- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയൽക്കിളി സമരത്തിലും മധുവിന്റെ മരണത്തെ തുടർന്ന് നടന്ന പ്രതികരണങ്ങളിലും മാവോവാദികളുടെ ഇടപെടൽ; ശക്തമായ സാന്നിധ്യമുള്ള അഞ്ച് ജില്ലകളിൽ സമരങ്ങളെ അവർ നിയന്ത്രിക്കുന്നു; സംസ്ഥാനത്തിപ്പോഴും 5 മാവോയിസ്റ്റ് ദളങ്ങൾ സജീവമെന്ന് ഇന്റലിജൻസ്; റിപ്പോർട്ടിന് അടിസ്ഥാനം അറസ്റ്റിലായ അയ്യപ്പന്റെ വെളിപ്പെടുത്തലുകൾ
കോഴിക്കോട്: സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്ന 5 മാവേയിസ്റ്റ് ദളങ്ങളുണ്ടെന്ന് രഹസ്യാന്വേണ പൊലീസ് റിപ്പോർട്ട്. മാർച്ച് അവസാനം അഡീഷണൽ ചിഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കേരളത്തിൽ ജനകീയ വിമോചന ഗറില്ലാ സേനയുടെ 5 ദളങ്ങൾ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നതായി വ്യക്തമാക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം നാടുകാണി, ഭവാനി, ശിരുവാണി,കബനി, വരാഹിനി എന്നീ ദളങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മാവോയിസ്റ്റുകളുടെ സജീവ സാന്നിധ്യമുള്ളത്. അടുത്ത കാലത്തായി നടന്ന വിവിധ ജനകീയ സമരങ്ങളിൽ ഈ ദളങ്ങളിലെ പ്രവർത്തകരുടെ ഇടപെടലുകളുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഏറ്റവുമൊടുവിൽ അട്ടപ്പാടിയിൽ മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന വിവിധ സമരങ്ങളിലും ഇവരുടെ സാന്നിധ്യവും ഇടെപെടലുകലുമുണ്ടായിട്ടുണ്ട്. കീഴാറ്റൂറിലെ വയൽകിളികളുടെ സമരത്തിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നതായാണ് അഡീഷണൽ ചിഫ് സെക്രട്ടറിക്ക് ലഭിച്ച റിപ്പോർട്ടിൽ പറയുന്നത്. തെക്കൻ
കോഴിക്കോട്: സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്ന 5 മാവേയിസ്റ്റ് ദളങ്ങളുണ്ടെന്ന് രഹസ്യാന്വേണ പൊലീസ് റിപ്പോർട്ട്. മാർച്ച് അവസാനം അഡീഷണൽ ചിഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കേരളത്തിൽ ജനകീയ വിമോചന ഗറില്ലാ സേനയുടെ 5 ദളങ്ങൾ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നതായി വ്യക്തമാക്കുന്നത്.
ഈ റിപ്പോർട്ട് പ്രകാരം നാടുകാണി, ഭവാനി, ശിരുവാണി,കബനി, വരാഹിനി എന്നീ ദളങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മാവോയിസ്റ്റുകളുടെ സജീവ സാന്നിധ്യമുള്ളത്. അടുത്ത കാലത്തായി നടന്ന വിവിധ ജനകീയ സമരങ്ങളിൽ ഈ ദളങ്ങളിലെ പ്രവർത്തകരുടെ ഇടപെടലുകളുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഏറ്റവുമൊടുവിൽ അട്ടപ്പാടിയിൽ മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന വിവിധ സമരങ്ങളിലും ഇവരുടെ സാന്നിധ്യവും ഇടെപെടലുകലുമുണ്ടായിട്ടുണ്ട്.
