- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗ ചെയ്യാറുണ്ട്,പക്ഷേ 'അഭ്യാസ'ത്തിനില്ലെന്ന് നിതീഷ് കുമാർ; സൈക്കിൾ റാലിയിലൂടെ പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി; അന്താരാഷ്ട്ര യോഗാചരണച്ചടങ്ങിനായി ലക്നൗ ഒരുങ്ങി; നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും പങ്കെടുക്കും
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗദിനമായ നാളെ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന നടക്കുന്ന യോഗ പരിപാടിയുടെ ഭാഗമാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.ബിഹാർ സർക്കാർ ഔദ്യോഗിക യോഗപരിപാടികളൊന്നും സംഘടിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.താൻ സ്ഥിരമായി യോഗ ചെയ്യുന്നയാളാണ്.എന്നാൽ അതൊരു പ്രദർശനമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗ ദിനമായ നാളത്തെ ഔദ്യോഗിക യോഗപരിപാടികളിൽ പങ്കെടുക്കില്ലെന്ന് സമാജ്‌വാദി പാർട്ടിയും അറിയിച്ചു.നാളെ സംസ്ഥാന വ്യാപകമായി സൈക്കിൾ റാലി നടത്താനാണ് സമാജ്‌വാദി പാർട്ടിയുടെ തീരുമാനം.മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇതിന് നേതൃത്വം നൽകും.അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ നാളെ യോഗാചരണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ലക്‌നൗവിൽ നടക്കുന്ന വിപുലമായ ചടങ്ങിലാണ് യോഗ നിർവഹിക്കുക.51.000 പേരോടൊപ്പമാണ് മോദിയും യോഗി ആദിത്യനാഥും യോഗ അനുഷ്ഠിക്കുന്നത്.ലക്‌നൗവിലെ രമാഭായി
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗദിനമായ നാളെ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന നടക്കുന്ന യോഗ പരിപാടിയുടെ ഭാഗമാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.ബിഹാർ സർക്കാർ ഔദ്യോഗിക യോഗപരിപാടികളൊന്നും സംഘടിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.താൻ സ്ഥിരമായി യോഗ ചെയ്യുന്നയാളാണ്.എന്നാൽ അതൊരു പ്രദർശനമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗ ദിനമായ നാളത്തെ ഔദ്യോഗിക യോഗപരിപാടികളിൽ പങ്കെടുക്കില്ലെന്ന് സമാജ്‌വാദി പാർട്ടിയും അറിയിച്ചു.നാളെ സംസ്ഥാന വ്യാപകമായി സൈക്കിൾ റാലി നടത്താനാണ് സമാജ്‌വാദി പാർട്ടിയുടെ തീരുമാനം.മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇതിന് നേതൃത്വം നൽകും.അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ നാളെ യോഗാചരണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ലക്‌നൗവിൽ നടക്കുന്ന വിപുലമായ ചടങ്ങിലാണ് യോഗ നിർവഹിക്കുക.51.000 പേരോടൊപ്പമാണ് മോദിയും യോഗി ആദിത്യനാഥും യോഗ അനുഷ്ഠിക്കുന്നത്.ലക്‌നൗവിലെ രമാഭായി അംബേദ്കർ സഭാസ്ഥലിലാണ് രാജ്യത്തെ പ്രധാന യോഗ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഒരുമാസം മുമ്പ് തന്നെ ഇവിടെ ഇതിനുള്ള പരിശീലനം തുടങ്ങിക്കഴിഞ്ഞിരുന്നു.സ്ഥലത്ത് സുരക്ഷാക്രമീകരണങ്ങളെല്ലാം ശക്തമാക്കിക്കഴിഞ്ഞതായി ഉത്തർപ്രദേശ് ഗവർണർ പറഞ്ഞു.സ്‌കൂൾ വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരുമുൾപ്പെടെയുള്ളവർ യോഗ ചടങ്ങിൽ പങ്കെടുക്കും.
2015 ജൂൺ 21നാണ് ആദ്യ അന്താരാഷ്ട്രയോഗ ദിനം ആചരിക്കുന്നത്.2014 സെപ്റ്റംബർ 27ന് ഐക്യരാഷ്ട്ര സഭയുടെ 69-ാം സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ച നിർദ്ദേശമാണ് യോഗദിനമായി അംഗീകരിക്കപ്പെട്ടത്.2014 ഡിസംബർ 11ന് ചേർന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്‌ളി ഈ നിർദ്ദേശം റെക്കോർഡ് ഭൂരിപക്ഷത്തിൽ അംഗീകരിക്കുകയായിരുന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയമായ ആയുഷിന്റെ കീഴിൽ വിപുലമായാണ് ഒന്നാം അന്താരാഷ്ടയോഗ ദിനം ആചരിച്ചത്. 2015 ജൂൺ 21-ന് ഡൽഹിയിലെ രാജ്പതിൽ നടന്ന യോഗാഭ്യാസം ഗിന്നസ് ബുക്കിലും ഇടംനേടുകയുണ്ടായി.