- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡലകാലത്ത് ഇരുമുടിക്കെട്ടിൽ ബോംബുമായി തീവ്രവാദികളെത്താം; സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് പരിശോധിക്കണം; കാക്കി പാൻസ് ധരിച്ചു വരുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കണം; അമ്പലം സന്ദർശിക്കാനെത്തുന്ന വിദേശികളുടെ പ്രത്യേക ലിസ്റ്റ് തയാറാക്കണം; ശബരിമലയിൽ തീർത്ഥാടകരുടെ വേഷത്തിൽ തീവ്രവാദികളെത്താൻ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; സുരക്ഷ കൂടുതൽ ശക്തമാക്കാൻ ഡിജിപിയുടെ നിർദ്ദേശം
തിരുവനന്തപുരം: ദേശ വിരുദ്ധ സംഘങ്ങളിൽ നിന്നും തീവ്രവാദ സംഘടനകളിൽ നിന്നും ശബരിമലയ്ക്ക് ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്ന് ശബരിമലയിൽ അതീവസുരക്ഷ ഏർപ്പെടുത്താൻ ഡിജിപി നിർദ്ദേശിച്ചു. മണ്ഡലകാലത്ത് സംഘർഷമുണ്ടായേക്കാമെന്ന് സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് പൊലീസ് മേധാവി ജാഗ്രതാ നിർദ്ദേശം നൽകിയത്. കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും ക്ഷേത്രത്തിലേക്ക് എത്താൻ കാട്ടിലൂടെ ഏറെ ദൂരം സഞ്ചരിക്കേണ്ടതിനാലും തീർത്ഥാടകരുടെ വേഷത്തിൽ തീവ്രവാദികൾ എത്താനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച് സിഐ.ഡി വിഭാഗവും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. കേരളത്തിൽ തീരദേശം വഴി സ്ഫോടക വസ്തുക്കൾ കടത്താൻ സാധ്യതയുണ്ട്. അതിനാൽ തീരദേശ ജില്ലകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണം. മറ്റ് സംസ്ഥാനങ്ങളിലെ ഇന്റലിജൻസ് ഏജൻസികളുമായി ചേർന്ന് തീവ്രവാദികളുടെ ന
തിരുവനന്തപുരം: ദേശ വിരുദ്ധ സംഘങ്ങളിൽ നിന്നും തീവ്രവാദ സംഘടനകളിൽ നിന്നും ശബരിമലയ്ക്ക് ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്ന് ശബരിമലയിൽ അതീവസുരക്ഷ ഏർപ്പെടുത്താൻ ഡിജിപി നിർദ്ദേശിച്ചു. മണ്ഡലകാലത്ത് സംഘർഷമുണ്ടായേക്കാമെന്ന് സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് പൊലീസ് മേധാവി ജാഗ്രതാ നിർദ്ദേശം നൽകിയത്.
കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും ക്ഷേത്രത്തിലേക്ക് എത്താൻ കാട്ടിലൂടെ ഏറെ ദൂരം സഞ്ചരിക്കേണ്ടതിനാലും തീർത്ഥാടകരുടെ വേഷത്തിൽ തീവ്രവാദികൾ എത്താനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച് സിഐ.ഡി വിഭാഗവും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. കേരളത്തിൽ തീരദേശം വഴി സ്ഫോടക വസ്തുക്കൾ കടത്താൻ സാധ്യതയുണ്ട്. അതിനാൽ തീരദേശ ജില്ലകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണം. മറ്റ് സംസ്ഥാനങ്ങളിലെ ഇന്റലിജൻസ് ഏജൻസികളുമായി ചേർന്ന് തീവ്രവാദികളുടെ നീക്കങ്ങൾ നിരീക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ശബരിമല സീസണിൽ തീവ്രവാദികളുടെ പ്രവർത്തനങ്ങൾ ഇന്റലിജൻസ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. അവരുമായി ചേർന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. മറ്റു സംസ്ഥാനങ്ങളിലെ ഇന്റലിജൻസ് ഏജൻസികളുടെ സഹായവും ഇക്കാര്യത്തിൽ തേടണം. പമ്പയിലും സന്നിധാനത്തിലും സ്പെഷ്യൽ ബ്രാഞ്ച്, ഇന്റലിജൻസ് ഡിവൈഎസ്പിമാരെ നിയമിച്ച് നിരീക്ഷണം നടത്തണം.
