ്പനികളുടെ വരുമാനത്തെ ഇതു സാരമായി ബാധിക്കുമെന്നും വക്താവ് എടുത്തുപറഞ്ഞു. ഇതിൽ തന്നെ വെഹിക്കിൾ രജിസ്‌ട്രേഷനോട് അനുബന്ധിച്ച് 45 ശതമാനം കാറുകൾ മാത്രമേ ഇൻഷ്വർ ചെയ്തിട്ടുള്ളുവെന്നും അത് എല്ലാ മൂന്നു വർഷം കൂടുന്തോറും പുതുക്കുകയും ചെയ്യേണ്ടതാണ്. ഒട്ടുമിക്ക വാഹനഉടമകളും തങ്ങളുടെ കാർ ഒരു വർഷത്തേക്ക് മാത്രമേ ഇൻഷ്വർ ചെയ്യുന്നുള്ളൂവെന്നും മൂന്നു വർഷം കഴിഞ്ഞ് ഇ
റിയാദ്: ഏറി വരുന്ന റോഡ് അപകടങ്ങളെ തുടർന്ന് ക്ലെയിമുകളും വർധിച്ചതിനാൽ ഇൻഷ്വറൻസ് കമ്പനികൾ പ്രീമിയം തുക വർധിപ്പിച്ചതായി റിപ്പോർട്ടുകൾ. രണ്ടു വർഷം കൊണ്ട് ഇൻഷ്വറൻസ് പ്രീമിയം തുക ഇരട്ടിയായി വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം രാജ്യത്ത് റോഡ് അപകടങ്ങൾ പെരുകിയതു മൂലം ക്ലെയിമുകളും അതുകണ്ടു വർധിച്ചുവെന്നും ഇൻഷ്വറൻസ് കമ്പനികൾ നഷ്ടം നേരിടാൻ തുടങ്ങിയപ്പോൾ പ്രീമിയം വർധിപ്പിക്കുകയായിരുന്നുവെന്നും ഇൻഷ്വറൻസ് കമ്പനികളുടെ വക്താവ് ചൂണ്ടിക്കാട്ടി.
ഇതു വരെ ഈ വർഷം 1.2 മില്യൺ അപകടങ്ങളാണ് നടന്നിട്ടുള്ളത്. ഇത് അപകടകരമായ ഒരു അവസ്ഥയാണെന്നും ഇൻഷ്വറൻസ് കമ്പനികളുടെ വരുമാനത്തെ ഇതു സാരമായി ബാധിക്കുമെന്നും വക്താവ് എടുത്തുപറഞ്ഞു. ഇതിൽ തന്നെ വെഹിക്കിൾ രജിസ്‌ട്രേഷനോട് അനുബന്ധിച്ച് 45 ശതമാനം കാറുകൾ മാത്രമേ ഇൻഷ്വർ ചെയ്തിട്ടുള്ളുവെന്നും അത് എല്ലാ മൂന്നു വർഷം കൂടുന്തോറും പുതുക്കുകയും ചെയ്യേണ്ടതാണ്.
ഒട്ടുമിക്ക വാഹനഉടമകളും തങ്ങളുടെ കാർ ഒരു വർഷത്തേക്ക് മാത്രമേ ഇൻഷ്വർ ചെയ്യുന്നുള്ളൂവെന്നും മൂന്നു വർഷം കഴിഞ്ഞ് ഇസ്തിമാരയുടെ കാലാവധി കഴിയുമ്പോഴാണ് പോളിസി പുതുക്കുന്നുള്ളൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കമ്പനികൾക്ക് ഇതുപലപ്പോഴും നഷ്ടത്തിന് കാരണമാകുന്നുവെന്നും അതുകൊണ്ട് പ്രീമിയം വർധിപ്പിക്കുകയല്ലാതെ മറ്റു മാർഗങ്ങളിലെന്നും വക്താവ് എടുത്തുപറഞ്ഞു. അപകടങ്ങളുടെ ആധിക്യം വർധിച്ചതാണ് കമ്പനികളെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കാൻ പ്രധാനകാരണമായിരിക്കുന്നതെന്നാണ് പ്രധാന വിലയിരുത്തൽ. അപകടങ്ങൾ കുറയ്ക്കാൻ ട്രാഫിക് നിയമങ്ങൾ കർശനമാക്കണമെന്നും കമ്പനി വക്താവ് പറഞ്ഞു.