പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്തതിലൂടെ നാടിന്റെ സാദാചാരം ഉയരും എന്ന് വിശ്വസിക്കുന്നവരും, വ്യക്തി സ്വതന്ത്ര്യതിൻ മേൽ ഉള്ള കടന്നു കയറ്റം എന്ന് പറയുന്നവരും ഒരുപാടു ഉണ്ട്. പക്ഷെ ഈ നിരോധനത്തിന് ഒരു മറുപുറം ഉണ്ട് അതാണ് ഞങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത്.

നിരോധിക്കപെട്ട വെബ്‌സൈറ്റ് തുറക്കുക എന്ന് പറയുന്നത് അത്ര വലിയ കാര്യം ഒന്നും അല്ല. ആറാം തമ്പുരാനിൽ മോഹൻലാൽ പറയുന്ന പോലെ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന ഒരു ശരാശരി മലയാളിക്ക് അത് ഒരു പൂവ് പറിക്കുന്ന പോലെ എളുപ്പമാണ്. സംശയമുണ്ടെങ്കിൽ അവരോടു ചോദിച്ചാൽ മതി. പക്ഷെ നിരോധിച്ച വെബ്‌സൈറ്റ് തുറക്കുന്നത് അവിടെ കടുത്ത പിഴയും നാട് കടത്തൽ വരെ കിട്ടുന്ന കുറ്റവുമാണ് എന്നിട്ടും ഇന്റർനെറ്റിൽ നിന്ന് സൗജന്യം ആയി കിട്ടുന്ന പ്രൊക്‌സികൾ ഉപയോഗിച്ച് ആളുകൾ വളരെ എളുപ്പത്തിൽ ഇതെല്ലാം ചെയ്യുന്നു. പതിവായി നാട്ടിലേക്കു വിളിക്കാൻ അവർ ഉപയോഗിക്കുന്ന നെറ്റ് കാൾ കാർഡുകൾ എല്ലാം ഇത്തരത്തിൽ നിരോധിക്കപെട്ടവ ആണ്. പക്ഷെ പുതിയ രൂപത്തിലും പേരിലും അവ സുലഭമാണ്.

നിരോധിക്കപെട്ട വെബ്‌സൈറ്റ് തുറന്നാൽ ഇന്ത്യയിൽ എന്ത്‌ന്കിലും ശിക്ഷ ഉണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ അങ്ങനെ നിയമ നിർമ്മാണം നടത്തിയിട്ടുണ്ട് എങ്കിൽ വലിയ വിവാദങ്ങൾ ആണ് കാത്തിരിക്കുന്നത്. ഇന്ത്യയിൽ ഇത് വരെ എല്ലാം ഓപ്പൺ ആയിരുന്നു. അതായതു ആർക്കും എന്തും ഇന്റർനെറ്റ് വഴി തുറക്കാൻ ഉള്ള അവസരം. ഇതിനു വേറെ ഒരു അർത്ഥം കൂടി ഉണ്ട് നമ്മുടെ ഇന്റർനെറ്റ് ഉപയോഗം സുതാര്യം ആയിരുന്നു. കൊച്ചിയിലെ ഒരു കഫെയിലോ, വീടിലെ അടച്ചിട്ട ഒരു റൂമിലോ ഇരുന്നു നമ്മൾ ഒരു വെബ്‌സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ നമ്മുടെ ഇന്റർനെറ്റ് ദാതാക്കൾക്ക് അതെല്ലാം മനസിലാക്കാൻ കഴിയും. പക്ഷെ ഇനി വരാൻ പോകുന്നത് അനോണിമസ് ഉപയോഗത്തിന്റെ കലാമാണ് അതായതു ഒളിച്ചിരുന്ന്