തീർത്ഥാടകർ കൊണ്ടുവരുന്ന ഇരുമുടി കെട്ടിൽ തീവ്രവാദ സംഘടനകളും ദേശവിരുദ്ധ ശക്തികളും സ്ഫോടക വസ്തുക്കൾ കടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ ഓർമപ്പെടുത്തുന്നു. റിമോർട്ട് കൺട്രോൾ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ പല തീവ്രവാദ സംഘടനകൾക്കും വൈദഗ്ധ്യമുണ്ടെന്ന കാര്യം സുരക്ഷാ ഉദ്യോഗസ്ഥർ ഓർമിക്കണം. സംശയമുള്ളവരുടെ ഇരുമുടികെട്ട് പരിശോധിക്കണം. സംശയം തോന്നുന്ന ആളുകളെയും വസ്തുക്കളെയും പരിശോധിക്കണം. കുടിവെള്ള ടാങ്കുകൾ, ഇലക്ട്രിക് കണക്ഷനുകൾ, ശ്രീകോവിൽ, മാളിക്കപ്പുറം ക്ഷേത്രം ഗണപതി കോവിൽ പാർക്കിങ് സ്ഥലം എന്നിവിടങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധവേണമെന്നും നിർദ്ദേശമുണ്ട്.
ട്രാക്ടറുകൾ വഴി സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന വസ്തുക്കൾ നീരീക്ഷണമെന്നു കേന്ദ്ര ഏജൻസികൾ നിർദ്ദേശിച്ചിട്ടുണ്ട്. കാക്കി പാൻസ് ധരിച്ചു വരുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കണം. അമ്പലം സന്ദർശിക്കാനെത്തുന്ന വിദേശികളുടെ പ്രത്യേക ലിസ്റ്റ് തയാറാക്കണം. ശബരിമലയിലേക്ക് വെള്ളമെത്തിക്കുന്ന ജലസംഭരണികളുടെ സുരക്ഷ വർധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
നേരത്തെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുമെന്ന് സർക്കാറിന്റെ പിടിവാശി സന്നിധാനത്ത് സംഘർഷം ക്ഷണിച്ചു വരുത്തുമെന്ന് സൂചന നൽകുന്ന റിപ്പോർട്ട് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ശബരിമലയിൽ സ്ഥിതിഗതികൾ ഗുരതരമാണെന്നാണ് റിപ്പോർട്ട്. ജില്ലാ ജഡ്ജി കൂടിയായ സ്പെഷ്യൽ കമ്മീഷണർ എം. മനോജ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഈ സാഹചര്യം മുതലെടുത്തേക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലക്ഷക്കണക്കിന് തീർത്ഥാടകരാകും മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുക. ഈ അവസ്ഥ തുടർന്നാൽ മണ്ഡലകാലം സംഘർഷഭരിതമാകും. തിക്കിലും തിരക്കിലുംപെട്ട് തീർത്ഥാടകർക്ക് ജീവപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചിത്തിര ആട്ട വിശേഷ പൂജക്ക് നട തുറന്നപ്പോൾ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണ്. പതിനെട്ടാംപടിയിൽ ആചാരലംഘനം നടന്നു. ചിലർ ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുന്ന സ്ഥിതി ഉണ്ടായതായും സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ടിൽ വ്യക്തമാക്കി.
നിലവിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞാണ്. സുരക്ഷാഭീഷണിയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. ദേശവിരുദ്ധ ശക്തികൾ ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിച്ചേക്കാം. രാഷ്ട്രീയപാർട്ടികൾ പ്രക്ഷോഭങ്ങളിൽ നിയന്ത്രണം വരുത്തണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതേസമയം, യുവതി പ്രവേശനം ചോദ്യം ചെയ്തുള്ള റിട്ട്, റിവ്യൂ ഹർജികൾ സുപ്രീം കേടതി ചൊവ്വാഴ്ച പരിഗണിക്കും. ശബരിമല വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടിൽ ഒരു മാറ്റവുമുണ്ടാവില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒരു സീറ്റുപോലും കിട്ടിയില്ലെങ്കിലും നിലപാടിൽ മാറ്റംവരുത്തില്ല. എന്തു പ്രത്യാഘാതം ഉണ്ടായാലും യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കും. ശബരിമല വച്ചുകൊണ്ടുള്ള ആർഎസ്എസ് നീക്കങ്ങൾ കേരളത്തിൽ ചലനമുണ്ടാക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ 2004ലെ ഫലം ആവർത്തിക്കുമെന്നും കോടിയേരി പറഞ്ഞു.
