റിയാദ്: ഇന്റർനെറ്റ് കണക്ഷൻ തൊട്ടടുത്ത റൂമിലുള്ള രണ്ട് യമനികൾക്ക് ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട് നിയമകുരുക്കിലും അഴികൾക്കുള്ളിൽ കുടുങ്ങിയ മൂന്ന് മലയാളികൾക്ക് സാമുഹ്യ പ്രവർത്തകനും ചാരിറ്റിഓഫ് പ്രവാസി മലയാളി റിയാദ് പ്രസിഡന്റ് അയൂബ് കരൂപടന്ന മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ എന്നിവരുടെ ശ്രമഫലമായി വലിയൊരു കുരുക്കിൽ നിന്ന് മോചിതരായി.

2017 സെപ്റ്റംബർ 25 ആണ് വൈ ഫി ഷെയർ ചെയ്തുതുമായി ബന്ധപെട്ട് മലപ്പുറം സ്വദേശികളായ ഫിറോസ്, മൊയ്തീൻ കുട്ടി, തിരുവനന്തംപുരം സ്വദേശിയായ ഫെബിൻ റാഷിദ് എന്നിവർ സൗദി സുരക്ഷസേനയുടെ പിടിയിലാകുന്നത് ജിദ്ദയിൽ ഹംദാനിയ എന്ന സ്ഥലത്ത് ചെമ്മീൻ കൊണ്ടുള്ള സാന്റ്വിച്ച് വിൽക്കൂന്ന കടയിലാണ് മൂവരും ജോലി ചെയ്യുന്നത് അവിടെത്തന്നെയുള്ള ബിൽഡിംഗിൽ തന്നെയാണ് തമാസിക്കുതും വർഷങ്ങളായി ഒരുമിച്ച് ജോലി ചെയ്യുന്ന ഇവർ റൂമിൽ ഇന്റർനെറ്റ് കണക്ഷൻ എടുത്തിരുന്നു തിരുവനന്തപുരം സ്വദേശി റഷീദ് ഫെബിന്റെ ഐഡിയിൽ ആണ് കണക്ഷൻ എടുത്തിട്ടുള്ളത് മാസവാടക ഷെയർ ചെയ്യുന്നതിനായി തൊട്ട അടുത്ത റൂമിൽ താമസിക്കുന്ന യെമൻ പൗരമാർക്കും കണക്ഷൻ കൊടുത്തിരുന്നു ഒരു വർഷത്തോളമായി അവർ നെറ്റ് യുസ് ചെയ്യുന്നുണ്ട് 2017 സെപ്റ്റംബർ 10 ന് മറ്റു രണ്ടു യമനികൾ തൊട്ടടുത്ത റൂമിൽ താമസത്തിന് വരുകയും മലയാളികൾ ജോലി ചെയ്യുന്ന ബൂഫിയയിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ പരിചയപ്പെടുകയും അവർക്കും നെറ്റ് കണക്ഷൻ വേണമെന്നും പറയുകയും കൊടുക്കുകയും ചെയ്തു ഇത്രയും ആണ് സംഭിച്ചത് ദിവസങ്ങൾക്ക് ശേഷം സംഭവിച്ചത് വളരെ ഗുരുതരമായ കാര്യങ്ങളാണ് ഇതൊന്നും അടുത്തുള്ള റൂമിൽ താമസിക്കുന്ന മലയാളികൾ അറിഞ്ഞിരുന്നില്ല.

