- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശയാത്രയിലും ഇന്റർനെറ്റ് സൗകര്യവുമായി എയർ ഇന്ത്യ; ഓഗസ്‌റ്റോടെ എല്ലാ വിമാനങ്ങളിലും വൈ-ഫൈ ലഭ്യമാക്കും; ഇന്ത്യൻ ആകാശത്തിന് മുകളിലെ ഇന്റർനെറ്റ് ഉപയോഗത്തിനുള്ള നിരോധനം പിൻവലിക്കും
മുംബൈ: എയർ ഇന്ത്യ വിമാനങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഓഗസ്‌റ്റോടെ യാഥാർഥ്യമാകും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ അനുമതി കിട്ടിയാലുടൻ ഇത് യാഥാർഥ്യമാകുമെന്ന് വ്യോമയാന ഡയറക്ടറേറ്റിലെ ജോയിന്റെ ഡയറക്ടർ ജനറൽ ലളിത് ഗുപ്ത അറിയിച്ചു. നിലവിൽ അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന വിമാനങ്ങളിൽ വൈ-ഫൈ സംവിധാനമുണ്ടെങ്കിലും ഇന്ത്യൻ ആകാശത്തിന് മുകളിൽ സുരക്ഷാപരമായ കാരണങ്ങളാൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ അവ ഓഫ് ചെയ്യുകയാണ് പതിവ്. ഈ നിയന്ത്രണം മാറ്റുന്നത് സംബന്ധിച്ചാണ് വ്യോമയാന മന്ത്രാലയവുമായി ചർച്ചകൾ നടക്കുന്നത്. ഇന്ത്യയിൽനിന്ന് പുറപ്പെടുന്ന ജെറ്റ് എയർവേയ്‌സ് പോലുള്ള സ്വകാര്യ സർവീസുകളിൽ വൈ-ഫൈ സംവിധാനം 2018 ഓടെ നിലവിൽ വരും. ലോകത്തെ എഴുപതോളം വിമാന സർവീസുകളിൽ യാത്രക്കാർക്ക് മെയിൽ തുറക്കുന്നതിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനും സിനിമകൾ കാണാനുമായി ഇന്റർനെറ്റ് സേവനം നൽകുന്നുണ്ട്. ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന ബ്രിട്ടീഷ് എയർവേഴ്‌സ്, സിങ്കപൂർ എയർലെയിൻസ്, എയർ ഫ്രാൻസ്, ലുഫ്ത്താൻസാ എന്നീ വിമാനങ്ങളിലാണ് നിലവിൽ വൈഫ
മുംബൈ: എയർ ഇന്ത്യ വിമാനങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഓഗസ്‌റ്റോടെ യാഥാർഥ്യമാകും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ അനുമതി കിട്ടിയാലുടൻ ഇത് യാഥാർഥ്യമാകുമെന്ന് വ്യോമയാന ഡയറക്ടറേറ്റിലെ ജോയിന്റെ ഡയറക്ടർ ജനറൽ ലളിത് ഗുപ്ത അറിയിച്ചു.
നിലവിൽ അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന വിമാനങ്ങളിൽ വൈ-ഫൈ സംവിധാനമുണ്ടെങ്കിലും ഇന്ത്യൻ ആകാശത്തിന് മുകളിൽ സുരക്ഷാപരമായ കാരണങ്ങളാൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ അവ ഓഫ് ചെയ്യുകയാണ് പതിവ്. ഈ നിയന്ത്രണം മാറ്റുന്നത് സംബന്ധിച്ചാണ് വ്യോമയാന മന്ത്രാലയവുമായി ചർച്ചകൾ നടക്കുന്നത്. ഇന്ത്യയിൽനിന്ന് പുറപ്പെടുന്ന ജെറ്റ് എയർവേയ്‌സ് പോലുള്ള സ്വകാര്യ സർവീസുകളിൽ വൈ-ഫൈ സംവിധാനം 2018 ഓടെ നിലവിൽ വരും.
ലോകത്തെ എഴുപതോളം വിമാന സർവീസുകളിൽ യാത്രക്കാർക്ക് മെയിൽ തുറക്കുന്നതിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനും സിനിമകൾ കാണാനുമായി ഇന്റർനെറ്റ് സേവനം നൽകുന്നുണ്ട്. ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന ബ്രിട്ടീഷ് എയർവേഴ്‌സ്, സിങ്കപൂർ എയർലെയിൻസ്, എയർ ഫ്രാൻസ്, ലുഫ്ത്താൻസാ എന്നീ വിമാനങ്ങളിലാണ് നിലവിൽ വൈഫൈ സംവിധാനമുള്ളത്.
ഇന്ത്യയിൽനിന്ന് സർവീസ് നടത്തുന്ന ജെറ്റ് എയർവേയ്‌സിൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ മുന്മൂട്ടി തയാറാക്കി വച്ചിരിക്കുന്ന വീഡിയോ ഉൾപ്പെടെയുള്ളവ ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനമുണ്ട്.