ആർഎസ്എസ് നേതാവ് വത്സൽ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് ആചാരലംഘനമാണെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. മാപ്പുപറഞ്ഞതുകൊണ്ട് മാത്രം വത്സൽ തില്ലങ്കേരിയുടെ നടപടി ആചാരലംഘനം അല്ലാതാകുന്നില്ല. ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കർദാസ് പടിചവിട്ടിയത് ആചാരലംഘനമാകുന്നില്ല. ഡ്യൂട്ടിയുടെ ഭാഗമായി എത്തുന്ന പൊലീസുകാരും പടിചവിട്ടുന്നുണ്ട്. അത് ആചാരലംനമല്ലെന്നും പത്മകുമാർ പറയുന്നു.
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന സംഘപരിവാർ ആഹ്വാനം ക്ഷേത്രങ്ങളെയും ക്ഷേത്രജീവനക്കാരായ ഹിന്ദുക്കളുടെ കുടുംബങ്ങളെയുമാണ് തകർക്കുന്നത്. ക്ഷേത്രങ്ങൾ നശിച്ചാലും വേണ്ടില്ല തങ്ങളുടെ രാഷ്ട്രീയം വിജയിക്കണമെന്ന വാദഗതി ഹിന്ദുത്വത്തോടോ ക്ഷേത്രങ്ങളോടോ ഉള്ള ആത്മാർത്ഥത കൊണ്ടല്ല. ശബരിമലയിലെ യുവതി പ്രവേശന വിധി അനുസരിക്കാൻ ഭരണഘടനാസ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്നും പത്മകുമാർ പറയുന്നു.
കർശന നിയന്ത്രണങ്ങളുമായി പൊലീസ്
അതേസമയം യുവതി പ്രവേശനത്തിനായി സുരക്ഷയിൽ കർശന നടപടികൾ സ്വീകരിക്കാനാണ പൊലീസ് ഒരുങ്ങഉന്നത്. പ്രത്യേക സുരക്ഷയുടെ ഭാഗമായി സന്നിധാനത്തേക്ക് പുറപ്പെടുന്നവർക്ക് പൊലീസ് സ്റ്റേഷനിൽ ചെന്ന് കാർപാസ് വരെ എടുക്കേണ്ട അവസ്ഥയാണ് വരുന്നത്. ചുരുക്കത്തിൽ ഇത്തവണ പൊലീസ് നിയന്ത്രിക്കുന്ന വിധത്തിലാകും ശബരിമല തീർത്ഥാടനം പുരോഗമിക്കുക. മണ്ഡല മകരവിളക്ക് ഉൽസവത്തിനായി ശബരിമലയിലെത്തുന്ന എല്ലാ വാഹനങ്ങൾക്കും പൊലീസ് പാസ് നിർബന്ധമാക്കിയതോടെ വാഹനം പുറപ്പെടുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽനിന്നും തീർത്ഥാടകർ പാസു വാങ്ങണം. പാസുള്ള വാഹനങ്ങളെ മാത്രമേ നിലയ്ക്കലും മറ്റും പാർക്ക് ചെയ്യാൻ അനുവദിക്കുകയുള്ളൂ. വണ്ടിയുടെ മുൻ ഗ്ലാസിൽ പാസ് പ്രദർശിപ്പിച്ചിരിക്കണം.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾക്കും ബാധകമാണ്. ഇതര സംസ്ഥാനക്കാർ കേരളത്തിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽനിന്നു പാസ് വാങ്ങണം. അങ്ങനെ പാസ് കിട്ടാതെ വരുന്ന ഇതരസംസ്ഥാന വാഹനങ്ങൾക്കു മാത്രം നിലയ്ക്കലിലെ പൊലീസ് സ്റ്റേഷനിൽനിന്നു പാസ് അനുവദിക്കും. തീർത്ഥാടനവുമായി ബന്ധപ്പെട്ട് കടകളിലും മറ്റും ജോലിക്കായി എത്തുന്നവരും കരാർ ജോലിക്കാരും പേര്, വിലാസം എന്നിവ തെളിയിക്കുന്ന രേഖ, സ്ഥിരതാമസമാക്കിയ സ്ഥലത്തെ സ്റ്റേഷനിൽനിന്നുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഹെൽത്ത് കാർഡ് എന്നിവ സഹിതം ജോലി ചെയ്യുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് നൽകണം. അവിടെനിന്നു നിശ്ചിത മാതൃകയിലുള്ള തിരിച്ചറിയൽ കാർഡ് 13ന് മുൻപു കൈപ്പറ്റണം. തിരിച്ചറിയൽ കാർഡുകൾ കൈവശമില്ലാത്തവരെ ജോലിയിൽ തുടരുവാൻ അനുവദിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