ബൂഫിയയുടെ പ്രവർത്തനം എന്നും വൈകിട്ട് മൂന്ന് മണിക്കാണ് ആരഭിക്കുന്നത് 2017 സെപ്റ്റംബർ 25 രാവിലെ പതിനൊന്ന് മണിക്ക് 15 ൽ പരം സുരക്ഷാസേന എ കെ 47 ആയുധങ്ങളുമായി മലയാളികളുടെ റൂമിലേക്ക് ഇടിച്ചു കയറുകയും ഉറങ്ങി കിടന്നിരുന്ന റഷീദ് ഫെബിൻ, മൊയ്തീൻകുട്ടി, ഫിറോസ് എന്നിവരെ അറ്റസ്റ്റ് ചെയ്യുകയും കാലിലും കൈയിലും ചങ്ങല ഇടുകയും മുഖം മൂടി ധരിപ്പിക്കുകയും താമസ സ്ഥലം മുഴവൻ പരിശോധിക്കുകയും ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു സ്‌പോൺസർക്കോ മറ്റുള്ളവർക്കോ യാതൊരു അറിവ് ഇവരെ കുറിച്ച് ഉണ്ടായിരുന്നില്ല എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലും മലയാളികൾക്കും അറിയില്ല നാല് ദിവസം കഴിഞ്ഞപ്പോഴാണ് ഇവരെ അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചിട്ടുള്ള സുരക്ഷാസേനയുടെ ഉദ്യോഗസ്ഥർ ഇവരെ വിവരങ്ങൾ അറിയിക്കുന്നതും ചോദ്യം ചെയ്യുന്നതും.

രണ്ട് ഫോട്ടോ കാണിച്ച് ഇവരെ അറിയുമോ എന്ന് ചോദിച്ചപ്പോൾ ഫോട്ടോയിൽ കാണുന്ന രണ്ടു പേരെയും തിരിച്ചറിയുകയും തങ്ങൾ അടുത്ത സമയത്ത് ഇന്റർനെറ്റ് കണക്ഷൻ കൊടുത്ത യമിനികൾ ആണെന്ന് തിരിച്ചറിയുകയും ഇവർ ആരാണ് എന്നറിയുമോയെന്ന് ഉദ്യോഗസ്ഥർ വീണ്ടു ചോദിച്ചപ്പോൾ അറിയില്ലായെന്ന് പറഞ്ഞപ്പോൾ റിയാദിൽ സ്‌ഫോടനം നടത്താൻ വന്ന തീവ്രവാദികളുടെ കണ്ണികളാണ് എന്ന് പറഞ്ഞപ്പോൾ മലയാളികൾ ഞെട്ടിപ്പോയി നിരന്തര ചോദ്യം ചെയ്യൽ മാനസികമായി ആകെ തളർന്നു പോയി അവർ പിന്നിട് ഇരുപത്തിമൂന്ന് ദിവസം കഴിഞ്ഞപ്പോൾ മൂന്ന് പേരിൽ രണ്ടു പേരെ വിട്ടയച്ചു. ഫെബിൻ റാഷിദിന്റെ ഐഡിയിൽ ആയിരുന്നു നെറ്റ് കണക്ഷൻ എടുത്തിരുന്നത് അദ്ദേഹത്തെ വിട്ടയച്ചില്ല.

