- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽഫുർഖാൻ ഇന്റർനാഷണൽ ഹിഫ്ൾ മത്സരം; സമ്മാനങ്ങൾ വിതരണം ചെയ്തു
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ഖുർആൻ ഹിഫ്ൾ വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ച 14-ാമത് ഇന്റർനാഷണൽ ഖുർആൻ ഹിഫ്ൾ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇന്ത്യയ്ക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്ന് നൂറ് കണക്കിന് മത്സരാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. നാല് കാറ്റഗറിയായിട്ടാണ് മത്സരം നടന്നത്. എട്ട് വയസ്സിന് താഴെയുള്ളവർ, എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവർ, പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവർ, ഇരുപത് വയസ്സിന് മുകളിലുള്ളവർ എന്നിങ്ങനെയായിരുന്നു ഗാറ്റഗറി. വിജയികൾക്കുള്ള സമ്മാനങ്ങൾ കുവൈത്തിൽ അതിഥിയായി എത്തിയ അബ്ദുൽ മജീദ് മദനി, ഐ.ഐ.സി ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, പ്രസിഡന്റ് എം ടി മുഹമ്മദ്, ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത് എന്നിവർ വിതരണം ചെയ്തു. അബ്ദുൽ മജീദ് മദനി, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ എന്നിവർ ക്ലാസുകളെടുത്തു. അബ്ദുൽ അസീസ് സലഫി, സിദ്ധീഖ് മദനി, അനീസ് മുഹമ്മദ്, സൈദ് മുഹമ്മദ് എന്നിവർ സംസാരിച്ചു. നാഹിൽ അ
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ഖുർആൻ ഹിഫ്ൾ വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ച 14-ാമത് ഇന്റർനാഷണൽ ഖുർആൻ ഹിഫ്ൾ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഇന്ത്യയ്ക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്ന് നൂറ് കണക്കിന് മത്സരാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. നാല് കാറ്റഗറിയായിട്ടാണ് മത്സരം നടന്നത്. എട്ട് വയസ്സിന് താഴെയുള്ളവർ, എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവർ, പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവർ, ഇരുപത് വയസ്സിന് മുകളിലുള്ളവർ എന്നിങ്ങനെയായിരുന്നു ഗാറ്റഗറി.
വിജയികൾക്കുള്ള സമ്മാനങ്ങൾ കുവൈത്തിൽ അതിഥിയായി എത്തിയ അബ്ദുൽ മജീദ് മദനി, ഐ.ഐ.സി ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, പ്രസിഡന്റ് എം ടി മുഹമ്മദ്, ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത് എന്നിവർ വിതരണം ചെയ്തു.
അബ്ദുൽ മജീദ് മദനി, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ എന്നിവർ ക്ലാസുകളെടുത്തു. അബ്ദുൽ അസീസ് സലഫി, സിദ്ധീഖ് മദനി, അനീസ് മുഹമ്മദ്, സൈദ് മുഹമ്മദ് എന്നിവർ സംസാരിച്ചു. നാഹിൽ അബ്ദുറഷീദ് ഖിറാഅത്ത് നടത്തി. സമൂഹ ഇഫ്ത്വാറും സംഘടിപ്പിച്ചു.