ഇന്റർനെറ്റ് ഉപയോഗിക്കാൻ ഉള്ള അവസരം. ഒരാൾ നിരോധിക്കപെട്ട ഒരു വെബ്‌സൈറ്റ് ഉപയോഗിക്കാൻ ആയി ഏതെങ്കിലും പ്രൊക്‌സി ഓൺ ചെയ്യുന്നതോട് കൂടി ഓരോ ഉപയോക്താക്കളുടെയും സ്ഥാനം നിർണയിക്കുന്ന ഐ പി അഡ്രസ് ഉപയോഗിക്കുന്ന പ്രൊക്‌സിയുടെ സെർവർ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളുടെ സെർവർ നിർണയിക്കുന്ന ഏതെങ്കിലും Virtual IP യിലേക്ക് മാറുന്നു . അതോടുകൂടി അയാൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാം പിന്നെ ഒരു മറയുടെ പുറകിൽ ആയിരിക്കും . ഈ ഇടെ നാട്ടിലെ ചില സിനിമകളുടെ കോപ്പി അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്നാണ് അല്ലെങ്ങിൽ യൂറോപ്പിൽ നിന്നാണ് എന്നൊക്കെ പറയുന്നത് കേട്ടില്ലേ . സത്യത്തിൽ അതിന്റെ പിന്നെലുള്ളത് ഈ പ്രൊക്‌സിയുടെ കഥയാണ്.

അപ്പോൾ പറഞ്ഞു വന്നത് ഇതാണ്, വെബ്‌സൈറ്റ് നിരോധിക്കുന്നതോട് കൂടി കുറച്ചധികം ആളുകലെങ്ങിലും ഇത്തരം പ്രൊക്‌സികളുടെ ഉപയോഗം ആരംഭിക്കുകയും സ്വാഭാവികം ആയും അവർ ചെയ്യുന്ന കാര്യങ്ങൾ പെട്ടന്ന് മനസിലാക്കാൻ സൈബര് സെല്ലുകൾക്ക് കഴിയാതെ വരുകയും ചെയ്യുന്നു. തന്നെ ആരും അത്ര പെട്ടന്ന് തിരിച്ചറിയുന്നില്ല എന്ന അറിവ് ചില ആളുകൾ എങ്കിലും ദുരുപയോഗം ചെയ്യാൻ തുടങ്ങും എന്നതിൽ സംശയമില്ല.

ഇനി നിരോധനത്തിന്റെ മറുപുറം ... ഗൾഫ് നാടുകളുടെ ഉദാഹരണം പറയാം.. കുറെ സൈറ്റുകൾ നിരൊധിക്കുന്നു ഉടൻ തന്നെ അതെ സൈറ്റുകൾ വേറെ പേരിൽ എത്തുന്നു അതും നിരോധിക്കുന്നു ,ആളുകൾ പ്രൊക്‌സി ഉപയോഗിച്ച് സൈറ്റുകൾ തുറക്കുന്നു . അതോടെ ഇത്തരം പ്രൊക്‌സിൾ ലഭിക്കുന്ന എല്ലാ സൈറ്റുകളും നിരോധിക്കുന്നു. അതോടെ ഇത്തരം പ്രൊക്‌സികൽ ചില ഫോറം സൈറ്റുകൾ , ഫയൽ ഷെയർ സൈറ്റുകൾ എന്നിവയിൽ എത്തുന്നു അടുത്ത ദിവസം അതും നിരോധിക്കുന്നു അങ്ങനെ കോടികൾ ചിലവഴിച്ചു സര്ക്കാര് വേണ്ടതും വേണ്ടാത്തതും ആയ സൈറ്റുകൾ നിരോധിച്ചു കൊണ്ട് ഇരിക്കുന്നു. വെറും ഒരു സാധാരണക്കാരൻ പത്തു പൈസ ചെലവില്ലാതെ വല്ല ടോരരെന്റിൽ നിന്നും പ്രൊക്‌സി ഡൗൺ ലോഡ് ചെയ്തു ഈ സൈറ്റ് എല്ലാം ഉപയോഗിക്കുന്നു .

ഇത്തരം ഒരു യുദ്ധം അതായതു ഒരു സർക്കാർ VS സാധാരണക്കാരൻ യുദ്ധം ആണ് വരാൻ പോകുന്നത് . എത്ര കോടി മുടക്കിയാലും സര്ക്കാര് തോല്ക്കാൻ പോകുന്ന യുദ്ധം ..ഇതിൽ തോല്ക്കതിരിക്കാൻ സര്ക്കാര് നിയമങ്ങൾ വഴി ശ്രമിച്ചാൽ ഒരു സംശയവും വേണ്ട അടിയന്തരവസ്‌തെയെ വെല്ലുന്ന കാടൻ നിയമങ്ങൾ വേണ്ടി വരും.