കീഴാറ്റൂറിലെ വയൽകിളികളുടെ സമരത്തിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നതായാണ് അഡീഷണൽ ചിഫ് സെക്രട്ടറിക്ക് ലഭിച്ച റിപ്പോർട്ടിൽ പറയുന്നത്. തെക്കൻ ജില്ലകലെ അപേക്ഷിച്ച് മലബാർ മേഖലയിലാണ് ഇവരുടെ പ്രധാന പ്രവർത്തന കേന്ദ്രം. നേരത്തെ നിലമ്പൂരിൽ നടന്ന വെടിവെപ്പിനെ തുടർന്ന് കുറച്ച് കാലം പതുങ്ങലിലായിരുന്നെങ്കിലും പിന്നീടിപ്പോൾ അട്ടപ്പാടിയിൽ നടന്ന വിവിധ സമരങ്ങളിലൂടെ മാവോയിസ്റ്റുകൾ വീണ്ടും ഇടപെടലുകൾ തുടങ്ങിയിട്ടുണ്ട്.
മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടിയിൽ നടന്ന സമരങ്ങളിൽ നേരിട്ടും, വയനാട്ടിൽ ഈ വിഷയത്തിൽ നിരവധി പോസ്റ്ററുകളും ലഘുലേഘകളും വിതരണം ചെയ്തും വിവിധ ദളങ്ങൾ ഇടപെട്ടിരുന്നതായാണ് കണ്ടെത്തൽ. നേരത്തെ പേരുണ്ടായിരുന്ന ഭവാനി ദളത്തിൽ കന്യാകുമിരിയുടെ നേതൃത്വത്തിൽ രണ്ട് പേർ കീഴടങ്ങുകയും ഉണ്ണിക്കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ ഇപ്പോൾ 9 പേരാണുള്ളത്. നിലിവിൽ ഭവാനി ദളത്തിലുള്ളവരെല്ലാം തമിഴ്‌നാട് കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. രൂപേഷ് അംഗമായിരുന്ന കബനി ദളത്തിൽ ഇപ്പോൾ 6 പേരാണുള്ളത്. രൂപേഷും ഭാര്യ ഷൈനയും 2015ൽ ആന്ധ്രയിൽ വെച്ച് അറസ്റ്റിലാവുകയും ഇതേ ദളത്തിലെ തന്നെ അംഗമായിരുന്ന മലമ്പുഴ സ്വദേശി ലത ആനയുടെ അക്രമമേറ്റ് വനത്തിൽ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് കബനി ദളത്തിലെ അംഗസംഖ്യ ആറിലേക്ക് ചുരുങ്ങിയത്.
കേരളത്തിൽ നിന്നുള്ള രാമു, ജിഷ, ആന്ധ്ര പ്രദേശിൽ നിന്നുള്ള കീർത്തി തുടങ്ങിയവരെല്ലാം കബനി ദളത്തിലാണ് പ്രവർത്തിക്കുന്നത്. ലത മരിച്ചതിന് തൊട്ടടുത്ത ദിവസം മലമ്പുഴയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന അനുസ്മരണ പരിപാടികൾ മാവോയിസ്റ്റുകളുടെ പ്രത്യക്ഷ സാന്നിധ്യമുണ്ടായിരുന്നതായാണ് കരുതുന്നത്. നാടുകാണി ദളത്തിൽ 9 പേരാണ് ഇപ്പോഴുള്ളത്. ദണ്ഡകാരണ്യത്തിൽ നിന്നെത്തിയ ശർമിളയാണ് ഇപ്പോൾ നാടുകാണി ദളത്തെ നയിക്കുന്നത്.
വയനാട്ടിൽ നിന്നുള്ള സോമൻ നാടുകാണി ദളത്തിലാണ് പ്രവർത്തിക്കുന്നത്. ഇതേ സംഘത്തിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേസി അയ്യപ്പൻ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റുള്ളവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്. അറസ്റ്റിലായ അയ്യപ്പനിൽ നിന്നാണ് നിലവിൽ മാവോയിസ്റ്റ് സംഘങ്ങലുടെ പ്രവർത്തനങ്ങലെ കുറിച്ചും സംഘത്തിലുള്ള അംഗങ്ങളെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുള്ളത്. അയ്യപ്പനിൽ നിന്ന് ലഭിച്ച വിവരങ്ങലുടെ അടിസ്ഥാനത്തിൽ 2016-17 വർഷത്തെ മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങളെ കുറിച്ചും ഇടപെടലുകളെ കുറിച്ചുമുള്ള വിശദമായി റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിട്ടുള്ളത്.