മണ്ഡല മകരവിളക്ക് ഉൽസവത്തിനും അതിനുശേഷം നട തുറക്കുന്ന ദിവസങ്ങളിലും വ്യോമസേനയുടേയും നാവികസേനയുടേയും പങ്കാളിത്തത്തോടെ വ്യോമ നിരീക്ഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വ്യോമ നിരീക്ഷണത്തിന്റെ നോഡൽ ഓഫിസർ പത്തനംതിട്ട ഡിസിപി ആയിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് നിലയ്ക്കലിലെ ഹെലിപാഡ് സജ്ജമാക്കി നിർത്തും.
കൊച്ചി നേവൽ ബേസിൽ നിന്നായിരിക്കും സർവീസ്. നേവൽ ടീമിനെ ഒരു ഐപിഎസ് ഓഫിസർ അനുഗമിക്കും. എറണാകുളം േറഞ്ച് ഐജിക്കായിരിക്കും മേൽനോട്ടം. നവംബർ 16, ഡിസംബർ അഞ്ച്, ആറ്, 27, ജനുവരി 13,14 എന്നീ ദിവസങ്ങളിലാണു വ്യോമ നിരീക്ഷണം നടത്തുന്നത്. ഡിജിറ്റൽ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റത്തെ കെഎസ്ആർടിസിയുടെ ടിക്കറ്റ് വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. www.sabarimalaq.com എന്ന സൈറ്റിൽ ബുക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ ക്യൂ കൂപ്പൺ ലഭിക്കും. കൂപ്പണുള്ളവർക്ക് ഡിജിറ്റൽ ക്യൂ എൻട്രി കാർഡ് നൽകും. ഡേറ്റ് പതിപ്പിച്ച പ്രത്യേക ഡിജിറ്റൽ ക്യൂ എൻട്രി കാർഡുള്ളവരെ മാത്രമേ പമ്പയിൽനിന്ന് കടത്തിവിടൂ.
പ്രത്യേക നിറത്തിലുള്ള കൈമാറ്റം ചെയ്യാൻ കഴിയാത്ത ഈ കാർഡുള്ളവർക്കു മാത്രമേ തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ നൽകൂ. മരക്കൂട്ടത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഡിജിറ്റൽ ക്യൂ എൻട്രി കാർഡുള്ളവർ മാത്രമേ ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തിലേക്കു പോകുന്നുള്ളൂവെന്ന് ഉറപ്പാക്കണം. ദുരുപയോഗം ഒഴിവാക്കാൻ എൻട്രി കാർഡിന്റെ കൗണ്ടർ ഫോയിൽ സന്നിധാനത്തു ശേഖരിക്കും. കാർഡ് പരിശോധിക്കാൻ പത്തു കേന്ദ്രങ്ങൾ ഗണപതി കോവിലിന്റെ ഭാഗത്തുണ്ടാകും. സന്നിധാനത്തും മരക്കൂട്ടത്തും പമ്പയിലും പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഒൻപത് എസ്ഐമാരും 82 പൊലീസ് ഉദ്യോഗസ്ഥരും ഡിജിറ്റൽ ക്യൂ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കും. എസ്സിആർബി എഡിജിപിക്കാണ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന്റെ ചുമതല.