ഇന്റർനെറ്റ് ഷെയർ കേസുമായി ബന്ധപെട്ട വിഷയം ശ്രദ്ധയിൽ പെടുന്നത് രണ്ടു കിഡ്‌നിയും നഷ്ടപ്പെട്ട തെലുങ്കാന സ്വദേശി രാജറെഡ്ഡിയെ നാട്ടിൽ കയറ്റിവിട്ട വാർത്ത വളരെ പ്രാധാന്യത്തോടെ ഗൾഫ് മാധ്യമം, മലയാളം ന്യൂസ് മറ്റു ഓൺലൈൻ മാധ്യമങ്ങൾ കൊടുത്തിരുന്നത് നാട്ടിൽ പല മാധ്യമങ്ങൾക്കും ഫോട്ടോ കൊടുക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറും സോഷ്യൽ വർക്കറുമായ മിനി മോഹൻ റിയാദിലുള്ള സുഹുർത്ത് നൗഷാദ് കൊർമത്ത് മുഖേനെ ജയൻ കൊടുങ്ങല്ലുരും അയൂബ് കരൂപടന്നയുമായി ബന്ധപ്പെടുകയും പിന്നീടാണ് കേസുമായ വിഷയങൾ അറിയുന്നത് കേസിന്റെ സ്വഭാവമനുസരിച്ച് ഇന്ത്യൻ എംബസി അതികൃതരുമായി വിശദാംശങ്ങൾ ധരിപ്പിക്കുകയും എംബസി മുഖനെ സൗദി വിദേശകാര്യ വകുപ്പിൽ വിഷയം ശ്രദ്ധയിൽ പെടുത്തുകയും മലയാളികൾ നിരപരാധികളാണെന്നും സ്‌പോൺസറുമായി കൂടികാണാനും, വീട്ടുകാരുമായി ബന്ധപ്പെടാനും അവസരം ഉണ്ടാക്കണമെന്നും തങ്ങൾ അറിയാതെ ചെയ്ത നെറ്റ് ഷയറിങ്ങിൽ മാപ്പ് തരണമെന്നും അപേക്ഷിച്ചുകൊണ്ട് ജിദ്ദ കൗൺസിലെറ്റ് വഴി സൗദി വിദേശകാര്യ വകുപ്പിനെ ബോധിപ്പികുകയും ചെയ്തു കൃത്യം ഒരുമാസം എടുക്കുമായിരുന്ന മറുപടി പതിനെട്ട് ദിവസംകൊണ്ട് വരുകയും അതുകഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞ് സ്‌പോൺസർക്ക് കാണാനും നാട്ടിൽ കുടുംബവുമായി ബന്ധപെടാനുള്ള അവസരം ഉണ്ടാക്കികൊണ്ട് സുരക്ഷാ വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്‌പോൺസർ കാണുകയും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും സുരക്ഷാ വകുപ്പിന്റെ അറിയിപ്പ് കിട്ടിയതനുസരിച്ച് സ്‌പോൺസർക്ക് ഒന്നര മാസത്തെ ജയിൽ വാസത്തിനുശേഷം റഷീദ് ഫെബിനെ വിജനമായ സ്ഥലത്ത് വച്ച് സുരക്ഷാവിഭാഗം കൈമാറുകയും ചെയ്തു. കേസ് സംബന്ധമായി സാമുഹ്യപ്രവർത്തകർ ജിദ്ദയിൽ പോകുകയും എല്ലാം നേരിട്ട് ചോദിച്ചറിയുകയും ഇവരുടെ പിടിച്ചുവെച്ച ഐഡി കാർഡ് മൊബൈൽ ഫോൺ എല്ലാം ഇന്നോ നാളെയോ അവർക്ക് കൈമാറുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇവരുടെ ഫേസ് ബുക്ക്, വാട്ട്‌സ്അപ്പ് മറ്റു കാര്യങ്ങൾ പരിശോധിച്ചപ്പോൾ നിയമ വിരുദ്ധമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കേസ് ചാർജ് ചെയ്തിട്ടില്ല ശക്തമായ ഇടപെടലാൽ രാജകാരുന്ന്യം ഒന്ന് കൊണ്ടാണ് മലയാളികൾ മോചിതരാകുന്നത് ഇത്തരം കേസുകളിൽ വർഷങ്ങൾ ജയിലിൽ കഴിയേണ്ട പല അവസ്ഥകളും നമുക്ക് ചൂണ്ടിക്കാണിക്കാൻ സാധിക്കും.

സൗദിയിലെ നിയമ അനുസരിച്ച് ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ സ്വന്തം ആവിശ്യത്തിന് എടുക്കുന്ന കണക്ഷൻ മറ്റൊരാൾക്ക് ഷയർ ചെയ്യുന്നത് കുറ്റകരമാണ് പലരും ഇതിന്റെ നിയമവശങ്ങളിൽ ബോധവാന്മാരല്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോഴാണ് പലരും കാര്യങ്ങൾ മനസിലാക്കുന്നതെന്ന് മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലുരും അയൂബ് കരൂപടന്നയും പറഞ്ഞു.